കോഴിക്കോട്: സാമൂതിരി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതായി പരാതി.ഓണാഘോഷത്തിന് മുണ്ടുടുക്കരുതെന്ന് പറഞ്ഞാണ് മകനെ മര്‍ദ്ദിച്ചതെന്നാണ് പരിക്കേറ്റ കുട്ടിയുടെ പിതാവ് പറയുന്നത്.
തോളെല്ലിന് പൊട്ടലേറ്റ വിദ്യാര്‍ത്ഥിയുടെ കൈയ്യിലും കഴുത്തിലും പരിക്കേറ്റു.സമൂഹമാധ്യമ അക്കൗണ്ട് തുടങ്ങിയെന്നതിന്റെ പേരിലും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചെന്നും ഇത് പതിവാണെന്നും മറ്റ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.മര്‍ദ്ദനമേറ്റ കുട്ടിയുടെ പിതാവ് കസബ പൊലീസില്‍ പരാതി നല്‍കി.
പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മകനെ മര്‍ദ്ദിച്ചെന്നാണ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. റാഗ് ചെയ്യുമ്പോള്‍ തിരിച്ച് പ്രതികരിച്ചതാണ് പ്രകോപന കാരണം. സീനിയേഴ്സിനെ ബഹുമാനിക്കണമെന്ന് പറഞ്ഞാണ് തന്നെ മര്‍ദ്ദിച്ചതെന്നും പരിക്കേറ്റ വിദ്യാര്‍ത്ഥി പറഞ്ഞു.
















