വയനാട്: തണ്ടപ്പേര്‍ നല്‍കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി. പയ്യമ്പള്ളി വില്ലേജ് ഓഫിസര്‍ കെ ടി ജോസ് ആണ് അറസ്റ്റിലായത്.
തണ്ടപ്പേര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 50,000 രൂപയാണ് വില്ലേജ് ഓഫീസര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം പരാതിക്കാരന്‍ വിജിലന്‍സിന അറിയിക്കുകയും അവരുടെ നിര്‍ദേശ പ്രകാരം വള്ളിയൂര്‍ക്കാവ് ക്ഷേത്ര പരിസരത്തുള്ള വെയ്റ്റിംഗ് ഷെഡ്ഡില്‍ വച്ച് പണം കൈമാറുകയുമായിരുന്നു. സമീപത്തുണ്ടായിരുന്ന ഡിവൈഎസ്പി ഷാജി വര്‍ഗീസിന്‌റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം കൈയോടെ വില്ലേജ് ഓഫീസറെ പിടികൂടി. ജോസിനെക്കുറിച്ച് നേരത്തെയും പരാതിയുണ്ടായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.
















