തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ സംബന്ധിച്ച് എന്‍എസ്എസ് സ്‌കൂളുകള്‍ക്ക് അനുകൂലമായുള്ള സുപ്രീംകോടതി വിധി മറ്റ് മാനേജ്‌മെന്‌റ് സ്‌കൂളുകള്‍ക്ക് ബാധകമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. വിധി തങ്ങള്‍ക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് കണ്‍സോര്‍ഷ്യം ഓഫ് കാത്തലിക് സ്‌കൂള്‍ മാനേജ്‌മെന്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നാലു മാസത്തിനകം തീരുമാനമെടുക്കാനായിരുന്നു ഹൈക്കോടതി നിര്‍ദേശം. ഈ പശ്ചാത്തലത്തിലാണ് വിധി മറ്റു മാനേജുമെന്‌റുകള്‍ക്ക് ബാധകമാക്കാനാവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. സുപ്രീം കോടതിയുടെ പൊതു ഉത്തരവ് ഉണ്ടാകുമ്പോള്‍ മാത്രമേ അത് നടപ്പാക്കാനാകൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. ഭിന്നശേഷി സംവരണം നടപ്പാക്കുന്നതു വൈകുന്ന സാഹചര്യത്തില്‍ സ്‌കൂളുകളിലെ മറ്റു നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെന്ന ഹര്‍ജിയില്‍ ഭിന്നശേഷി സംവരണ മാറ്റിവെച്ച് മറ്റു നിയമനങ്ങള്‍ അംഗീകരിക്കാന്‍ കഴിഞ്ഞ മാര്‍ച്ചല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു .
















