ലണ്ടന്‍: കെയര്‍ ഹോം ജീവനക്കാരനായ യുവാവിനെ യുകെയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചിറയിന്‍കീഴ് ഞാറയില്‍കോണം കുടവൂര്‍ വടക്കേവീട്ടില്‍ വേണുഗോപാല്‍- ബേബി ദമ്പതികളുടെ മകന്‍ വൈഷ്ണവ് വേണുഗോപാലിനെ (26) ആണ് സൗത്ത് യോര്‍ക്ക്‌ഷെയറിന് സമീപമുള്ള റോഥര്‍ഹാമിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജോലിക്ക് എത്താതിരുന്നതിനെ തുടര്‍ന്ന് കെയര്‍ ഹോം ജീവനക്കാര്‍ അന്വേഷിച്ച് എത്തിയപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നു.
2021 ല്‍ ഭാര്യ വിദ്യാര്‍ത്ഥി വിസയില്‍ യുകെയില്‍ എത്തിയതിനെ പിന്നാലെയാണ് യുകെയില്‍ എത്തിയ വൈഷ്ണവ് പിന്നീട് കെയര്‍ഹോമില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായി. ഭാര്യ ഇപ്പോള്‍ നാട്ടിലാണ് . മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ അഷ്ടമി സതീഷ്.
















