Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രമീളാതായ്: പ്രചോദനത്തിന്റെ ഗംഗാപ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2025, 07:17 am IST
inIndia
ഇന്നലെ അന്തരിച്ച രാഷ്ട്രസേവികാ സമിതി മുന്‍ പ്രമുഖ് സഞ്ചാലിക പ്രമീള തായ് മേഢെയുടെ ഭൗതികദേഹം
നാഗ്പൂരിലെ അഹല്യാ മന്ദിറില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവത് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ഇന്നലെ അന്തരിച്ച രാഷ്ട്രസേവികാ സമിതി മുന്‍ പ്രമുഖ് സഞ്ചാലിക പ്രമീള തായ് മേഢെയുടെ ഭൗതികദേഹം നാഗ്പൂരിലെ അഹല്യാ മന്ദിറില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ഡോ. ആര്യാദേവി
പ്രാന്തസഞ്ചാലിക, രാഷ്‌ട്രസേവികാസമിതി

നിലയ്‌ക്കാത്ത പ്രചോദനത്തിന്റെ ഊര്‍ജസ്രോതസായിരുന്നു വന്ദനീയ പ്രമീളാതായ്. ഒരു പക്ഷേ, ആയിരുന്നു എന്ന ഭൂതകാല പ്രയോഗം ശരിയാണോ? ഒരാലിംഗനത്തിന്റെ താപനി
ല ഇപ്പോഴും ഉയര്‍ന്നു തന്നെയുണ്ട് മനസില്‍… മൂര്‍ദ്ധാവിലെ സ്‌നേഹചുംബനത്തിന്റെ ഗംഗാപ്രവാഹം അലയടിക്കുന്നുണ്ട് മനസില്‍…

കഴിഞ്ഞ മാസം കേന്ദ്രകാര്യാലയത്തില്‍ നിന്നു കിട്ടിയ വിവരമറിഞ്ഞ് പ്രമീളാതായ്‌യെ കാണാന്‍ പോയത് ജീവിതത്തില്‍ ഒരിക്കലും മറക്കാത്തതാണ്- പൂര്‍ണബോധമുണ്ടായിരുന്ന അവര്‍ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും സ്‌നേഹം പ്രകടമാക്കി. തീരെ കിടപ്പിലായിരുന്നിട്ടും വീല്‍ ചെയറില്‍ വന്ന് കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചു. തിരികെവരുമ്പോള്‍ ഇനി എന്നുവരും എന്ന് ചോദിച്ചു. അടുത്ത പ്രാവശ്യം വരുമ്പോള്‍ ഈ സാരി ധരിച്ചു വരണമെന്നു പറഞ്ഞ് ഒരു സാരി സമ്മാനിച്ചു. തിരിച്ചുവരുമ്പോള്‍ 15 വയസില്‍ ഞാന്‍ കൂടെ കൂട്ടിയ എന്റെ ബേട്ടിയാണിവള്‍ എന്നു പറഞ്ഞപ്പോള്‍ അഭിമാനം കൊണ്ട് കണ്ണുകള്‍ നിറഞ്ഞു.

സേവികമാര്‍ക്കെല്ലാം സ്‌നേഹവാത്സല്യങ്ങളും പ്രചോദനവും തന്ന ആ അമ്മപോയി. ചേതനയാര്‍ന്ന ആ സാന്നിധ്യം ഇനിയില്ല എന്നത് വേദനാപൂര്‍ണമായ യാത്ഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിലേറെ വലിയ യാഥാര്‍ത്ഥ്യമാണ് എക്കാലവും നിലനില്‍ക്കുന്ന തേജസുറ്റ ആ പ്രചോദനം.

