Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സോറന്‍ എന്നും വിവാദനായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2025, 08:14 am IST
in India

റാഞ്ചി: എന്നും വിവാദനായകനായിരുന്നു അന്തരിച്ച ഷിബു സോറന്‍. പഴയ ബീഹാറിന്റെ ഭാഗമായ രാംഗഡില്‍ സാന്താള്‍ വംശത്തിലാണ് സോറന്റെ ജനനം. ബീഹാറിനെ വിഭജിച്ച് ഝാര്‍ഖണ്ഡ് രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തി 1972ലാണ് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അദ്ദേഹവും ചില ഇടത് ട്രേഡ് യൂണിയന്‍ നേതാക്കളും ചേര്‍ന്ന് രൂപീകരിച്ചത്. 2000ല്‍ ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ചു.

80ല്‍ ബീഹാറിലെ ദുംകയില്‍ നിന്ന് ലോക്‌സഭയിലേക്ക് വിജയിച്ചു. ഒരു തവണ കേന്ദ്രമന്ത്രിയും മൂന്നു തവണ മുഖ്യമന്ത്രിയും ആയിരുന്നുവെങ്കിലും ഒരു പ്രാവശ്യം പോലും കാലാവധി മുഴുവിപ്പിച്ചിട്ടില്ല. 2004ല്‍ മുഖ്യമന്ത്രിയായി, പക്ഷെ വിശ്വാസവോട്ടെുപ്പില്‍ തോറ്റ് ഒന്‍പതാം ദിനം രാജിവച്ചു. പിന്നീട് രണ്ടു തവണകളും ഏതാനും മാസങ്ങള്‍ മാത്രമേ മുഖ്യമന്ത്രിയായി ഇരുന്നിട്ടുള്ളൂ. 2004ല്‍ മന്‍മോഹന്‍ സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയായി. പക്ഷെ ചിരുദി സംഘര്‍ഷക്കേസില്‍ അറസ്റ്റു വാറന്റ് വന്നതോടെ രാജിവയ്‌ക്കേണ്ടിവന്നു. ജാമ്യം ലഭിച്ച ശേഷം 2006ല്‍ വീണ്ടും കേന്ദ്രമന്ത്രിയായി എങ്കിലും ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയാകാന്‍ രാജിവച്ചു. പത്താം ദിനം രാജിവച്ച് വീണ്ടും കേന്ദ്രമന്ത്രി. ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് ഒരു വര്‍ഷം തികയും മുന്‍പ് വീണ്ടും രാജി. കൊലക്കേസില്‍പെട്ട് കേന്ദ്രമന്ത്രി സ്ഥാനം പോകുന്ന ആദ്യ നേതാവാണ്. പിന്നീട് ദല്‍ഹി കോടതി കുറ്റവിമുക്തനാക്കി. കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു പ്രമേയത്തെ ജെഎംഎം അനുകൂലിച്ചതോടെ പ്രതിപക്ഷത്തുള്ള ബിജെപി രോഷാകുലരായി. ഝാര്‍ഖണ്ഡില്‍ തങ്ങളുടെ പിന്തുണയോടെ ഭരിച്ചിരുന്ന ജെഎംഎം സര്‍ക്കാരിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. അതോടെ കാലാവധി പൂര്‍ത്തിയാക്കാതെ വീണ്ടും ഷിബു സോറന്‍ സര്‍ക്കാര്‍ വീണു.

ജെഎംഎം കോഴക്കേസ്
ജെഎംഎം കോഴക്കേസ് ഭാരത ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കേസില്‍ ഒന്നാണ്. 1991 ലെ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് നഷ്ടപ്പെട്ടു, എന്നാല്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി സര്‍ക്കാരുണ്ടാക്കി. ചരിത്രത്തില്‍, കേവല ഭൂരിപക്ഷമില്ലാതെ കേന്ദ്രസര്‍ക്കാര്‍ അഞ്ചല്ല, ആറുവര്‍ഷത്തോളം ഭരിച്ചു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിന്റെ നേതൃത്വത്തില്‍ സിപിഎം മുന്‍കൈ എടുത്ത് വേണ്ട അവസരങ്ങളിലെല്ലാം ഭൂരിപക്ഷം ഒപ്പിച്ചുകൊടുത്തു.

