Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജൈനമ്മയുടെ തിരോധാനം: നിര്‍ണായക തെളിവുകള്‍ ലഭിച്ചു; കൂടുതല്‍ സ്ത്രീകളെ വകവരുത്തിയതായി സംശയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 09:39 am IST
in Kerala

ചേര്‍ത്തല: ഏറ്റുമാനൂര്‍ സ്വദേശിനി ജയ്നമ്മ(55)യുടെ തിരോധാനവുമായി ബന്ധപ്പെട്ട് നടത്തിയ രണ്ടാം ഘട്ട തെളിവെടുപ്പില്‍ പ്രതി റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ സി. എം സെബാസ്റ്റ്യ(67)ന്റെ വീട്ടുവളപ്പില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു. പത്തിലധികം അസ്ഥിക്ഷണങ്ങളും സാരിയുടെ ഭാഗവും ഷാളും ചെറിയ ബാഗും കൊന്തയുടെ ഭാഗവുമാണ് ലഭിച്ചത്. പള്ളിപ്പുറം ചങ്ങത്തറ വീട്ടില്‍ രാവിലെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് പൂര്‍ത്തിയായത്.

കഴിഞ്ഞ തിങ്കളാഴ്ച പുരയിടത്തില്‍ ജെസിബി ഉപയോഗിച്ച് കുഴിയെടുത്ത് നടത്തിയ പരിശോധനയില്‍ തലയോട്ടിയും തുടയെല്ലും, ക്ലിപ്പിട്ട പല്ലിന്റെ അവശിഷ്ടവും ലഭിച്ചിരുന്നു. ഈ ഭാഗത്തോട് ചേര്‍ന്നാണ് ഇന്നലെ കുഴിയെടുത്ത് വീണ്ടും പരിശോധന നടത്തിയത്. കഴിഞ്ഞയാഴ്‌ച്ച കണ്ടെത്തിയത് കത്തിയ അസ്ഥികഷ്ണങ്ങളായിരുന്നു. ഇന്നലെ ലഭിച്ചത് ഇതിന്റെ ബാക്കിയാണോ എന്ന് വ്യക്തമായിട്ടില്ല. അന്വേഷണ സംഘം പറമ്പിലെ രണ്ട് കുളങ്ങളും കിണറും വറ്റിച്ച് മണ്ണ് വാരി നടത്തിയ പരിശോധനയില്‍ കുളത്തിന്റെ അടിത്തട്ടിലെ ചെളിയോടൊപ്പമാണ് ബാഗ്, സാരിയുടെ ഭാഗം, തുണി കഷ്ണങ്ങള്‍ എന്നിവ ലഭിച്ചത്. വീടീന്റെ മുന്‍ഭാഗത്ത് നിന്ന് കൊന്തയുടെ ഭാഗം പോലീസ് നായയാണ് കണ്ടെത്തിയത്. വീടിന് പിന്നിലെ സെപ്റ്റിക്ക് ടാങ്ക് തുറന്ന് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും ലഭിച്ചില്ലെന്നാണ് സുചന. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള പരിശോധനയും നടത്തി. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിവുള്ള പോലീസിന്റെ കഡാവര്‍ നായ ഏയ്ഞ്ചലിനെ സ്ഥലത്തെത്തിച്ചും പരിശോധന നടത്തി. പരിശോധനാ സ്ഥലത്തേക്ക് പുറത്ത് നിന്ന് ആരെയും കടത്തി വിട്ടിരുന്നില്ലെങ്കിലും വലിയ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.

