ചെന്നൈ: നടി കസ്തൂരി ബിജെപി അംഗമായി. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്റെ സാന്നിധ്യത്തിലാണ് നടി ബിജെപിയില്‍ ചേര്‍ന്നത്. നടിയും സാമൂഹിക പ്രവര്‍ത്തകയുമായ ട്രാന്‍സ്‌ജെന്‍ഡര്‍ നമിത മാരിമുത്തുവും പാര്‍ട്ടിയില്‍ അംഗത്വമെടുത്തു.
വെളളിയാഴ്ച ചെന്നൈയിലെ ബിജെപി ആസ്ഥാനമായ കമലാലയത്തില്‍ വച്ചാണ് ഇവര്‍ പാര്‍ട്ടി അംഗത്വമെടുത്തത്. തമിഴ്നാട് ബിജെപി കലാ സാംസ്‌കാരിക വിഭാഗം പ്രസിഡന്റ് പെപ്സി ശിവയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.
ചെന്നൈ സ്വദേശിനി കസ്തൂരി 1991ല്‍ സംവിധായകന്‍ കസ്തൂരി രാജയുടെ ആത്ത ഉന്‍ കൊയിലിലെ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ അരങ്ങേറുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ അഭിനയിച്ചു.
