അവസാനകാലത്ത് സര്‍ക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. ഭൂരിപക്ഷം ഒപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ചരിത്രത്തിലെ ഏറ്റവും വലിയ കോഴക്കേസായി. പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അട്ടിമറിയായിരുന്നു അത്. സഭയില്‍ നാല് എംപിമാരുണ്ടായിരുന്ന ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ച (ജെഎംഎം) യുടെ വോട്ട് വിശ്വാസവോട്ടിനെ എതിര്‍ത്ത് സര്‍ക്കാരിന് അനുകൂലമാക്കുകയായിരുന്നു ഒരുതന്ത്രം. ചിലര്‍ വോട്ടിങ്ങില്‍നിന്ന് വിട്ടു നില്‍ക്കുകയും ചെയ്താല്‍ സര്‍ക്കാരിന് ജയമാകും. ഈ ഓപ്പറേഷന്‍ നടപ്പാക്കാന്‍ കോടികള്‍ കോഴ കൊടുത്തു. ജെഎംഎം സര്‍ക്കാരിന് വോട്ടുചെയ്തു. അജിത് സിങ്ങിന്റെ എംപിമാര്‍ വോട്ടിങ്ങില്‍നിന്ന് വിട്ടുനിന്നു. മറ്റുചില കക്ഷികളും വിട്ടുനിന്നു. ഈ സംഭവത്തില്‍ കോഴ ഇടപാടുനടന്നുവെന്ന ആക്ഷേപം ഉയരുകയും സിബിഐക്ക് അന്വേഷണം കൈമാറുകയും ചെയ്തു. ജെഎംഎം എംപിമാര്‍ക്ക് കൈക്കൂലി കൊടുത്തുവെന്ന് തെളിയുകയും ചെയ്തു.

 

Tags: shibu sorencontroversial figure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ പിതാവ് ഷിബുസോറന്‍ അന്തരിച്ചപ്പോള്‍ അവിടെ എത്തിയ മോദിയെക്കണ്ട് വിതുമ്പുന്ന ഹേമന്ത് സോറന്‍
India

ഹേമന്ത് സോറന്റെ ഹൃദയം തൊട്ടുള്ള മോദിയുടെ രാഷ്‌ട്രീയം….മോദിയിലേക്ക് കഴിവുള്ളവര്‍ ചായുന്നത് ഹൃദയസ്പര്‍ശിയായ മോദിയുടെ ഇടപെടല്‍…

ഷിബു സോറന്‍റെ മരണത്തില്‍ അനുശോചിക്കാന്‍ ജാര്‍ഖണ്ഡിലെ അദ്ദേഹത്തിന്‍റെ വസതിയില്‍ എത്തിയ പ്രധാനമന്ത്രി മോദിയെ കണ്ട് ഷിബു സോറന്‍റെ മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍ കെട്ടിപ്പിടിച്ച് കര‍ഞ്ഞപ്പോള്‍
India

മോദി…രാഷ്‌ട്രീയഎതിരാളിയുടെ ഹൃദയം തൊടുന്ന നേതാവ്; ഷിബുസോറന്റെ മരണത്തില്‍ മോദിയെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞ് മകന്‍ ഹേമന്ത് സോറന്‍

India

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സ്ഥാപകനും മുന്‍ മുഖ്യമന്ത്രിയുമായ ഷിബു സോറന്‍ അന്തരിച്ചു

എം.എ ബേബിക്കും പിണറായി വിജയനുമൊപ്പം
Kerala

എന്നും വിവാദനായകന്‍

India

സീത സോറന്‍ മുര്‍മു ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ച വിട്ട് ബി ജെ പിയില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് പോളിംഗ് കനത്തു:78.01 ശതമാനം

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.