കോഴിക്കോട് :സംസ്‌കൃതഭാഷാപഠന രംഗത്ത് നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലെ 14 ജില്ലാ കേന്ദ്രങ്ങളില്‍ കേരള സംസ്‌കൃത അധ്യാപക ഫെഡറേഷന്റെ(D&P) ആഭിമുഖ്യത്തില്‍ പ്രതിഷേധധര്‍ണ നടത്തി.എല്‍ പി തലത്തില്‍ സംസ്‌കൃത അധ്യാപക തസ്തിക ആരംഭിക്കുക,ഭാഷാ അധ്യാപകരെ സീനിയോരിറ്റി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുക,പാര്‍ട്ട്- ടൈം സര്‍വീസ് എല്ലാ സര്‍വീസ് ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുക, മൂന്ന് വര്‍ഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്‌കൃതം സ്‌പെഷല്‍ ഓഫീസര്‍
തസ്തികയില്‍ ഉടന്‍ നിയമനം നടത്തുക,സംസ്‌കൃതം കരിക്കുലം കമ്മറ്റി മെമ്പറെ ഉടന്‍ നിയമിക്കുക,എല്‍. പി. വിഭാഗത്തില്‍ സംസ്‌കൃതോത്സവം ആരംഭിക്കുക,
സംസ്‌കൃത വിദ്യാഭ്യാസവികസന ഫണ്ടില്‍ നിന്ന് വെട്ടി കുറച്ച തുക പുന:സ്ഥാപിക്കുക,
ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ സംസ്‌കൃത പഠനത്തിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കുക എന്നിങ്ങനെയാണ് ആവശ്യങ്ങള്‍.
1993 – 94 വര്‍ഷം മുതലാണ് സ്‌കൂള്‍ കലോത്സവത്തിന്റെ കൂടെ സംസ്‌കൃതോത്സവം നടന്ന് വരുന്നത് ഇവയ്‌ക്കുള്ള പോയിന്റുകളും ഓവറോളും പ്രത്യേകമായാണ് പരിഗണിക്കുന്നത് .സംസ്‌കൃത ഭാഷയുടെ പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പഠിതാക്കളുടെ വൈജ്ഞാനികവും സാഹിത്യപരവും സര്‍ഗാത്മകുമായ ശേഷികളെ പരിപോഷിപ്പിക്കാനും ഭാഷാ പഠനബോധന രംഗത്ത് പുതിയ മാനങ്ങള്‍ കണ്ടെത്താനും വേണ്ടിയാണ് ഇവയ്‌ക്ക് പ്രത്യേകമായി മത്സരങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
വര്‍ഷങ്ങളായി എല്ലാവരും അംഗീകരിച്ച് നടത്തി വരുന്ന രീതിക്ക് തടസം സൃഷ്ടിക്കുന്ന ഭേദഗതി നിര്‍ദ്ദേശം ഉടനടി പിന്‍വലിക്കണം.കൂടിയാലോചകളുമില്ലാതെ നടത്തിയ പരിഷ്‌കാരം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ മുന്നോട്ട് പോകുമെന്നും അതിന്റെ ഭാഗമായുള്ള സൂചനാ സമരമാണ് ഇന്ന് ജില്ലാകേന്ദ്രങ്ങളില്‍ നടന്ന സമരമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. സുരേഷ് ബാബു അറിയിച്ചു.
കാസര്‍ഗോഡ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ,കണ്ണൂര്‍- സുരേഷ് ബാബു എളയാവൂര്‍,കോഴിക്കോട് -സംസ്ഥാന പ്രസിഡണ്ട് സി.സുരേഷ് കുമാര്‍,മലപ്പുറം -സി.റിജേഷ്,പാലക്കാട്- ഡോ. രാജകൃഷ്ണന്‍
തൃശൂര്‍- ഡോ.പി.പത്മനാഭന്‍,എറണാകുളം -സുനില്‍കുമാര്‍ പി.ആര്‍,കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ,കൊല്ലം- ബിന്ദു കൃഷ്ണ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിലായി ധര്‍ണ ഉദ്ഘാടനം ചെയ്തു
കേരളസ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതോത്സവത്തെയും അറബിക് സാഹിത്യോത്സവത്തെയും ബാധിക്കുന്ന കലോത്സവ മാന്വല്‍ പരിഷ്‌കരണ ഭേദഗതി ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്നും സംസ്‌കൃത അധ്യാപക ഫെഡറേഷന്‍ ആവശ്യപ്പെട്ടു.കേരള സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതം ഒന്നാം ഭാഷയായി പഠിക്കുന്ന കുട്ടിക്ക് കഴിഞ്ഞ വര്‍ഷം വരെ പൊതുമത്സരങ്ങളില്‍ മത്സരിക്കുന്നത് പോലെ തന്നെ സംസ്‌കൃതോത്സവത്തിലും മൂന്ന് വ്യക്തിഗത ഇനങ്ങള്‍ക്കും രണ്ട് ഗ്രൂപ്പ് ഇനങ്ങള്‍ക്കും പങ്കെടുക്കാമായിരുന്നു.പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാന്വല്‍ ഭേദഗതി ഉത്തരവ് പ്രകാരം ഈ അവസരം കുട്ടിക്ക് നഷ്ടപെടുകയാണ് .ഇത് വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും രക്ഷിതാക്കളിലും വളരെയേറെ ആശങ്കളും പ്രയാസങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.
















