കോഴിക്കോട് :പ്രാര്‍ത്ഥനയോടനുബന്ധിച്ചുളള ശബ്ദത്തില്‍ മിതത്വം പാലിക്കണമെന്ന് കാന്തപുരം വിഭാഗം നേതാവ് അബ്ദുല്‍ ഹക്കീം അസ്ഹരി. ബാങ്ക് വിളിക്കുന്നത് ഉള്‍പ്പടെ മൈക്ക് ഉപയോഗിക്കുമ്പോള്‍ മിതത്വം വേണ്ടതുണ്ട്.
ദിക്ര്‍ ആയാലും ബാങ്കുവിളി ആയാലും മിതമായ ശബ്ദത്തില്‍ ആവണം.അത് കേള്‍ക്കേണ്ട സ്ഥലത്ത് കേള്‍പ്പിക്കണം.പ്രാര്‍ത്ഥനാ കര്‍മ്മങ്ങളില്‍ അമിത ശബ്ദം പാടില്ലെന്നാണ് പ്രവാചക വചനം. മുസ്ലിങ്ങള്‍ മാത്രം താമസിക്കുന്ന പ്രദേശങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മൗലിദില്‍ ആവശ്യമെങ്കില്‍ ശബ്ദം പുറത്തേക്ക് കേള്‍പ്പിക്കാം. എന്നാല്‍ അത് ദിവസവുമായാല്‍ മുസ്ലിങ്ങള്‍ക്കും പ്രയാസമുണ്ടാക്കും.
അമുസ്ലിങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പുറത്തേക്ക് കേള്‍പ്പിക്കരുതെന്നും അസ്ഹരി
