മഹാരാഷ്‌ട്രയിലെ നന്ദൂര്‍ഖാരില്‍ 1929 ജൂണ്‍ എട്ടിനാണ് പ്രമീളാ മേഢേ ജനിച്ചത്. പോസ്റ്റ് ആന്‍ഡ് ടെലിഗ്രാഫിലെ ജോലി രാജിവെച്ചാണ് സമിതിക്കുവേണ്ടി മുഴുവന്‍ സമയപ്രവര്‍ത്തകയായത്. 97 വര്‍ഷത്തെ അവരുടെ ജീവിതം എല്ലാ അര്‍ത്ഥത്തിലും ഒരു തപസ്സായിരുന്നു. രാഷ്‌ട്രകാര്യങ്ങളിലുള്ള ജാഗരൂകതയും സക്രിയതയും ധര്‍മാഭിമാനവും രാഷ്‌ട്ര നിഷ്ടയും അവരുടെ മുഖമുദ്രയായിരുന്നു. രാഷ്‌ട്രസേവികാസമിതിയുടെ കേന്ദ്രകാര്യാലയ പ്രമുഖ്, അഖില ഭാരതീയ പ്രമുഖകാര്യവാഹികസമിതിയുടെ ഭാഗത്തു നിന്നും വിശ്വവിഭാഗ് പ്രമുഖ്, തുടര്‍ന്ന് 2003 മുതല്‍ 2006 വരെ വന്ദനീയപ്രമുഖ സഞ്ചാലിക എന്നു ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2020 ല്‍ എസ്എന്‍ഡിടി വിശ്വവിദ്യാലയം അവര്‍ക്ക് ഡി ലിറ്റ് പദവി നല്‍കി ആദരിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടില്‍ വെച്ച് ഒരു പരിപാടിക്ക് പങ്കെടുക്കുന്ന സമയത്ത് മഹാരാഷ്‌ട്രയിലെ പാരമ്പര്യ രീതിയില്‍ സാരിതറ്റുടുത്ത് ദീര്‍ഘസമയം മനോഹരമായി ഇംഗ്ലീഷില്‍ സംസാരിച്ചത് പലരിലും അത്ഭുതമുളവാക്കി. കെനിയയില്‍ അവരുടെ ഉത്സാഹത്തില്‍ സേവികമാര്‍ക്കായി പ്രത്യേകം കാര്യാലയം തന്നെ നിര്‍മിക്കാന്‍ കഴിഞ്ഞു. സമിതിയിലെ ‘ദക്ഷ:’ എന്ന ആജ്ഞ മനസിലാക്കണമെങ്കില്‍ പ്രമീളാതായിയെ കണ്ടുപഠിക്കണം. പ്രവര്‍ത്തകര്‍ക്ക് അവര്‍ എന്നും സ്‌നേഹനിധിയായ അമ്മയോ, മുത്തശ്ശിയോ ഒക്കെ ആയിരുന്നു.

 

Tags: passed awayPrameelatai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Kerala

വിടപറഞ്ഞത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് താങ്ങും തണലുമായിരുന്ന അമ്മ; തേങ്ങലോടെ പൂവനായി പുതിയവീട്

Kerala

കല്ലേലി രാഘവന്‍പിള്ള അന്തരിച്ചു

Kerala

പദ്മശ്രീ എന്‍. പുരുഷോത്തമ മല്ല്യ അന്തരിച്ചു

Kerala

ജന്മഭൂമി റസിഡന്റ് എഡിറ്റർ കെ. കുഞ്ഞിക്കണ്ണന് വിട

പുതിയ വാര്‍ത്തകള്‍

പടക്കം നിരോധിക്കില്ല, മതവികാരങ്ങള്‍ വ്രണപ്പെടുത്തില്ലെന്നും സുപ്രീം കോടതിയുടെ ഉറപ്പ്

എല്‍ദോസ് പോളിനും ട്രീസ ജോളിക്കും ജി വി രാജ പുരസ്‌കാരം

വേദാന്തവും ഉപനിഷത്തും പഠിപ്പിക്കുന്നത് മതപ്രവര്‍ത്തനമല്ല, വിദ്യാഭ്യാസ, സാംസ്കാരിക പ്രവര്‍ത്തനമെന്ന് മദ്രാസ് ഹൈക്കോടതി

രാത്രി 11 മണിക്ക് നടുറോഡിൽ നിസ്ക്കരിക്കാൻ ശ്രമിച്ച പാകിസ്ഥാൻ യുവതി കാറിടിച്ച് മരിച്ച സംഭവം : ഡ്രൈവർക്ക് ശിക്ഷാ ഇളവ്

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍, രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ തമിഴ്‌നാട്ടിലേക്ക്

വീടിന്‌റെ വിളക്കായിരുന്നു അവള്‍, സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം: മരിച്ച ദേവികയുടെ കുടുംബം

കങ്കണ റണൗത്തിനെതിരായ വ്യാജ വാര്‍ത്തകളും അശ്ലീല ഓണ്‍ലൈന്‍ ഉള്ളടക്കവും നീക്കാന്‍ ഉത്തരവിട്ട് ദല്‍ഹി ഹൈക്കോടതി

ഏഴാം പ്രസവത്തില്‍ ഉമ്മയുടെ മരണം: ഖബറില്‍ നിന്നു പുറത്തെടുത്ത ആ കുഞ്ഞില്‍ നിന്ന് ചുരളഴിയുമോ ദുരൂഹത?

ഇതര സംസ്ഥാന തൊഴിലാളി മുഹമ്മദ് മിയാനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും പിടിയില്‍

സംസ്ഥാനത്ത് 15, 16 തിയതികളില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാവകുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.