Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഭാരത ലീഡ് 372; ജയ്‌സ്വാളിന് സെഞ്ച്വറി, ആകാശിനും ജഡേജയ്‌ക്കും സുന്ദറിനും അര്‍ദ്ധ സെഞ്ച്വറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2025, 04:44 am IST
in Cricket
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങ്‌

ഇംഗ്ലണ്ടിനെതിരായ രണ്ടാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങ്‌

ലണ്ടന്‍: പരമ്പര സമനിലയിലാക്കാന്‍ ഭാരതം ഇംഗ്ലണ്ടിന് മുന്നില്‍ വെല്ലുവിളിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി. മൂന്നാം ദിവസത്തെ മത്സരം മൂന്നാം സെഷനില്‍ പുരോഗമിക്കുമ്പോള്‍ ഇംഗ്ലണ്ടിന് മുന്നില്‍ വച്ചിരിക്കുന്ന ലക്ഷ്യം 373. രണ്ടാം ഇന്നിങ്‌സിലെ ഭാരത സ്‌കോര്‍ 396.

ആദ്യം ബാറ്റ് ചെയ്ത ഭാരതം 224 റണ്‍സില്‍ പുറത്തായതാണ്. അതിനെതിരെ ശക്തമായ തുടങ്ങിയ ആതിഥേയര്‍ ഒടുവില്‍ 247 റണ്‍സില്‍ ഓള്‍ഔട്ടായി.

മൂന്നാം ദിവസമായ ഇന്നലെ രാവിലെ അര്‍ദ്ധസെഞ്ച്വറി പിന്നിട്ട യശസ്വി ജയ്‌സ്വാളും(51) തലേന്ന് ഭാരതത്തിന്റെ രണ്ട് വിക്കറ്റുകള്‍ പെട്ടെന്ന് വീണ സാഹചര്യത്തില്‍ ക്രീസിലേക്ക് നൈറ്റ് വാച്ച്മാനായെത്തിയ ആകാശ് ദീപ് (നാല്) ആയിരുന്നു ക്രീസില്‍. രാവിലെ തന്നെ ഇംഗ്ലണ്ട് ബൗളര്‍മാരുടെ മനോവീര്യം കെടുത്തിക്കൊണ്ട് നൈറ്റ് വാച്ച്മാന്‍ ആകാശ് നിറഞ്ഞാടി. റണ്‍സ് അടിച്ചുകയറ്റുന്ന ശൈലി നിര്‍ത്തിവച്ച് ജയ്‌സ്വാള്‍ ആകാശിന് പിന്തുണ നല്‍കിക്കൊണ്ടിരുന്നു. ഒടുവില്‍ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടു. മൂന്നാം വിക്കറ്റില്‍ 107 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. 66 റണ്‍സെടുത്ത ആകാശ് ജാമീ ഓവര്‍ട്ടണിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.

പിന്നീട് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്(11) അധികമൊന്നും പിടിച്ചുനില്‍ക്കാനായില്ല. കരുണ്‍ നായര്‍(17) വീണ്ടും നിരാശപ്പെടുത്തി. സെഞ്ച്വറി തികച്ച ജയ്‌സ്വാള്‍ 118 റണ്‍സെടുത്ത് മടങ്ങി. പിന്നീട് രവീന്ദ്ര ജഡേജ(54) ധ്രുവ് ജുറെലിനെ(34) കൂട്ടുപിടിച്ച് പൊരുതി. ഏഴാം വിക്കറ്റില്‍ 50 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറുമായി ചേര്‍ന്ന് ജഡേജ മികച്ചൊരു കൂട്ടുകെട്ടിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെന്ന നിലയിലെത്തിനില്‍ക്കെ സുന്ദര്‍ തകര്‍പ്പന്‍ ഷോട്ടുകളിലൂടെ ഭാരത ലീഡ് അനായാസം 350 കടത്തി. ടോട്ടല്‍ 400ലേക്കെത്തുമെന്ന് തോന്നിച്ച അവസരത്തില്‍ പുറത്താകുകയും ചെയ്തു. 53 റണ്‍സായിരുന്നു സുന്ദറിന്റെ വിലപ്പെട്ട സംഭാവന.

ഇംഗ്ലണ്ടിനായി ജോഷ് ടംഗ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഗസ് അറ്റ്കിന്‍സണ്‍ മൂന്നും ജാമീ ഓവര്‍ടണ്‍ രണ്ടും വിക്കറ്റുകള്‍ നേടി.

Tags: India V/s Englandadeja and Sundar hit half-centuriesyasaswi jaiswal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഓവലില്‍ കണ്ടത് ക്രിക്കറ്റിലെ പുതിയ ഭാരതത്തെ

Cricket

ഇംഗ്ലീഷ് മണ്ണിലെ യുഗപ്പിറവി

Cricket

ഓവലില്‍ സിറാജ് പ്രസിദ്ധം

Cricket

ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം ആവേശത്തിന്റെയും ആകാംഷയുടെയും മുള്‍മുനയില്‍

Cricket

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിലൂടെ ഭാരതം മറ്റൊരു അപൂര്‍വ്വ റിക്കാര്‍ഡ് കൂടി; ഭാരതം കൂടുതല്‍ റണ്‍സെടുത്ത പരമ്പര

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.