Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റബര്‍ വില ഇടിയുമ്പോള്‍ കേന്ദ്രത്തിനെതിരായ പതിവ് പ്രഹസന പ്രതിഷേധവും കര്‍ഷകര്‍ക്കായുള്ള മുതലക്കണ്ണീരും ജോസ് കെ മാണി അവസാനിപ്പിക്കണം: എന്‍. ഹരി

റബര്‍ ബോര്‍ഡ് അടച്ചുപൂട്ടിയെന്ന കുപ്രചരണമാണ് ഇടയ്‌ക്ക് അഴിച്ചുവിട്ടത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 10:31 pm IST
in Kerala, Kottayam

കോട്ടയം : റബര്‍ വില ഇടിയുമ്പോള്‍ കേന്ദ്രത്തെ പഴിചാരിയുള്ള പതിവ് പ്രഹസന പ്രതിഷേധവും കര്‍ഷകര്‍ക്കായുള്ള മുതലക്കണ്ണീരും ജോസ് കെ മാണിയും കേരള കോണ്‍ഗ്രസുകളും അവസാനിപ്പിക്കണമെന്ന് ബിജെപി കോട്ടയം മേഖലാ പ്രസിഡന്റ് എന്‍ ഹരി ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ കര്‍ഷക സംഘടന കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതിന് പകരം ജോസ് കെ മാണിയോടാണ് ഈ ആവശ്യം ഉന്നയിക്കേണ്ടത്. തദ്ദേശ -നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തു വരുമ്പോള്‍ റബര്‍ വില പ്രശ്‌നത്തില്‍ കേന്ദ്രത്തെ പഴിചാരി രക്ഷപ്പെടാനാണ് ശ്രമം.ആ പരിപ്പ് ഇനി വേവില്ല.

റബര്‍ വില തകര്‍ച്ചയില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന കേരള കോണ്‍ഗ്രസ് എം കര്‍ഷക സംഘടന കേരളത്തിലെ കാര്‍ഷിക വിളകളുടെ പ്രശ്‌നവും കര്‍ഷകരുടെ ആത്മഹത്യയും കാണാതെ പോകരുത്. കഴിഞ്ഞ 10 വര്‍ഷത്തില്‍ നൂറോളം കര്‍ഷകരാണ് വയനാട്ടിലും ഇടുക്കിയിലുമായി ജീവനൊടുക്കിയത്.

കര്‍ഷകരുടെ പാര്‍ട്ടി എന്ന് ഊറ്റം കൊള്ളുന്ന കേരള കോണ്‍ഗ്രസ് ഭരണകക്ഷി ആയിരിക്കുമ്പോഴാണ് കര്‍ഷകര്‍ ജീവനൊടുക്കുന്നത്. നെല്ലു സംഭരണത്തിലെ പാളിച്ച, വിലയിടിവ്, ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളാണ് ഇത്രയും ഭയാനകമായ അവസ്ഥയിലേക്ക് സംസ്ഥാനത്തെ കൊണ്ടു ചെന്നെത്തിച്ചത്. നെല്‍ കര്‍ഷകര്‍ക്ക് സംഭരിച്ച നെല്ലിന്റെ പണം നല്‍കുന്നത് മാസങ്ങളായി കുടിശികയാണെന്നും എന്‍ ഹരി ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തെ അതിരൂക്ഷമായ കാര്‍ഷിക പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ കേന്ദ്രത്തിനെതിരെ വിമര്‍ശനംഉന്നയിക്കുന്നത് വീഴ്ച മറച്ചുവെക്കാനുള്ളപാഴ് ശ്രമമാണ്. റബ്ബര്‍ വില 250 ആയി വര്‍ദ്ധിപ്പിക്കുമെന്ന് നാലര വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനം പാലിക്കാനുള്ള ആര്‍ജ്ജവം കാട്ടണം. ഭരണമുന്നണിയുടെ ഭാഗമായിട്ടും വെറും 10 രൂപ മാത്രമാണ് തറവിലയില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത്. അതിനായി നീക്കിവച്ച 500 കോടിയിലധികം രൂപ ചെലവഴിക്കേണ്ടി വന്നില്ല.

