Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിനെ ആരോഗ്യ മേഖലയിലെ സുപ്രധാന സ്ഥാപനമാക്കും, 255 പുതിയ തസ്തികള്‍ കൂടി അനുവദിച്ചു – രാജീവ് ചന്ദ്രശേഖര്‍

സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിധത്തില്‍ മികച്ച ചികിത്സ ഉറപ്പാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകള്‍ സൃഷ്ടിച്ചിട്ടുള്ളത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 07:10 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം : ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ പുതുതായി നിര്‍മ്മിച്ച ആശുപത്രി ബ്ലോക്കിലേക്കായി 255 പുതിയ തസ്തികകള്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത് ന്യൂറോ സര്‍ജറി, കാര്‍ഡിയോവാസ്‌കുലര്‍ ഗവേഷണം, അനുബന്ധ മേഖലകള്‍ എന്നിവയുടെ ആഗോള കേന്ദ്രമായി ശ്രീചിത്ര ഉയര്‍ന്നുവരുന്നതിന് ആക്കം കൂട്ടുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജനപ്രകാരം (PMSSY) പുതിയ തസ്തികകള്‍ അനുവദിച്ചത്.

102 നഴ്സിംഗ് ഓഫീസര്‍മാരെയും 57 സീനിയര്‍ റസിഡന്റുകളെയുമാണ് നിയമിക്കുക. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ സമീപകാലത്തെ ഏറ്റവും വലിയ നിയമന നടപടികളില്‍ ഒന്നായിരിക്കും ഇത്.
നഴ്‌സുമാരടക്കം ഈ മേഖലയിലുള്ളവരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകളെ തുടര്‍ന്ന്, കേന്ദ്ര മന്ത്രിമാരായ ജെ ജെ.പി. നദ്ദയുമായും, ഡോ. ജിതേന്ദ്ര സിംഗുമായും നിരവധി തവണ താന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. തുടര്‍ന്ന്, സാധാരണക്കാര്‍ക്കും താങ്ങാനാവുന്ന വിധത്തില്‍ മികച്ച ചികിത്സ ഉറപ്പാക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് ഈ തസ്തികകള്‍ സൃഷ്ടിച്ചിട്ടുള്ളത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ആയിരക്കണക്കിന് പാവപ്പെട്ട രോഗികള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ചികിത്സയും പരിചരണവും ഉറപ്പ് വരുത്തുന്നൊരു സുസ്ഥിര സ്വാശ്രയ മാതൃകയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുക. ന്യൂറോ സര്‍ജറി, കാര്‍ഡിയോ വാസ്‌കുലര്‍ റിസര്‍ച്ച് തുടങ്ങിയ മേഖലകളില്‍ ആഗോള കേന്ദ്രമെന്ന നിലയിലേക്കുള്ള ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വളര്‍ച്ചയെ ഇത് വേഗത്തിലാക്കും. ഇതിനു പുറമെ ചികിത്സയ്‌ക്കുള്ള കാലതാമസം ഒഴിവാക്കാനും, നിലവിലുള്ള ആശുപത്രിയിലെ തിരക്ക് കുറയ്‌ക്കാനും അടിയന്തര ചികിത്സ എളുപ്പത്തില്‍ ലഭ്യമാക്കാനും ഈ സ്ഥാപനത്തിലൂടെ കഴിയും.

ന്യൂറോ സര്‍ജറി, കാര്‍ഡിയോവാസ്‌കുലര്‍ ഗവേഷണം, അനുബന്ധ മേഖലകള്‍ എന്നിവയുടെ ആഗോള കേന്ദ്രമായി ശ്രീചിത്ര ഉയര്‍ന്നുവരുന്നതിന് ഈ നിയമനങ്ങള്‍ ആക്കം കൂട്ടും. പുതിയ ബ്ലോക്ക് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാകുമ്പോള്‍ നിര്‍ധനരായ രോഗികള്‍ക്ക് ആഗോള നിലവാരത്തിലുള്ള പ്രത്യേക പരിചരണ സൗകര്യങ്ങള്‍ ലഭ്യമാകുകയും അതുവഴി ഏവര്‍ക്കും മെച്ചപ്പെട്ട ചികിത്സ ലഭിക്കും

പുതിയ നിയമന പ്രക്രിയകള്‍ ആരംഭിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്നുള്ള ഉത്തരവ് ശ്രീ ചിത്ര ഡയറക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്. ജൂണ്‍ 26-ന് ശാസ്ത്ര സാങ്കേതിക വകുപ്പില്‍ നിന്നുള്ള അറിയിപ്പ് പ്രകാരം ശ്രീ ചിത്രയിലെ പുതിയ ആശുപത്രി ബ്ലോക്കിനായി അംഗീകരിച്ച അധിക മാനവശേഷിയിലുള്‍പ്പെടുന്നതാണ് ഈ നിയമനം.

