Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എണ്ണ വില്പനക്കാരിയില്‍ നിന്നും സംരംഭകയിലേക്ക്; ബിന്ദുവിന് പറയാനുള്ളത് മുദ്ര വായ്‌പയുടെ വിജയഗാഥ

അനിജാമോള്‍ കെ. പി. by അനിജാമോള്‍ കെ. പി.
Aug 2, 2025, 02:27 pm IST
in Thiruvananthapuram, Business

തിരുവനന്തപുരം: എണ്ണ വില്പനക്കാരിയില്‍ നിന്നും വലിയ സംരഭകയിലേക്ക് എത്തിയ ബിന്ദുവിന് പറയാനുള്ളത് വിജയത്തിന്റെ ചരിത്രഗാഥ. നിര്‍ദ്ധന കുടുംബത്തില്‍ ജനിച്ച പള്ളിച്ചല്‍ പഞ്ചായത്ത് ഇടയ്‌ക്കോട് ഗിരിധരം വീട്ടില്‍ ബിന്ദുവിന് ചെറുപ്പകാലം ദുരിതത്തിന്റേതായിരുന്നു.

കൂലിപ്പണിക്കാരനായ അച്ഛന്റെ തുച്ഛമായ വരുമാനത്തില്‍ നിന്നാണ് വിദ്യാഭ്യാസ കാലഘട്ടം പൂര്‍ത്തിയാക്കിയത്. ബിരുദ കാലഘട്ടം കഴിഞ്ഞ് ഒരു അഭിഭാഷകയാകണമെന്ന ആഗ്രഹം മാതാപിതാക്കളോട് പറഞ്ഞപ്പോള്‍ ഇനി പഠിപ്പിക്കാന്‍ പണമില്ലെന്നും എന്തെങ്കിലും സ്വയം തൊഴില്‍ കണ്ടെത്തണമെന്ന നിര്‍ദ്ദേശമാണ് ലഭിച്ചത്. തുടര്‍ന്ന് കുട്ടികളെ ട്യൂഷനെടുത്തും മറ്റുമായി പണം കണ്ടെത്തി. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ വീണ്ടും തന്നിലെ സംരഭക ഉണര്‍ന്നു. ഭര്‍ത്താവിന്റെ വാച്ച് റിപ്പയറിങ്ങില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ട് കുടുംബം മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ജോലികള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.

ചെറിയ വരുമാനം ലഭിക്കുന്നതിനായി ഔഷധസസ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ എണ്ണ വില്‍പ്പന ആരംഭിച്ചു. വാങ്ങി ഉപയോഗിച്ചവരെല്ലാം നല്ല അഭിപ്രായം പറഞ്ഞു. ആവശ്യക്കാര്‍ ഏറിയപ്പോള്‍ ഇതൊരു ബിസിനസ് ആക്കിയാലോ എന്ന ചിന്തയിലാണ് ബിന്ദു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വയം തൊഴില്‍ വായ്‌പ പദ്ധതിയായ മുദ്രാ ലോണിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന് ബാങ്കുമായി ബന്ധപ്പെട്ട് മുദ്രാലോണ്‍ വഴി പണം ലഭിച്ച് ബിസിനസ് ആരംഭിക്കുകയായിരുന്നു. ഇന്ന് പ്രതിമാസം രണ്ട് ലക്ഷം രൂപ വരുമാനമുള്ള ഒരു കമ്പനിയുടെ ഉടമയാണ് ബിന്ദു. ഒരു കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് ഇപ്പോഴത്തെ ലക്ഷ്യം.

നിലവില്‍ ആയുരാജ് ഇന്‍ഡസ്ട്രീസ് ഡയറക്ടറാണെങ്കിലും, കുടുംബശ്രീ മേളകളിലും മറ്റ് പ്രദര്‍ശന വിപണനമേളകളിലും എണ്ണ വില്‍പ്പനക്കാരി എന്ന റോളില്‍ സജീവമാണ്. 32-ാം വയസ്സില്‍ ആരംഭിച്ച വ്യാപാരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. 2006ല്‍ പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നടന്ന ഒരു മേളയില്‍ രണ്ട് മണിക്കൂറിനുള്ളില്‍ 36 കുപ്പി എണ്ണ വിറ്റു. 2008 ല്‍ ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നടന്ന കുടുംബശ്രീ ന്യൂട്രിഫെസ്റ്റില്‍, സ്വയം കണ്ടെത്തിയ ചേരുവകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഒരു ആയുര്‍വേദ കഞ്ഞി കണ്ടുപിടിച്ചു. കഞ്ഞി വില്‍പ്പനയിലൂടെ ആ ദിവസം 20,000 രൂപ സമ്പാദിച്ചു, ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു. അതായിരുന്നു അതിര ഹെര്‍ബല്‍ ഉല്‍പ്പന്നങ്ങളുടെ തുടക്കം.

ബ്രഹ്മിയില്‍ നിന്ന് വ്യത്യസ്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ബിന്ദു തുടങ്ങി. 2022 ല്‍ ആയുരാജ് ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തു. ബിന്ദുവിന് പിന്തുണയുമായി ഭര്‍ത്താവ് പ്രഭുല കുമാറും മക്കളായ അഖിലും ആതിരയും ഇവര്‍ക്കൊപ്പമുണ്ട്. 2012 ലും 2014 ലും മികച്ച സംരംഭകയ്‌ക്കുള്ള സംസ്ഥാന അവാര്‍ഡും 2016 ല്‍ ദേശീയ അവാര്‍ഡും ബിന്ദു നേടിയിട്ടുണ്ട് ‘ദിവസവേതനക്കാരനായ എന്റെ പിതാവിന് ദേശീയ അവാര്‍ഡ് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് അഭിമാനകരമായ നിമിഷമായിരുന്നു,’ ബിന്ദു പള്ളിച്ചല്‍ പറഞ്ഞു.

Tags: Success storyindividual's achievementssignificant successbinduentrepreneurMudra LoanOil Saleswoman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

Business

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)
India

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

Kerala

പേരൂര്‍ക്കടയില്‍ വ്യാജ മാല മോഷണം: ഒരു കോടി രൂപയും സര്‍ക്കാര്‍ ജോലിയും നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബിന്ദു

Kerala

എസ്ഐയും പോലീസുകാരും വിളിച്ചത് കേട്ടലറയ്‌ക്കുന്ന അസഭ്യം; അന്ന് സംഭവിച്ചതൊന്നും ഒരിക്കലും മറക്കാൻ കഴിയില്ല: ബിന്ദു

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.