Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തെരുവ് നായ്‌ക്കളെ കൂട്ടിലടയ്‌ക്കുന്നത് നിര്‍ത്തിക്കാന്‍ കോടതിയില്‍ വന്ന കപില്‍ സിബല്‍ നാണം കെട്ടു; സ്റ്റേ നല്കാതെയും വിധി മാറ്റിവെച്ചും മൂന്നംഗബെഞ്ച്

സുപ്രീംകോടതിയില്‍ ഒരിയ്‌ക്കല്‍ കൂടി അനുകൂല വിധി തേടി മൃഗസ്നേഹികള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്തിയ കപില്‍ സിബല്‍ ഇക്കുറി നാണം കെട്ടു. ദല്‍ഹിയിലെ തെരുവ് നായ്‌ക്കളെ പിടികൂടി കൂട്ടിലടയ്‌ക്കൂ എന്ന സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ച് വിധിയ്‌ക്കെതിരെ സ്റ്റേ കിട്ടാനാണ് വലിയ വാദമുഖങ്ങളുമായി കപില്‍ സിബല്‍ പ്രൊജക്ട് കൈന്‍ഡ് നസ് എന്ന മൃഗാവകാശസംഘടനയ്‌ക്ക് വേണ്ടി സുപ്രീംകോടതിയുടെ വാതിലില്‍ മുട്ടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2025, 11:47 pm IST
inIndia
സീനിയര്‍ അഡ്വ. കപില്‍ സിബല്‍ (വലത്ത്)

സീനിയര്‍ അഡ്വ. കപില്‍ സിബല്‍ (വലത്ത്)

ന്യൂദല്‍ഹി: സുപ്രീംകോടതിയില്‍ ഒരിയ്‌ക്കല്‍ കൂടി അനുകൂല വിധി തേടി മൃഗസ്നേഹികള്‍ക്ക് വേണ്ടി വാദിക്കാന്‍ എത്തിയ കപില്‍ സിബല്‍ ഇക്കുറി നാണം കെട്ടു. ദല്‍ഹിയിലെ തെരുവ് നായ്‌ക്കളെ പിടികൂടി കൂട്ടിലടയ്‌ക്കൂ എന്ന സുപ്രീംകോടതിയിലെ രണ്ടംഗ ബെഞ്ച് വിധിയ്‌ക്കെതിരെ സ്റ്റേ കിട്ടാനാണ് വലിയ വാദമുഖങ്ങളുമായി കപില്‍ സിബല്‍ പ്രൊജക്ട് കൈന്‍ഡ് നസ് എന്ന മൃഗാവകാശസംഘടനയ്‌ക്ക് വേണ്ടി സുപ്രീംകോടതിയുടെ വാതിലില്‍ മുട്ടിയത്.

പക്ഷെ ഇക്കുറി ജസ്റ്റിസ് വിക്രം നാഥിന്റെ നേതൃത്വത്തിലുള്ള ശക്തമായ മൂന്നംഗ ബെഞ്ചാണ് വാദമുഖങ്ങള്‍ കേട്ടത്. ദല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായ വാദങ്ങള്‍ ഉയര്‍ത്തി. “ആരും മൃഗങ്ങളെ വെറുക്കുന്നില്ല. 100ല്‍ നാലെണ്ണം വിഷബാധയുള്ളവരാണ്. വിഷബാധയുള്ള മൃഗങ്ങളെ നമ്മള്‍ വീട്ടില്‍ താമസിപ്പിക്കാറില്ല. ഈ നായ്‌ക്കളെ ആരും കൊല്ലുന്നില്ല. അവയെ വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നത്”. കഴിഞ്ഞ വര്‍ഷം 37 ലക്ഷം പേര്‍ക്ക് നായകടിയേറ്റ സര്‍ക്കാര്‍ കണക്കും തുഷാര്‍ മേത്ത നിരത്തി. .

“കുട്ടികളെ തെരുവ് നായ്‌ക്കള്‍ ക്രൂരമായി ആക്രമിക്കുകയാണ്. അത് അവരില്‍ പരിക്കുകള്‍ ഉണ്ടാക്കുന്നു. വിഷബാധയേറ്റ് കുട്ടികള്‍ മരിക്കുന്നു. നായ്‌ക്കളെ വന്ധ്യംകരിച്ചിട്ടും അവയ്‌ക്ക് വിഷമിളകുന്ന സ്ഥിതിയാണ്”- തുഷാര്‍ മേത്ത വാദിച്ചു. .

“മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളെ തെരുവിലേക്ക് കളിക്കാന്‍ പറഞ്ഞയക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ചെറിയ പെണ്‍കുട്ടികളുടെ ശരീരഭാഗങ്ങള്‍ കടിയേറ്റ് ഛേദിക്കപ്പെടുകയാണ്. നിയമങ്ങളില്‍ ഒന്നും ഇതിന് പരിഹാരമില്ല. കോടതി ഇതില്‍ ഇടപെടേണ്ടതായി വന്നിരിക്കുന്നു. “- തുഷാര്‍ മേത്ത പറഞ്ഞു.

