ന്യൂദൽഹി : മലേഗാവ് സ്‌ഫോടന കേസിൽ കുറ്റാരോപിതരായവരെ എൻഐഎ പ്രത്യേക കോടതി കുറ്റവിമുക്തരാക്കിയത് സത്യത്തിന്റെ വിജയമാണെന്ന് അനുരാഗ് സിംഗ് താക്കൂർ . ഒരു ഹിന്ദുവിന് സംരക്ഷകനാകാം, പക്ഷേ ഒരിക്കലും വേട്ടക്കാരനാകാൻ കഴിയില്ല , ഹിന്ദുവിന് ഒരു യോദ്ധാവാകാം, പക്ഷേ ഒരു ഹിന്ദുവിന് ഒരിക്കലും ഒരു തീവ്രവാദിയാകാൻ കഴിയില്ല അതാണ് സനാതന പാരമ്പര്യവും, സംസ്ക്കാരവുമെന്നും അദ്ദേഹം പറഞ്ഞു.
‘ പ്രീണനത്തിനും വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനും വേണ്ടി കോൺഗ്രസ് പാർട്ടി കാവി ഭീകരതയെക്കുറിച്ചുള്ള തെറ്റായ ആഖ്യാനം സൃഷ്ടിച്ചു . രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെയും മതവികാരം വ്രണപ്പെടുത്തി . നിസ്സാര രാഷ്‌ട്രീയത്തിനായി നിരപരാധികളായ ഹിന്ദുക്കളുടെ മേൽ വ്യാജ കേസുകൾ ചുമത്തി . സോണിയ ഗാന്ധി, പി. ചിദംബരം, സുശീൽ കുമാർ ഷിൻഡെ എന്നിവർ സനാതന ധർമ്മത്തെ അപകീർത്തിപ്പെടുത്താനും ഹിന്ദുക്കളെ അപമാനിക്കാനും ഗൂഢാലോചന നടത്തിയെന്ന് മലേഗാവ് വിധി തന്നെ ബോധ്യപ്പെടുത്തുന്നു .
കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിന്റെ ഹിന്ദുവിരുദ്ധ ഗൂഢാലോചനയ്‌ക്ക് ഇരയായ എല്ലാവർക്കും ഇന്ന് കോടതി നീതി നൽകി . 26/11 ആക്രമണസമയത്തും പാകിസ്ഥാനെ രക്ഷിക്കാൻ സമാനമായ വ്യാജ കഥകൾ കെട്ടിച്ചമയ്‌ക്കാൻ യുപിഎ സർക്കാർ ശ്രമങ്ങൾ നടത്തി ‘ അനുരാഗ് താക്കൂർ പറഞ്ഞു.
















