Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാളെയാണ് കര്‍ക്കടകത്തിലെ തിരുവോണം; വീണ്ടെടുക്കാം പിള്ളേരോണത്തെ

നാളെയാണ് കര്‍ക്കടകത്തിലെ തിരുവോണം. അതാണ് പിള്ളേരോണമായി കേരളക്കര പണ്ടു കൊണ്ടാടിയിരുന്നത്. ചിങ്ങത്തിലെ പൊന്നിന്‍ തിരുവോണത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ക്ക് മുമ്പൊക്കെ തുടക്കമായിരുന്നത് പിള്ളേരോണം മുതലായിരുന്നു.

പ്രീതി നായര്‍byപ്രീതി നായര്‍
Aug 8, 2025, 06:11 am IST
inSamskriti

കുട്ടികള്‍ക്ക് മാത്രമായി ഒരോണം, അതാണ് ഓണത്തുമ്പികളുടേയും ഓണപ്പാട്ടിന്റെയും ഓര്‍മ്മകളുണര്‍ത്തുന്ന പിള്ളേരോണം. കര്‍ക്കടകത്തിലെ തിരുവോണ നാളിലാണ് പിള്ളേരോണം ആഘോഷിക്കുന്നത്. ചിങ്ങത്തിരുവോണം പോലെ വരില്ലെങ്കിലും സദ്യവട്ടങ്ങളൊക്കെ ഒരുക്കിയാണ് പിള്ളേരോണവും പണ്ട് ആഘോഷിച്ചിരുന്നത്. ചെറിയ പൂക്കളം ഒരുക്കുന്ന ചടങ്ങുമുണ്ട്. കുട്ടികള്‍ക്ക് ഏറ്റവും പ്രിയങ്കരമായ ഉണ്ണിയപ്പം ഈ ദിനത്തിലെ പ്രധാന വിഭവമാണ്. പണ്ടുകാലങ്ങളില്‍ ഓണത്തിന്റെ ഒരുക്കങ്ങള്‍ ഈ ദിനം മുതലായിരുന്നു ആരംഭിച്ചിരുന്നത്.

ദുരിതവും പട്ടിണിയും തുടര്‍ച്ചയായി പെയ്യുന്ന മഴയും ഇരുട്ടും നിറഞ്ഞ കര്‍ക്കടക നാളുകളായിരുന്നു പണ്ടുകാലത്ത് ഉണ്ടായിരുന്നത്. കള്ളക്കര്‍ക്കടക മഴയെ ശപിച്ച് ഉത്സാഹം നഷ്ടപ്പെട്ട് കഴിഞ്ഞുകൂടുന്ന ബാല്യങ്ങള്‍ അന്നു കാത്തിരുന്നത് പിള്ളേരോണമായിരുന്നു. വരാനിരിക്കുന്ന സമൃദ്ധിക്ക് വേണ്ടി തയ്യാറാകാന്‍, മലയാള കലണ്ടറിലെ ആദ്യമാസമായ ചിങ്ങം പുലരുന്നതിനുവേണ്ടിയുള്ള കാത്തിരിപ്പ് കര്‍ക്കടകത്തിലെ തിരുവോണദിനം മുതല്‍ തുടങ്ങുമായിരുന്നു.

പഴയകാലത്ത് ഈ ദിവസം മുതല്‍ പൂവിടല്‍ തുടങ്ങുന്ന ഒരു ആചാരവും ഉണ്ടായിരുന്നു. ആദ്യദിനം ഒരു വളയത്തില്‍ തുടങ്ങി ഇരുപത്തേഴ് ദിവസം ആകുമ്പോള്‍ ഇരുപത്തേഴ് വളയങ്ങള്‍ പൂവിടുമായിരുന്നു എന്നു പഴമക്കാരായ മുത്തശ്ശിമാര്‍ പറയുന്നു. പൂവ് തികയാതെ വരുമ്പോള്‍ നാട്ടില്‍ ലഭ്യമായ മത്തന്‍, കുമ്പളം തുടങ്ങിയ പച്ചക്കറികളുടെ ഇലകളും കുട്ടികള്‍ ഉപയോഗിച്ചിരുന്നു. തിരുവോണ ദിവസം മണ്ണ് കുഴച്ച് ഉണ്ടാക്കുന്ന ഓണത്തപ്പനു കണ്ണായി കുട്ടികള്‍ വെച്ചിരുന്നത് മഞ്ചാടിക്കുരു ആണ്.

