Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെലവ് കുറഞ്ഞ കാൻസർ ചികിത്സ ഉറപ്പാക്കി മാധവ് സൃഷ്ടി ആരോഗ്യ കേന്ദ്രം; ആരോഗ്യ സേവയുടെ ഉത്തമ ഉദാഹരണം: ഡോ. മോഹൻ ഭാഗവത്

രാജു എം. by രാജു എം.
Aug 12, 2025, 05:12 pm IST
in India, Health

ഇൻഡോർ: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് ഏറ്റവും ചെലവ് കുറഞ്ഞ കാൻസർ ചികിത്സയുമായി പുതിയ ആരോഗ്യ കേന്ദ്രത്തിന് തുടക്കമിട്ട് മാധവ് സൃഷ്ടി സേവാ സമിതി. പദ്ധതി ആരോഗ്യസേവയുടെ ഉത്തമ ഉദാഹരണമാണെന്ന് ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്ത ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പറഞ്ഞു.

ഇത് നേരിട്ടുള്ള സേവനമാണ്. സമൂഹത്തിന്റെ സന്തോഷം തന്നെയാണ് സ്വന്തം സന്തോഷമെന്ന ധാർമ്മിക വിചാരമാണ് പദ്ധതിക്ക് പിന്നിൽ. രാജ്യത്ത് ആരോഗ്യ സേവന മേഖലയിൽ നിരവധി മികച്ച മാതൃകകൾ ഉയർന്നു വരുന്നുണ്ട്. സേവനം ചെലവുകുറഞ്ഞതും എളുപ്പമുള്ളതും ആയിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്ത ചികിത്സാമാർഗങ്ങൾ, വ്യത്യസ്ത അന്തരീക്ഷം, കാലാവസ്ഥാ വൈവിധ്യം എന്നിവയെ ആശ്രയിച്ചുള്ള ചികിത്സ ഉപയോഗപ്രദമാണ്. വ്യക്തിഗത സ്വഭാവത്തിനനുസരിച്ച് ‘കസ്റ്റമൈസ്ഡ്’ ചികിത്സാ സംവിധാനം ഈ പദ്ധതിയിൽ ഉണ്ട്.

ഇവിടെ ഒരേ മേൽക്കൂരയ്‌ക്കു കീഴിൽ എല്ലാ ചികിത്സകളും ലഭ്യമാണ്. തുടർച്ചയായ സേവനം ലഭ്യമാക്കുന്നത് അഭിനന്ദനാർഹമാണ്. നമ്മുടെ സേവനം സ്വീകരിക്കുന്നവർ, പിന്നീട് സേവനം നൽകുന്നവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ശാഖ മാത്രമാണ് നടത്തുന്നത്. മറ്റെല്ലാം സ്വയംസേവകർ സ്വയം ചെയ്യുന്നതാണെന്ന് മോഹൻ ഭാഗവത് ചൂണ്ടിക്കാട്ടി.

നാല് നിലയിൽ ആരംഭിച്ച പുതിയ കേന്ദ്രം പ്രധാനമായും ക്യാൻസർ ചികിത്സയ്‌ക്കും വൈവിധ്യമാർന്ന പരമ്പരാഗത ചികിത്സാ രീതികൾക്കുമായാണ് സമർപ്പിച്ചിരിക്കുന്നത്. താഴത്തെ രണ്ട് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ കുറഞ്ഞ നിരക്കിൽ ക്യാൻസർ ചികിത്സ നൽകും. പരിചയസമ്പന്നരായ ക്യാൻസർ വിദഗ്ധരുടെ സംഘം, ഏറ്റവും പുതിയ ഉപകരണങ്ങളുടെയും രീതികളുടെയും സഹായത്തോടെ സേവനം നൽകും. ആദ്യഘട്ടത്തിൽ കീമോതെറാപ്പി, സി.ടി. സ്‌കാൻ എന്നിവ ആരംഭിക്കും. ഉടൻ തന്നെ റേഡിയേഷൻ ചികിത്സയും തുടങ്ങും. ഇതിനായി അന്താരാഷ്‌ട്ര നിലവാരത്തിലുള്ള, രണ്ടു ബങ്കറുകൾ തയ്യാറായിട്ടുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയുള്ള ലൈനാക് മെഷീൻ ഉടൻ സ്ഥാപിക്കും. കൂടാതെ ക്യാൻസർ ചികിത്സയ്‌ക്കാവശ്യമായ എല്ലാ മരുന്നുകളും കുറഞ്ഞ നിരക്കിൽ ഇവിടെ ലഭ്യമാകും.