കേന്ദ്രസര്‍ക്കാരും റബര്‍ ബോര്‍ഡും വിപണിയുടെ സ്പന്ദനം മനസിലാക്കി സമയോചിതമായി നടത്തുന്ന ഇടപെടലുകള്‍ മൂലം 200 രൂപയില്‍ താഴേക്ക് വില പോകുന്ന ചുരുക്കം സന്ദര്‍ഭങ്ങളെ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ടുതന്നെ വില സ്ഥിരതാ ഫണ്ട് സംസ്ഥാന സര്‍ക്കാരിന് വിനിയോഗിക്കേണ്ടി വന്നിട്ടുമില്ല.

റബര്‍ ബോര്‍ഡ് അടച്ചുപൂട്ടിയെന്ന കുപ്രചരണമാണ് ഇടയ്‌ക്ക് അഴിച്ചുവിട്ടത്.എന്നാല്‍ 86 ഫീല്‍ഡ് ഓഫീസര്‍മാരെ കൂടി നിയോഗിച്ച് കര്‍ഷക ശൃംഖല ശക്തിപ്പെടുത്തുകയാണ് ചെയ്തത്.കൂടാതെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമായി നിരവധി ആനുകൂല്യങ്ങളും പരിരക്ഷയും പ്രഖ്യാപിക്കുകയും ചെയ്തു.

റബര്‍ കര്‍ഷകരെ ജീവിതപ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റെതെന്ന് കുറ്റപ്പെടുത്താന്‍ കര്‍ഷക യൂണിയന് നാണമില്ലേ. കേരളത്തിലെ എല്ലാ കര്‍ഷകരും വിലയിടവിന്റെ കടുത്ത പ്രതിസന്ധിയിലാണ്. റബര്‍ കര്‍ഷകര്‍ ജീവന്‍ വെടിയേണ്ട സാഹചര്യവും സംജാതമായിട്ടില്ല.എന്നാല്‍ കേരളത്തിന്റെ മലയോര മേഖലകളില്‍ ഇതര കര്‍ഷക ജീവനുകള്‍ എത്രയോ തവണ പൊലിഞ്ഞു. ഈ യാഥാര്‍ഥ്യം കണ്ണു തുറന്നു കാണണം.

ആഗോളീകരണത്തെയും സംഘടനകുറ്റപ്പെടുത്തുന്നുണ്ട്. സഖാക്കളുടെ പതിവ് ആഗോളീകരണ ന്യായവാദം കേരള കോണ്‍ഗ്രസും കടമെടുത്തിരിക്കുകയാണ്. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്നും തലയൂരാനുള്ള വിഫലശ്രമമാണിതെന്നും എന്‍ ഹരി കുറ്റപ്പെടുത്തി.

Tags: FarmentbjprubberN.Harijose k maniCROPKerala Cong ress M
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുളയിൽ കുമ്മനം; ബിജെപി രണ്ടാം പട്ടികയായി, അശ്വിനി കാസർകോട്ട്,സി.സി. മുകുന്ദൻ,ബി. ഗോപാലകൃഷ്ണൻ,എം.ജെ. ജോബ് മത്സരിക്കും

Kerala

സസ്പെൻഷൻ പിൻവലിച്ചു

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

മമ്മൂട്ടി വിളിച്ചു, മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങി എന്നെല്ലാമുള്ള പിഷാരടിയുടെ പ്രചാരവേല ന്യൂനപക്ഷവോട്ടുകള്‍ തട്ടാന്‍

Kerala

പാലക്കാട് ശോഭ സുരേന്ദ്രന് വിജയസാധ്യത കൂടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.