“”ഇതാദ്യമായാണ് സോളിസിറ്റര്‍ ജനറല്‍ ഇങ്ങിനെ പറയുന്നത് കേള്‍ക്കുന്നത്. നിയമമുണ്ടെങ്കിലും അത് പിന്തുടരാന്‍ കഴിയുന്നില്ല എന്ന്”- അല്‍പം പരിഹാസച്ചുവയോടെയാണ് മൃഗസ്നേഹികളുടെ സംഘടനയ്‌ക്ക് വേണ്ടി ഹാജരായ കപില്‍ സിബല്‍ വാദം തുടങ്ങിയത്. “ചോദ്യമെന്തെന്നാല്‍ മുനിസിപ്പല്‍ അധികൃതര്‍ തെരുവ് നായകള്‍ക്ക് ഷെല്‍റ്റര്‍ ഹോമുകള്‍ പണിതിട്ടുണ്ടോ എന്നാണ്. അവര്‍ തെരുവ് നായ്‌ക്കളെ പിടികൂടാന്‍ തുടങ്ങിയിരിക്കുന്നു. ഇത് ആഴത്തില്‍ വാദിക്കേണ്ട വിഷയമാണ്. സ്വമേധയാ രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്തേ മതിയാവൂ.”- തെരുവ് നായ്‌ക്കളെ പിടികൂടുന്ന ദല്‍ഹി മുനിസിപ്പല്‍ അധികൃതരുടെ നടപടി നിര്‍ത്തിവെയ്‌പ്പിക്കാനുള്ള ഉത്തരവ് കിട്ടാന്‍ കപില്‍ സിബല്‍ വാദിച്ചുനോക്കി.

തെരുവ് നായ്‌ക്കളെ മുഴുവന്‍ നീക്കുക എന്നത് പ്രായോഗികമല്ലെന്നും കപില്‍ സിബല്‍ വാദിച്ചു. “തെരുവ് നായ്‌ക്കള്‍ക്ക് ഷെല്‍റ്റര്‍ ഹോമുകള്‍ ഇല്ലാത്തതിനാല്‍ ഈ വിധി നടപ്പാക്കാനാവില്ല. പിടികൂടിയ തെരുവ് നായ്‌ക്കളെ പുറത്തുവിടരുതെന്നും സുപ്രീംകോടതി വിധിയില്‍ പറഞ്ഞിരിക്കുന്നു. ഇതും പ്രായോഗികമല്ല. കാരണം തെരുവ് നായ്‌ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍റ്റര്‍ ഹോമുകള്‍ ഇല്ല. നായ്‌ക്കളെ പിടികൂടുന്ന നടപടി ഉടന്‍ നിര്‍ത്തിവെയ്‌പ്പിക്കണം. കാരണം എവിടെയാണ് ഷെല്‍റ്റര്‍ ഹോമുകള്‍ ഉള്ളത്?”- എങ്ങിനെയെങ്കിലും നായ് പിടുത്തത്തിന് സ്റ്റേ കിട്ടാന്‍ കപില്‍ സിബല്‍ വാദിച്ചുനോക്കി.

“”പിടികൂടി കൂട്ടിലടക്കുന്ന തെരുവ് നായ്‌ക്കള്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. കാരണം പിടികൂടുന്ന തെരുവ് നായ്‌ക്കളെ മുഴുവന്‍ ഒരു ഷെല്‍റ്ററില്‍ ഒരുമിച്ചിടുകയാണ് ചെയ്യുക. എന്നിട്ട് കൂട്ടിലേക്ക് ഒന്നിച്ച് ഭക്ഷണം എറിഞ്ഞു കൊടുക്കും. അപ്പോള്‍ തെരുവ് നായ്‌ക്കള്‍ തമ്മില്‍ തല്ലിച്ചാകാന്‍ നല്ല സാധ്യതയുണ്ട്. ഇത് സാംക്രമിക രോഗത്തിനും കാരണമാകും. അത് അനുവദിക്കാന്‍ പാടില്ല.”- കപില്‍ സിബല്‍ വാദിച്ചു.

അഭിഷേ ക് മനു സിംഘ് വിയും മറ്റൊരു മൃഗസംഘടനയ്‌ക്ക് വേണ്ടി വാദിക്കാന്‍ എത്തിയിരുന്നു. കുതിരയ്‌ക്ക് മുന്നില്‍ വണ്ടിയെക്കെട്ടലാണ് നായ്‌ക്കളെ മുഴുവന്‍ എട്ടാഴ്ചയ്‌ക്കകം തെരുവില്‍ നിന്നും നീക്കണമെന്ന സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ വിധിയെന്നും അത് നിര്‍ത്തിവെയ്‌ക്കണമെന്നും അദ്ദേഹം വാദിച്ചു.

പക്ഷെ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത, ജസ്റ്റിസ് അഞ്ജാരിയ എന്നിവരടങ്ങിയ മൂന്നംഗബെഞ്ച് ഈ വാദമുഖങ്ങളൊന്നും മുഖവിലയ്‌ക്കെടുത്തില്ല. ആഗസ്ത് 11ന് ജസ്റ്റിസുമാരായ പര്‍ദ്ദിവാലയും മഹാദേവും പുറപ്പെടുവിച്ച ഉത്തരവ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് മൂന്നംഗ ബെഞ്ച് പറഞ്ഞു. മാത്രമല്ല, ഈ കേസിലെ വിധി മറ്റൊരു ദിവസം പറയാമെന്നും കോടതി പറഞ്ഞു. ഇനി ആഗസ്ത് 15ാം തിയതി സ്വാതന്ത്ര്യദിനത്തിന് കോടതി അവധിയാണ്. എന്തായാലും അടുത്ത വാദം കേള്‍ക്കുന്ന തീയതി അറിയിച്ചിട്ടില്ല. അതിനര്‍ത്ഥം തെരുവ് നായ്‌ക്കളെ നീക്കുന്ന നടപടിയ്‌ക്ക് മൗനാനുവാദം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് എന്നാണ്.

Tags: Shelter homesSupreme CourtStray DogsKapil sibalJB PardhiwalaDelhi Municipal CorporationRekha GuptaDelhi CM Rekha Gupta
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

India

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.