ബെംഗളൂരു: റയിൽവേ സ്‌റ്റേഷനിൽ ടിക്കറ്റിന് നീണ്ടക്യൂ. യാത്രത്തരക്കേറിയ സമയം. ടിക്കറ്റ് കൗണ്ടറിൽ ടിക്കറ്റ് കൊടുക്കേണ്ട സി. മഹേഷ് മറ്റെല്ലാം മറന്ന് മൊബൈൽ ഫോണിൽ ചാറ്റ് നടത്തി, ഫോൺ വിളിച്ചു. യാത്രക്കാർ ബഹളം വെച്ചു, അവരോട് മഹേഷ് തട്ടിക്കയറി. പക്ഷേ ഒടുവിൽ പണിപോയി.
കർണാടകത്തിലാണ് സംഭവം; ഗുണ്ടക്കൽ സ്‌റ്റേഷനിൽ. നല്ല തിരക്കിൽ യാത്രക്കാർ ടിക്കറ്റിന് ബഹളം കൂട്ടിയിട്ടും മഹേഷ് കാര്യമാക്കിയില്ല. അതിനിടെ യാത്രക്കാരിൽ ചിലർ നീണ്ട ക്യൂവിന്റെയും മഹേഷിന്റെ ഫോൺ സംഭാഷണത്തിന്റെയും വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. റയിൽ അധികൃതർക്കും എത്തിച്ചു. അതോടെ കാര്യങ്ങൾ കൈവിട്ടു. സി. മഹേഷിന് സസ്‌പെൻഷനുമായി.
