പുതുതായി സൃഷ്ടിക്കപ്പെട്ട തസ്തികകള്‍ : 102 നഴ്സിംഗ് ഓഫീസര്‍മാരുടെ തസ്തികകള്‍, 18 സീനിയര്‍ നഴ്സിംഗ് ഓഫീസര്‍മാര്‍, 17 അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍, 57 സീനിയര്‍ റസിഡന്റ്സ്, 5 യുഡിസി, 2 സ്റ്റെനോഗ്രാഫര്‍ കം ടൈപ്പിസ്റ്റ് , 2 ഫാര്‍മസിസ്റ്റ് (ഗ്രേഡ് II), അനസ്‌തേഷ്യ, കാര്‍ഡിയോളജി, റേഡിയോളജി, ന്യൂറോ, മറ്റ് പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ 30 ടെക്നീഷ്യന്‍മാര്‍, 4 പെര്‍ഫ്യൂഷനിസ്റ്റുകള്‍, 2 മെഡിക്കല്‍ സോഷ്യല്‍ സര്‍വീസ് ഓഫീസര്‍മാര്‍ (ഗ്രേഡ് II), 2 ജൂനിയര്‍ ഫിസിയോ തെറാപ്പിസ്റ്റുകള്‍, 2 അസിസ്റ്റന്റ് ഡയറ്റീഷ്യന്‍മാര്‍, 1 ജൂനിയര്‍ മെഡിക്കല്‍ റെക്കോര്‍ഡ് ഓഫീസര്‍, 1 ജൂനിയര്‍ ഓഡിയോളജിസ്റ്റ്/സ്പീച്ച് തെറാപ്പിസ്റ്റ്, 4 ജൂനിയര്‍ എഞ്ചിനീയര്‍മാര്‍, 1 പ്രോഗ്രാമര്‍, 2 അഡ്മിന്‍/അക്കൗണ്ട്‌സ് അസിസ്റ്റന്റ് ഓഫീസര്‍മാര്‍, 1 അസിസ്റ്റന്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ ഓഫീസര്‍, 1 ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (പീഡിയാട്രിക്), 1 മെഡിക്കല്‍ ഓഫീസര്‍ (യോഗ & ആയുഷ്) എന്നീ തസ്തികകളില്‍ നിയമനത്തിനാണ് നിലവില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്.

2025 ഫെബ്രുവരി 20 ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പുതിയ ബ്ലോക്ക് ഉദ്ഘാടനം ചെയ്തതിനുശേഷം ആദ്യ ഘട്ടമെന്ന നിലക്കാണ് 255 പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ,ജെ പി നദ്ദ, ഡോ. ജിതേന്ദ്ര സിംഗ് എന്നിവര്‍ കേരളത്തിന് നല്‍കുന്ന കരുതലിന് ഉദാഹരണമാണ് ഇത്- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിന് വേണ്ടത് സാധാരണക്കാരായ ജനങ്ങളെ മുന്നില്‍ക്കണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങളാണ് .അല്ലാതെ കേരളം ഒന്നാം നമ്പറെന്നത് പോലുള്ള പൊള്ളയായ മുദ്രാവാക്യങ്ങളല്ല. ആവശ്യത്തിന് ജീവനക്കാരും ഉപകരണങ്ങളും മരുന്നുകളുമില്ലാത്ത ആശുപത്രികളും തകര്‍ന്ന കെട്ടിടങ്ങളും അടങ്ങുന്ന നിലവിലെ യാഥാര്‍ഥ്യങ്ങളെ മറച്ചുവച്ചുള്ള പിആര്‍ പ്രചാരണങ്ങളിലും കാര്യമില്ല. ഇതെല്ലാം മാറിയെ തീരൂ. അത് മാറുകയും ചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു..

ബിജെപിയുടെ ‘വികസിത കേരളം’ എന്ന കാഴ്ചപ്പാടില്‍ വേരൂന്നിയതും, എല്ലാ പൗരന്മാര്‍ക്കും താങ്ങാനാവുന്നതും ലോകോത്തരവുമായ പരിചരണം ഉറപ്പാക്കുന്നതുമായൊരു ആരോഗ്യ സുരക്ഷാ സംവിധാനമാണ് നമുക്ക് ആവശ്യം. കേരളത്തെ ചേര്‍ത്തുപിടിക്കുന്ന കേന്ദ്രസര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ജെ പി നദ്ദയ്‌ക്കും നന്ദി പ്രകടിപ്പിക്കുന്നതായും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

 

Tags: neuroSree Chithra InstituteCardiacnarendramodiRajeev ChandrasekharhealthappointmentJP Nadda
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

Kerala

ശബരിമല ആചാര സംരക്ഷണ കേസുകൾ പിൻവലിക്കാത്ത സർക്കാരിനെ വിശ്വാസികൾക്ക് വിശ്വാസമില്ല : രാജീവ്‌ ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.