Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇമ്രാൻ ഖാന്റെ പദ്ധതികൾ പാളുന്നു ; പാകിസ്ഥാനിൽ പിടിഐയുടെ പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പുതന്നെ പ്രമുഖ നേതാക്കൾക്ക് 10 വർഷം തടവ് വിധിച്ചു

ഫൈസലാബാദ് ഭീകരവിരുദ്ധ കോടതിയുടെ (എടിസി) തീരുമാനത്തെ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് ശക്തമായി അപലപിച്ചു. പാർലമെന്റിൽ നിന്ന് തങ്ങളുടെ എംപിമാരെ അയോഗ്യരാക്കാനും പാർട്ടി സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തുന്നത് തടയാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ഖാന്റെ പാർട്ടി ആരോപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 08:33 am IST
inWorld

ലാഹോർ: പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വൻ തിരിച്ചടി. 2023 മെയ് 9 ന് പഞ്ചാബ് പ്രവിശ്യയിലെ ഐഎസ്‌ഐ കെട്ടിടത്തിനും മറ്റ് സൈനിക സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാന്റെ പാർട്ടിയിലെ ചില എംപിമാർ ഉൾപ്പെടെ 166 അംഗങ്ങൾക്ക് വ്യാഴാഴ്ച കോടതി 10 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. ദേശീയ അസംബ്ലിയിലെ പ്രതിപക്ഷ നേതാവ് ഒമർ അയ്യൂബ്, സെനറ്റിലെ പ്രതിപക്ഷ നേതാവ് ഷിബ്ലി ഫറാസ്, പിടിഐയിലെ പ്രമുഖ നേതാക്കളായ സർതാജ് ഗുൽ, സാഹിബ്‌സാദ ഹമീദ് റാസ എന്നിവർക്കാണ് കോടതി 10 വർഷം വീതം തടവ് വിധിച്ചത്.

ആഗസ്റ്റ് 5 മുതൽ രാജ്യത്തുടനീളം നിർദ്ദേശിക്കപ്പെട്ട ‘ഫ്രീ ഇമ്രാൻ ഖാൻ പരിപാടി’ ആരംഭിക്കുന്നതിന് ഒരു ആഴ്ച മാത്രം ബാക്കി നിൽക്കെയാണ് ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) നേതാക്കൾക്ക് ശിക്ഷ വിധിക്കുന്ന വാർത്ത വരുന്നത്. ഫൈസലാബാദിലെ ഐ‌എസ്‌ഐ കെട്ടിടം ആക്രമിച്ച കേസിൽ 185 പ്രതികളിൽ 108 പേരെ കുറ്റക്കാരെന്ന് കോടതി വ്യാഴാഴ്ച വിധിച്ചു, ബാക്കി 77 പേരെ വെറുതെ വിട്ടു. ഫൈസലാബാദിലെ ഒരു പോലീസ് സ്റ്റേഷൻ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ 58 പ്രതികൾക്ക് 10 വർഷം വീതം തടവ് ശിക്ഷ വിധിച്ചു. കുറ്റക്കാരായവരിൽ ആറ് ദേശീയ അസംബ്ലി അംഗങ്ങൾ, ഒരു പഞ്ചാബ് അസംബ്ലി അംഗം, ഒരു എംപി എന്നിവരും ഉൾപ്പെടുന്നു.
മെയ് 9 ലെ സംഭവവുമായി ബന്ധപ്പെട്ട കേസുകളിൽ ഇതുവരെ ഇമ്രാൻ ഖാന്റെ പാർട്ടിയിലെ 14 എംപിമാരെ കുറ്റക്കാരായി കണ്ടെത്തി അയോഗ്യരാക്കിയിട്ടുണ്ട്.

അതേ സമയം ഫൈസലാബാദ് ഭീകരവിരുദ്ധ കോടതിയുടെ (എടിസി) തീരുമാനത്തെ പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് ശക്തമായി അപലപിച്ചു. പാർലമെന്റിൽ നിന്ന് തങ്ങളുടെ എംപിമാരെ അയോഗ്യരാക്കാനും പാർട്ടി സമാധാനപരമായ പ്രതിഷേധങ്ങൾ നടത്തുന്നത് തടയാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ഖാന്റെ പാർട്ടി ആരോപിച്ചു. കൂടാതെ ഈ തീരുമാനത്തെ ലാഹോർ ഹൈക്കോടതിയിൽ ചോദ്യം ചെയ്യുമെന്ന് പാർട്ടിയുടെ ഇടക്കാല ചെയർമാൻ ഗൗഹർ അലി പറഞ്ഞു.

അടുത്തിടെ ഇമ്രാൻ ഖാൻ കരസേനാ മേധാവി അസിം മുനീറിനെ ലക്ഷ്യം വച്ചിരുന്നു. ജനറൽ സൈന്യത്തെ അപമാനിക്കുകയും അധികാരത്തിൽ പിടിമുറുക്കാൻ ദേശീയ താൽപ്പര്യങ്ങൾ ത്യജിക്കുകയും ചെയ്യുന്നുവെന്ന് ഖാൻ തുറന്നടിച്ചിരുന്നു. “രാജ്യം മുനീറിന്റെ നിയമത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്, ഐഎസ്‌ഐ (ഇന്റലിജൻസ് ഏജൻസി) അദ്ദേഹത്തെ സംരക്ഷിക്കുന്നു. അധികാരത്തിൽ തന്റെ പിടി നിലനിർത്താൻ എല്ലാ ദേശീയ താൽപ്പര്യങ്ങളും ത്യജിക്കാൻ അദ്ദേഹം തയ്യാറാണ്,”- ഖാൻ സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ പറഞ്ഞിരുന്നു. യഹ്യ ഖാൻ ചെയ്തതുപോലെ നിലവിലെ കരസേനാ മേധാവി സൈന്യത്തെ അപമാനിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചിരുന്നു.

Tags: life sentencePakistanarmychiefFormer Pakistan PM Imran KhanPTI leadersPakistan Tehreek-e-Insaf (PTI)
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

Kerala

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

World

ഇമ്രാൻ ഖാനെ ‘മരണ സെല്ലിൽ’ അടച്ചു ; ചുറ്റും കൂടെയുള്ളത് മരണം കാത്ത് കിടക്കുന്ന ഹെപ്പറ്റൈറ്റിസ് ബാധിച്ച തടവുകാർ ; പിതാവിന്റെ ജീവൻ അപകടത്തിലാണെന്ന് മക്കൾ

India

ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് നിർബന്ധിച്ച് മതപരിവർത്തനം നടത്താൻ ശ്രമിച്ച കേസ് ; പ്രതി ഷദാബ് അലിക്ക് ജീവപര്യന്തം തടവ് ശിക്ഷ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

‘അള്ളാഹുവിന് സ്തുതി’ : ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുമ്പോൾ ഹോർമുസിന്റെ പൂർണ നിയന്ത്രണം അമേരിക്കയ്‌ക്കാണെന്ന് ട്രംപ്

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.