കൊച്ചി : എറണാകുളം -ഷൊര്‍ണ്ണൂര്‍ മെമു ട്രെയിന്‍ നിലമ്പൂര്‍ വരെ നീട്ടി. ട്രെയിന്‍ നമ്പര്‍ 66325/66326 സര്‍വീസ് ആരംഭിച്ചതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യനെയാണ് ഇക്കാര്യം അറിയിച്ചത്.
ഈ മേഖലയിലെ ജനങ്ങളുടെ യാത്ര പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി മെമു സര്‍വീസ് വേണമെന്ന ആവശ്യം ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് മുന്‍പില്‍ അവതരിപ്പിച്ചത് കഴിഞ്ഞ ജൂണ്‍ മാസത്തിലാണ്.ട്രെയിന്‍ അനുവദിച്ചതായി അറിയിച്ച് അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കത്തയച്ചു.
കേന്ദ്ര റെയില്‍വേ മന്ത്രിക്ക് നന്ദി പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വികസിത കേരളത്തിനായി റെയില്‍ ഗതാഗതം കൂടുതല്‍ മേഖലകളിലേക്ക് എത്തിക്കാന്‍ ബിജെപിയും കേന്ദ്ര സര്‍ക്കാരും പ്രതിജ്ഞാബദ്ധമാണെന്നും പറഞ്ഞു.
















