പാലക്കാട്: മണ്ണാര്‍ക്കാട് അലനല്ലൂര്‍ വെള്ളിയാര്‍പുഴയ്‌ക്കു കുറുകെ വെള്ളം കയറിയ കണ്ണംകുണ്ട് പാലത്തിലെ തടസ്സങ്ങള്‍ നീക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി. അലനല്ലൂര്‍ ഏലംകുളവന്‍ യൂസഫിന്റെ മകന്‍ സാബിത്തിന്‌റെ (26) മൃതദേഹമാണ് കലങ്ങോട്ടിരി ഭാഗത്ത് നിന്ന് കണ്ടെത്തിയത്. വിദേശത്തായിരുന്ന സാബിത്ത് ഒന്നര മാസം മുന്‍പാണ് നാട്ടിലെത്തിയത്.
ചൊവ്വാഴ്ച കാണാതായതുമുതല്‍ മണ്ണാര്‍ക്കാട് നിന്ന് അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി തെരച്ചില്‍ നടത്തിയിരുന്നു. പിന്നീട് പാലക്കാട് നിന്ന് സ്‌കൂബ ടീമും എത്തി.
















