Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തരിശ് വെട്ടിത്തെളിച്ചു; പിരപ്പമണ്‍കാടിലും പരിസരത്തും ഇനി പൂക്കാലം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2025, 11:45 am IST
inThiruvananthapuram

ആറ്റിങ്ങല്‍: പിരപ്പമണ്‍കാടും പരിസരപ്രദേശങ്ങളിലും ഇനി പൂക്കാലം. തരിശുകിടന്ന് കാടുപിടിച്ച കിടന്ന സ്ഥലത്താണ് പുഷ്പക്കൃഷിയിലും പുതിയ മാതൃക തീര്‍ക്കാനൊരുങ്ങുന്നത്. കാടുപിടിച്ചുകിടന്ന പറമ്പ് പാട്ടത്തിന് ഏറ്റെടുത്ത് കാടുനീക്കി കിളച്ചൊരുക്കിയാണ് പുഷ്പക്കൃഷിക്ക് തറയൊരുക്കിയത്.

പന്നിശല്യം തടയാന്‍ ചുറ്റിനും വേലിയുണ്ടാക്കി. ആലപ്പുഴ കഞ്ഞിക്കുഴിയില്‍നിന്നു കൊണ്ടുവന്ന 12,600 തൈകളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. ഇവയില്‍ 10,000 ചെണ്ടുമല്ലിയും 2,600 വാടാമല്ലിയുമുണ്ട്. ചെണ്ടുമല്ലിയില്‍ മഞ്ഞയും ഓറഞ്ചും രണ്ടുനിറങ്ങളാണുള്ളത്. വാടാമല്ലിയില്‍ വെള്ള, ചുവപ്പ്, റോസ്, മജന്ത എന്നിങ്ങനെ നാല് നിറങ്ങളിലെ പൂക്കളുണ്ട്. ചെടികളെ നനയ്‌ക്കാന്‍ റെയ്ന്‍ ഹോസ് എന്ന പുതിയ രീതി പരീക്ഷിച്ചു. കര്‍ഷകരില്‍നിന്നുതന്നെ സ്വരൂപിച്ച മൂന്നുലക്ഷം രൂപയാണ് മുതല്‍മുടക്ക്. എല്ലാ ദിവസവും ചെടികള്‍ക്കിടയില്‍ ഈ കര്‍ഷകരുടെ സാന്നിധ്യമുണ്ട്. അവരുടെ സ്‌നേഹപൂര്‍വമായ പരിചരണത്തില്‍ ഈ പൂപ്പാടം തളിരണിയുന്നു.

കനത്ത മഴയും തണ്ടുചീയല്‍ രോഗവും കൃഷിയെ നന്നായി ബാധിച്ചു. തണ്ടുചീയല്‍ വലിയ പ്രതിസന്ധി തീര്‍ത്തപ്പോള്‍ കൃഷിവകുപ്പ് സഹായത്തിനെത്തി. കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ പാത്തോളജിസ്റ്റുകള്‍ ഇവിടെയെത്തി ചെടികളെ പരിശോധിച്ച് പ്രത്യേക മരുന്നുകള്‍ തയ്യാറാക്കി നല്‍കി. അത് തളിച്ചതോടെയാണ് ചെടികള്‍ രോഗബാധയില്‍നിന്നു രക്ഷപ്പെട്ടത്. എങ്കിലും രണ്ടായിരത്തോളം തൈകള്‍ തണ്ടുചീയലില്‍ നശിച്ചുപോയി. അതില്‍ തളരാന്‍ ഈ കര്‍ഷകര്‍ ഒരുക്കമായിരുന്നില്ല. കഞ്ഞിക്കുഴിയില്‍നിന്ന് വീണ്ടും തൈകള്‍ കൊണ്ടുവന്ന് തൈകള്‍ പോയസ്ഥലങ്ങളില്‍ നട്ടുപിടിപ്പിച്ചു.

വലിയൊരു കൂട്ടായ്‌മയാണ് ഈ കൃഷിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വനിതകളുടെ വലിയ പങ്കാളിത്തം ഈ സംരംഭത്തിലുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളും സഹായവുമായി ഒപ്പമുണ്ട്.

വിദ്യാര്‍ഥികളും യുവാക്കളുമെല്ലാം ഈ ചെടികളുടെ പരിചരണത്തിനായി ഓടിയെത്തുന്നുണ്ട്. മുദാക്കല്‍ പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും സഹായം ഈ കര്‍ഷകസംഘത്തിനു ലഭിക്കുന്നുണ്ട്. കൃഷിക്ക് സര്‍ക്കാരിന്റെ സാമ്പത്തികസഹായം ലഭ്യമാക്കാമെന്ന് കൃഷിവകുപ്പ് അറിയിച്ചിട്ടുണ്ടെങ്കിലും എത്രസഹായം ലഭിക്കുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഓണവിപണയിലേക്ക് പൂക്കളെത്തിച്ച് വില്പന നടത്താനാണ് സംഘത്തിന്റെ പ്രധാന ലക്ഷ്യം.

അതുകൂടാതെ വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍കൂടി പരിശോധിക്കുന്നുണ്ട്. ചെണ്ടുമല്ലിപ്പാടത്തിന്റെ ഒരുവശത്ത് നെല്‍പ്പാടവും മറുവശത്ത് ആറുമുണ്ട്. നെല്‍ക്കൃഷിക്കുവേണ്ടി ഒരു നൂറ്റാണ്ട് മുന്‍പ് നിര്‍മിച്ച അണയും ഇവിടെയുണ്ട്. ഇതെല്ലാം പുതുമയുള്ള കാഴ്ചകള്‍ സമ്മാനിക്കുന്നവയാണ്. പൂന്തോട്ടത്തിനുള്ളിലൂടെ നടക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും വിനോദസഞ്ചാരികള്‍ക്ക് അവസരമൊരുക്കുന്നതും ആലോചനയിലുണ്ട്. 25 മുതല്‍ പൂപ്പാടം വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കാനാണ് പദ്ധതി.

Tags: OnamattingalPirappamankaduflowering season
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.