കൊല്ലം ; നിസ്കരിക്കാന്‍ ഇടംതേടി സിപിഎം പാര്‍ട്ടി ഓഫിസിലെത്തിയയാളുടെ വിഡിയോ പങ്ക് വച്ച ബിനീഷ് കോടിയേരിയ്‌ക്ക് പരിഹാസം . ബെഡ് ഷീറ്റും പുതപ്പും കൊണ്ടു നടന്നു വിൽക്കുന്ന കൊല്ലം ശൂരനാട് സ്വദേശിയാണ് മഴയത്ത് പാർട്ടി ഓഫിസിലെത്തി നിസ്‌കരിക്കണമെന്ന് പറഞ്ഞെന്നും പാര്‍ട്ടി സൗകര്യം ചെയ്തുകൊടുത്തെന്നുമാണ് ബിനീഷ് കോടിയേരി പറയുന്നത്. എന്നാൽ ഇതുപോലെ സൗകര്യം എല്ലാ മതക്കാർക്കും ചെയ്ത് നൽകുമോയെന്നാണ് കമന്റുകൾ .
മഴ നനഞ്ഞ് കയറിവന്ന ഒരാൾ, തന്റെ വിശ്വാസത്തെ മുറുകെപ്പിടിച്ച് നിസ്കരിക്കാൻ ഇടം ചോദിക്കുമ്പോൾ, ഒരു രാഷ്‌ട്രീയ പാർട്ടി ഓഫീസ് അതിന് ഒരുക്കിക്കൊടുക്കുന്നു, ആ മനുഷ്യന്റെ വിശ്വാസത്തിന് സാഹചര്യമൊരുക്കിക്കൊടുക്കുന്നു. ഇതാണ് സിപിഎം, മനുഷ്യന്റെ നന്‍മയും വിശ്വാസവും സംരക്ഷിക്കുന്ന പ്രസ്ഥാനം. ഈ സ്നേഹവും സാഹോദര്യവുമാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ കരുത്ത്. ഡിവൈഎഫ്ഐ കടുത്തുരുത്തി ബ്ലോക്ക് സെക്രട്ടറി വിനോദ് കെ തോമസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കൂടി വിഡിയോക്കൊപ്പം ബിനീഷ് പങ്കുവച്ചിരുന്നു.
എന്നാൽ മുക്കിന് മുക്കിന് മസ്ജിദുകളുള്ള ഈ നാട്ടിൽ നിസ്ക്കരിക്കാൻ പാർട്ടി ഓഫീസിൽ കയറിയത് ചീപ് നാടകമാണെന്ന് മുസ്ലീം വിശ്വാസികൾ തന്നെ പറയുന്നു. അതിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കാൻ തനിക്കൊക്കെ നാണമില്ലേയെന്നും കമന്റുകളുണ്ട് .മാത്രമല്ല അടുത്തതവണ കെട്ടുനിറ നടത്താനും, ദിവ്യബലി നടത്താനും കൂടി അനുവാദം നൽകാമോയെന്നും ചിലർ ചോദിക്കുന്നുണ്ട്.
















