കോട്ടയം: വനിതാ ഡോക്ടറെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഈരാറ്റുപേട്ട സ്വദേശിനി ഡോ. മീനാക്ഷി വിജയകുമാര്‍ ആണ് മരിച്ചത്.അമിതമായ അളവില്‍ മരുന്നു കുത്തിവെച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് നിഗമനം. മുറിയില്‍ നിന്ന് സിറിഞ്ച് കണ്ടെത്തിയതായി വിവരമുണ്ട്. ഇവര്‍ പെരുമ്പാവൂരിനു സമീപം ഒരു ഫ്‌ളാറ്റില്‍ ഒറ്റയ്‌ക്ക് താമസിച്ചുവരികയായിരുന്നു.
വെള്ളിയാഴ്ച ആശുപത്രിയില്‍ എത്താഞ്ഞതിനെ തുടര്‍ന്ന് ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഡോക്ടറെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു.
