സെബാസ്റ്റ്യനെ വീടിനുള്ളില്‍ ഇരുത്തിയ ശേഷമായിരുന്നു പരിശോധന. അസ്ഥി കഷ്ണങ്ങള്‍ കണ്ടെത്തിയത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം ചെയ്തെങ്കിലും തനിക്ക് പങ്കില്ലെന്നായിരുന്നു മറുപടി. വീടിനുള്ളില്‍ നിന്ന് രക്തക്കറയും കണ്ടെത്തി. കാടുകയറി പുരയിടം പൂര്‍ണമായി വെട്ടിത്തെളിച്ചാണ് പരിശോധന തുടങ്ങിയത്. കോട്ടയം ക്രൈംബ്രാഞ്ച് സംഘത്തിന്റെ നേതൃത്വത്തിലായിന്നു പരിശോധന. ആലപ്പുഴയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും എത്തിയിരുന്നു. ഈ സംഘമാണ് ബിന്ദു പത്മനാഭന്റെ തിരോധനം സംബന്ധിച്ച കേസ് അന്വേഷിക്കുന്നത്. നേരത്തെ പുരയിടത്തില്‍ നിന്ന് ലഭിച്ച കത്തിക്കരിഞ്ഞ അസ്ഥി കഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനക്ക് കൈമാറിയിരുന്നു. ഇതിന്റെ ഫലം വരുന്നതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

സീരിയല്‍ കില്ലറെന്ന് സംശയം

ജയ്നനമ്മയെ കൂടാതെ ചേര്‍ത്തലയില്‍ നിന്ന് ദുരുഹ സാഹചര്യത്തില്‍ കാണാതായ ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്‍(47), ചേര്‍ത്തല നഗരസഭ ഏഴാം വാര്‍ഡില്‍ വെളിയില്‍ ഹയറുമ്മ (ഐഷ-48 ) ചേര്‍ത്തല തെക്ക് പഞ്ചായത്ത് 23-ാം വാര്‍ഡില്‍ വള്ളാകുന്നത്ത് വെളി സിന്ധു (43)എന്നിവരുടെ തിരോധാനത്തിലും സെബാസ്റ്റ്യന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജയ്നമ്മ, ബിന്ദു പത്മനാഭന്‍, ഹയറുമ്മ എന്നിവരുമായി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സിന്ധുവുമായി ഇയാളെ ബന്ധിപ്പിക്കുന്ന സുചനകള്‍ ലഭിച്ചിട്ടില്ലൊന്നാണ് വിവരം. ജൈനമ്മയെ കാണാതായ ദിവസം ഇവരും സെബാസ്സ്യനും പള്ളിപ്പുത്തെ ഒരേ ടവര്‍ ലെക്കേഷനില്‍ ഉണ്ടായിരുന്നെന്ന പോലീസിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.

 

Tags: Serial KillerJainamma's disappearanceCrucial evidence foundC. M. Sebastian
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെബാസ്റ്റ്യന്‍ സീരിയല്‍ കില്ലറോ? സമീപ ജില്ലകളില്‍ നിന്ന് കാണാതായ സ്ത്രീകളുടെയും വിവര ശേഖരണത്തിന് പൊലീസ്

India

നൂറിലധികം പേരെ കൊന്ന് മുതലകൾക്ക് തീറ്റയായി നൽകി; പരോളിലിറങ്ങി മുങ്ങിയ മരണത്തിന്റെ ഡോക്ടർ പിടിയിൽ

ചാള്‍സ് ശോഭരാജിനെ ഗോവയില്‍ നിന്നും അറസ്റ്റ് െചയ്ത് കൊണ്ടുപോകുന്നു.
World

ചാള്‍സ് ശോഭരാജ് ഇന്ത്യയില്‍ തങ്ങാനില്ല ;ഖത്തര്‍ വഴി ഫ്രാന്‍സിലേക്ക് പറക്കാന്‍ തുടങ്ങി; ജീവന് ഭീഷണിയുള്ളതിനാല്‍ ഫ്രാന്‍സിലേക്കെന്ന് ഭാര്യ

World

ചാൾസ് ശോഭരാജ് ജയില്‍ മോചിതനാകുന്നു; മോചനത്തിന് വഴിയൊരുങ്ങുന്നത് നേപ്പാൾ സുപ്രീംകോടതിയുടെ ഉത്തരവ് വഴി; കോടതി തീരുമാനം പ്രായാധിക്യം മൂലം

India

മൂന്ന് ദിവസത്തിനുള്ളില്‍ നാല് കൊലപാതകം: പതിനെട്ടുകാരന്‍ പിടിയില്‍; വീടുവിട്ടത് ഉടന്‍ പ്രശസ്തനാകുമെന്ന് പറഞ്ഞ്

പുതിയ വാര്‍ത്തകള്‍

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.