മുംബൈ : കാവി ഭീകരത ഒരിക്കലും ഉണ്ടായിരുന്നില്ല, ഒരിക്കലും ഉണ്ടാകുകയുമില്ലെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് . ഹാരാഷ്‌ട്രയിലെ മാലേഗാവ് സ്ഫോടന കേസിൽ ആരോപണവിധേയരായവരെ കുറ്റവിമുക്തരാക്കിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ പങ്ക് വച്ച പോസ്റ്റിലാണ് ഫഡ്നാവിസിന്റെ പരാമർശം.
അതേസമയം സനാതനധർമ്മത്തെ ഭീകരതയുമായി ചേർത്ത് സംസാരിച്ച കോൺഗ്രസ് മാപ്പ് പറയണമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു . കോൺഗ്രസിന്റെ “ഹിന്ദു ഭീകരത” എന്ന ആഖ്യാനത്തിന് ഒരു നിർണായക പ്രഹരമാണിത് .
രാഷ്‌ട്രീയ നേട്ടത്തിനായി “കാവി ഭീകരത” എന്ന ആശയം പ്രചരിപ്പിച്ചുകൊണ്ട് സന്യാസിമാരെയും ദേശസ്‌നേഹികളെയും സനാതന സംസ്കാരത്തെയും അപകീർത്തിപ്പെടുത്തുകയാണ് കോൺഗ്രസ് ചെയ്തത് . ‘ എന്നും ധാമി പറഞ്ഞു.
















