Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന നാളെ മുതല്‍ പ്രാബല്യത്തില്‍; ലക്ഷ്യം സുസ്ഥിര തൊഴിലവസരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2025, 09:55 am IST
in Main Article

വി. രാധാകൃഷ്ണന്‍
ബിഎംഎസ് ദേശീയ സെക്രട്ടറി

ഭാരത സര്‍ക്കാര്‍ ജൂലൈ ഒന്നിന് അംഗീകാരം നല്‍കിയ പദ്ധതിയാണ് പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍ സാധ്യത വര്‍ധിപ്പിക്കുന്നതിനുമുള്ള സാമൂഹ്യ സുരക്ഷാ പദ്ധതിയാണിത്. ഇതിലൂടെ 3.5 കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ഈ പദ്ധതിക്കുവേണ്ടി 99,446 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. രണ്ടു വര്‍ഷമാണ് കാലാവധി. 2025 ആഗസ്ത് ഒന്ന് മുതല്‍ 2027 ജൂലൈ 31 വരെയാണ്. ഈ പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സി കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് (ഇപിഎഫ്ഒ ) ആണ്. നാളെ മുതല്‍ ഈ സ്‌കീം പ്രാബല്യത്തില്‍ വരും. പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളികള്‍ ഇപിഎഫ്ഒയില്‍ അംഗമായിരിക്കണം.

ഒരു ലക്ഷം വരെ ശമ്പളം ഉള്ളവര്‍ക്ക് ഈ പദ്ധതിയുടെ ഗുണഭോക്താവാകാം. പുതിയതായി ചേരുന്ന തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തില്‍ 15000 രൂപ 6 മാസം ഇടവിട്ട് 7500 വെച്ച് തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് മാറ്റും. 12 മാസം കഴിഞ്ഞാല്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി കോഴ്‌സില്‍ പങ്കെടുത്തുകഴിഞ്ഞാല്‍ തൊഴിലാളിക്ക് ഈ തുക കൈമാറും. ഈ പദ്ധതിയിലേക്ക് തൊഴിലുടമാ വിഹിതമില്ല. ഈ സ്‌കീമില്‍ ചേരുന്ന തൊഴില്‍ സ്ഥാപനങ്ങളുടെ ഉടമകള്‍ക്ക് പുതുതായി ജോലിയില്‍ പ്രവേശിക്കുന്ന തൊഴിലാളിക്ക് എന്ന കണക്കില്‍ പ്രതിമാസം 3000 രൂപ വച്ച് രണ്ടു വര്‍ഷത്തേക്ക് നല്‍കും. മാനുഫാക്ച്ചറിങ് യൂണിറ്റുകള്‍ക്ക് നാല് വര്‍ഷവും നോണ്‍ മാനുഫാക്ച്ചറിങ് യൂണിറ്റുകള്‍ക്ക് രണ്ട് വര്‍ഷവും നല്‍കുന്നതാണ്. പുതുതായി ചേരുന്ന തൊഴിലാളികള്‍ക്കും പുനര്‍നിയമനം ലഭിക്കുന്ന തൊഴിലാളികള്‍ക്കും ഇത് ബാധകമാണ് .

50 പേരുള്ള സ്ഥാപനങ്ങളില്‍ പുതിയതായി രണ്ടു പേരും 50 ല്‍ കൂടുതല്‍ തൊഴിലാളികളുള്ള സ്ഥാപനങ്ങളില്‍ പുതിയതായി 5 പേരും ചേരുകയാണെങ്കില്‍ ഈ സ്‌കീമില്‍ പങ്കാളികളാകാം. സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. 2025 ആഗസ്ത് 1 മുതല്‍ 12 മാസം ജോലിയില്‍ ഉണ്ടായിരിക്കണം. മുന്‍കാലങ്ങളില്‍ ഇപിഎഫ്ഒയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഇത് ബാധകമല്ല .

ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് നേരിട്ടാണ് ആനുകൂല്യം കൈമാറ്റം ചെയ്യുക. ആനുകൂല്യത്തുക തൊഴിലാളികളുടെ പേഴ്‌സണല്‍ അക്കൗണ്ടില്‍ ഇപിഎഫ് സൂക്ഷിക്കും .ഇതിനുവേണ്ടി പുതിയ ഐടി സംവിധാനം ഇപിഎഫ്ഒ വികസിപ്പിച്ചിട്ടുണ്ട്.

