ന്യൂദല്‍ഹി:ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളുടെ മോചനത്തിന് ബി ജെ പി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇടപെട്ടിട്ടിരുന്നെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി. സുരേഷ് ഗോപിയെ തൃശൂരില്‍ കാണാനില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് അദ്ദേഹം തന്നെ മറുപടി നല്‍കും.
തൃശൂരില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ഉണ്ടെന്ന പരാതികള്‍ രാഷ്‌ട്രീയ എതിരാളികളുടെ കപടനാട്യത്തിന് ഉദാഹരണമാണ്. എന്ത് കൊണ്ട് വോട്ടെടുപ്പിന് മുമ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചില്ലെന്നും അനൂപ് ആന്റണി ചോദിച്ചു.
സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തില്‍ കാണാനില്ലെന്ന് കാട്ടി കെഎസ്‌യു തൃശൂര്‍ ജില്ലാ അധ്യക്ഷന്‍ ഗോകുല്‍ ഗുരുവായൂര്‍ ഗുരുവായൂര്‍ ഈസ്റ്റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയില്‍ പറയുന്നത്.
ചില ക്രൈസ്തവ തിരുമേനിമാരും സുരേഷ് ഗോപിയെ കാണാനില്ലെന്ന് പരിഹസിച്ചിരുന്നു.ഈ സാഹചര്യത്തിലാണ് അനൂപ ആന്റണി കന്യാസ്ത്രീകളുടെ മോചനത്തിനായി ഇടപെട്ടിരുന്നുവെന്ന് വ്യക്തമാക്കിയത്.
