കുട്ടികള്‍ ഉത്തരവാദിത്വമുള്ളവരായി വളരാനുള്ള പരിശീലനം കൂടിയായിരുന്നു പിള്ളേരോണം. ഈ ദിവസം വീടുകളില്‍ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. അന്നു വീട് നടത്താനുള്ള ഉത്തരവാദിത്വം അവര്‍ക്ക് നല്‍കപ്പെട്ടിരുന്നു. കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള സ്വാതന്ത്ര്യവും അവര്‍ക്ക് നല്‍കിയിരുന്നു. ഇതിലൂടെ വരാനിരിക്കുന്ന പൊന്നിന്‍ ചിങ്ങത്തിരുവോണത്തെ വരവേല്‍ക്കാന്‍ കുട്ടികള്‍ക്ക് പ്രത്യേക ഉത്സാഹവും ഊര്‍ജ്ജവും ലഭിച്ചിരുന്നു. കൂടാതെ കുട്ടികളില്‍ ആചാരപരമായ ബോധവും സംസ്‌കാരവും വളര്‍ത്താനും ഈ ചെറിയ വലിയ ആഘോഷം ഉപകരിച്ചിരുന്നു. ഉച്ചയൂണ് കഴിഞ്ഞാല്‍ വീട്ടിലെ കാരണവര്‍ കുട്ടികള്‍ക്ക് ഓണക്കോടിയും നല്‍കുമായിരുന്നു. ഇന്നത്തെപ്പോലെ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ ഇല്ലാതിരുന്ന ആ കാലത്ത് കുട്ടികള്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യമായിരുന്നു ഈ ഓണക്കോടി. അതുമായി തുന്നല്‍ക്കാരനെ തേടിയോടുന്ന കഥകളൊക്കെ ഇപ്പോള്‍ കേള്‍ക്കുമ്പോള്‍ ഓണം സെയിലില്‍ ‘ബൈ ടു ഗെറ്റ് വണ്‍ ഫ്രീ’യില്‍ അടിച്ചു പൊളിക്കുന്ന കുട്ടികള്‍ ഇങ്ങനെയും ഒരു കാലമോ എന്ന് അത്ഭുതം കൂറുന്നു.

പിള്ളേരോണം എന്ന മറന്നു തുടങ്ങിയ ആഘോഷം നമ്മുടെ പുതുതലമുറയ്‌ക്കായി വീണ്ടെടുക്കാം. സദ്യവട്ടങ്ങളും ചെറുപൂക്കളവും ഒക്കെയായി നന്നായി ആഘോഷിച്ചു തുടങ്ങാം.

Tags: ThiruvonamKarkidakamPilleronamപിള്ളേരോണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവോണം കഴിഞ്ഞാല്‍ വാനരന്മാരുടെ ഊഴം; കെങ്കേമമായി തൃക്കരിപ്പൂര്‍ ഇടയിലക്കാട് കാവിലെ വാനര സദ്യ

തിരുവാറന്മുളയപ്പന് തിരുവോണ വിഭവങ്ങളുമായി ഉത്രാട ദിനമായ ഇന്നലെ തിരുവോണത്തോണി കാട്ടൂര്‍ മഠത്തില്‍ നിന്നും യാത്ര തിരിച്ചപ്പോള്‍ അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങള്‍
Kerala

തോണി പുറപ്പെട്ടത് ഉത്രാടസന്ധ്യയില്‍; കാട്ടൂര്‍ മഠത്തില്‍ നിന്ന് ഭഗവാന്റെ തിരുമുല്‍ക്കാഴ്ചയുമായി തിരുവോണത്തോണി ആറന്മുളയില്‍

Samskriti

പൂക്കളത്തിന്റെ ചാരുതയും പൂവിളിയുടെ ധര്‍മ്മവും

Kerala

ഇന്ന് പിള്ളേരോണം: വറുതിയുടെ കർക്കിടക നാളുകളിൽ കുട്ടികൾക്ക് മനസ് നിറഞ്ഞ് സന്തോഷിക്കാൻ ഇന്നത്തെ തിരുവോണനാൾ

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

പുതിയ വാര്‍ത്തകള്‍

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

റിപ്പോർട്ടർ ടി വി എം.ഡി ആൻ്റോ അഗസ്റ്റിൻ അറസ്റ്റിൽ

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.