ഒരു നിലയിൽ പ്രകൃതിചികിത്സാ കേന്ദ്രമാണുള്ളത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വേർതിരിച്ച യൂണിറ്റുകളോടെ. ഇവിടെ ആയുർവേദം, ഹോമിയോപ്പതി, യോഗ ചികിത്സ, ന്യൂറോ തെറാപ്പി, ക്രയോ തെറാപ്പി, പാലിയേറ്റീവ് കെയർ, അക്യുപംക്ചർ, അക്യുപ്രെഷർ തുടങ്ങിയ മാർഗങ്ങൾ, ആധുനിക ഉപകരണങ്ങളോടും പരിചയസമ്പന്നരായ ഡോക്ടർമാരുടെ മേൽനോട്ടത്തോടും കൂടി ലഭ്യമാകും. വരും തലമുറയെ സംസ്കാരസമ്പന്നരാക്കി വളർത്തുന്നതിനായി ‘ഗർഭസംസ്കാർ കേന്ദ്രം’ കൂടി സ്ഥാപിച്ചിട്ടുണ്ട്.

ഒരു നിലയിൽ ഇൻഡോറിലെ വിവിധ ആശുപത്രികളിൽ ചികിത്സയ്‌ക്കായി സമീപ പ്രദേശങ്ങളിൽ നിന്ന് വരുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും, കുറഞ്ഞ നിരക്കിൽ താമസവും ഭക്ഷണവും ലഭ്യമാകും. കേന്ദ്രം സമൂഹത്തിലെ എല്ലാവർക്കും തുറന്നിരിക്കും.

പരിപാടിയിൽ സിംബയോടെക് ഫാർമലാബ് ചെയർമാൻ അനിൽ സത്യാനി അധ്യക്ഷത വഹിച്ചു. ആർ എസ് എസ് മാൾവ പ്രാന്ത സംഘചാലക് പ്രകാശ് ശാസ്ത്രി, ശ്രീ ഗുരുജി സേവാ ട്രസ്റ്റിന്റെ അധ്യക്ഷൻ മുകേഷ് ഹജേല, സെക്രട്ടറി സന്ദീപ് ജമീന്ദാർ എന്നിവർ പങ്കെടുത്തു.

Tags: Health service providerCancer treatment centerDr.Mohan BhagwatRashtriya Swayamsevak SanghMadhav Srishti Health Center
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നുഴഞ്ഞുകയറ്റക്കാര്‍ക്ക് തൊഴില്‍ നൽകുന്നത് അവസാനിപ്പിക്കണം, രാജ്യത്തിന് സമഗ്രമായ ജനസംഖ്യാനയം വേണം: ഡോ. മോഹന്‍ ഭാഗവത്

India

സാങ്കേതികവിദ്യ സമൂഹത്തിന്റെ നന്മയ്‌ക്കാവണം: ഡോ. മോഹന്‍ ഭാഗവത്

India

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

India

സദ്ഭാവം പുതിയ ആശയമല്ല, സമൂഹത്തിന്റെ സ്വഭാവമാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

ഹിന്ദുത്വം ആരാധനാരീതിയല്ല, ജീവിതരീതിയാണ്: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

അപ്രതീക്ഷിതമായ സ്രോതസ്സുകളിൽ നിന്നുള്ള ധനലാഭം, ആത്മബലവും കർമ്മസിദ്ധിയും; 2026 ഏപ്രിൽ 09-ലെ രാശിഫലം

പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വയ്‌ക്കുമ്പോള്‍ കർശനമായും ഒഴിവാക്കേണ്ടവ : അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

വാനരന്മാരുടെ വാസംകൊണ്ടും പടയണി സമ്പ്രദായംകൊണ്ടും പ്രസിദ്ധമായ ഇലഞ്ഞിമേൽ വള്ളിക്കാവ് ദേവീക്ഷേത്രം 

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.