തൊഴിലവസരങ്ങളും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. തൊഴില്‍ പരിശീലനവും പുതിയ തൊഴിലാളികള്‍ക്ക് നല്‍കും. തൊഴില്‍ സാധ്യത വര്‍ധിപ്പിക്കും. സാമ്പത്തിക പരിജ്ഞാനവും വൈദഗ്ധ്യവും വര്‍ധിപ്പിക്കും. തൊഴിലുടമകള്‍ സ്ഥാപനത്തിലെ തൊഴിലാളികളുടെ ശമ്പളവും മറ്റു വിവരങ്ങളും ഇപിഎഫ്ഒയ്‌ക്ക് നല്‍കണം. അക്കൗണ്ടുകള്‍ ജിഎസ്ടി, പാന്‍ എന്നിവയുമായി ലിങ്ക് ചെയ്യണം . യുഎഎന്‍ നമ്പര്‍ ആധാറുമായി ലിങ്ക് ചെയ്യണം. ഈ പദ്ധതിയെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും പ്രാദേശിക ഇപിഎഫ്ഒ ഓഫീസുകളില്‍ നിന്ന് ലഭ്യമാണ്. ഇതിനുവേണ്ടി വിപുലമായ ബോധവത്കരണ പരിപാടികള്‍ ഇപിഎഫ്ഒ ആരംഭിച്ചിട്ടുണ്ട്. തൊഴിലാളി-തൊഴിലുടമ സംഘടനകളും ഈ കാര്യങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കണം. ഇപ്പോഴത്തെ നിയമമനുസരിച്ച് ഒരു സ്ഥാപനത്തില്‍ ചുരുങ്ങിയത് 20 തൊഴിലാളികളെങ്കിലും ഉണ്ടെങ്കില്‍ പ്രൊവിഡന്റ് ഫണ്ട് നിര്‍ബന്ധമായും നടപ്പിലാക്കണം. തൊഴിലാളി വിഹിതം അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനവും തത്തുല്യമായ തുകയും തൊഴിലുടമ പിഎഫിലേക്ക് അടയ്‌ക്കണം. കൂടാതെ തൊഴിലുടമ ഒരു ശതമാനം കൂടി അഡ്മിനിസ്ട്രേറ്റീവ് എക്‌സ്‌പെന്‍സായി നല്‍കേണ്ടതാണ്. 20 ല്‍ താഴെ തൊഴിലാളികളുള്ള സ്ഥാപനങ്ങളാണെങ്കിലും തൊഴിലുടമയും തൊഴിലാളികളും സമ്മതിക്കുകയാണെങ്കില്‍ ഇപിഎഫ്ഒയില്‍ അംഗമാകാം. അതനുസരിച്ച് തൊഴിലാളി-തൊഴിലുടമ വിഹിതം 10 ശതമാനമാണ്. 20 തൊഴിലാളികളെത്തുന്ന മുറയ്‌ക്ക് വിഹിതം 12ശതമാനമായി വര്‍ധിപ്പിക്കേണ്ടതാണ്.

സ്വാതന്ത്രാനന്തര ഭാരതത്തില്‍ തൊഴില്‍ മേഖലക്ക് നല്‍കുന്ന ചരിത്രപരമായ ഉത്തേജന സാമ്പത്തിക പാക്കേജാണ് പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാര്‍ യോജന. തൊഴിലുടമയ്‌ക്കും തൊഴിലാളികള്‍ക്കും ഒരേപോലെ പ്രയോജനം ലഭിക്കുന്ന ഈ പദ്ധതി തൊഴില്‍ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. തൊഴിലാളികളും തൊഴിലുടമകളും ഈ പദ്ധതിയുടെ യഥാര്‍ത്ഥ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് വികസിത ഭാരതമെന്ന സങ്കല്‍പം സാക്ഷാത്കരിക്കണം. ചെറുകിട വ്യവസായങ്ങള്‍, ഗ്രാമീണ വ്യവസായങ്ങള്‍, വന്‍കിട വ്യവസായങ്ങള്‍ എന്നിവയ്‌ക്ക് ഇത് ഒരേപോലെ ഗുണം ചെയ്യും. ഗ്രാമവികസനം, തൊഴില്‍ സംരംഭം എന്നിവക്ക് കൂടുതല്‍ ഉത്തേജനം ലഭിക്കും. തൊഴിലുടമ-തൊഴിലാളി- സര്‍ക്കാര്‍ സൗഹൃദം സുദൃഢമാക്കണം. തൊഴിലില്ലായ്‌മ പൂര്‍ണമായും ഇല്ലാതാകണം. മാന്യമായി ജീവിക്കാനുള്ള വരുമാനം ഉണ്ടാകണം. രാഷ്‌ട്ര പുരോഗതി കൈവരിക്കണം. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവച്ച ഈ പദ്ധതിയിലൂടെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കണം.

Tags: Employment opportunitiessustainable employment
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വിദേശരാജ്യങ്ങളില്‍ തൊഴില്‍സാധ്യത: നോര്‍ക്ക-കെല്‍ സൗജന്യ നൈപുണ്യ പരിശീലനത്തിന് അപേക്ഷിക്കാം

Article

കപട മനസാക്ഷിയോടെയുള്ള സിദ്ധാന്തവത്കരണം

Main Article

‘തൊഴില്‍രഹിത വളര്‍ച്ച’: ആഖ്യാനങ്ങളും വസ്തുതകളും

India

സംസ്ഥാനത്തെ തൊഴിലവസരങ്ങള്‍ ഇല്ലാതാക്കാന്‍ സിഐടിയു ശ്രമിക്കുന്നുവെന്ന് ഡിഎംകെ

India

തൊഴിലവസര വര്‍ധന; കേന്ദ്രബജറ്റ് നിര്‍ദേശം സ്വാഗതാര്‍ഹം: സ്വദേശി ജാഗരണ്‍ മഞ്ച്

പുതിയ വാര്‍ത്തകള്‍

കൊല്ലം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ക്ക് ഷിഗെല്ല; മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ അടക്കം നിരീക്ഷണത്തില്‍, ജാഗ്രതാ നിര്‍ദേശം

പിണറായി വിജയന്റെ യാത്ര വൈകി; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ ഓഫീസര്‍ക്ക് സസ്പെൻഷൻ, ഇൻഡിഗോയോടും വിശദീകരണം തേടി

സഞ്ചാരികളെ ആകര്‍ഷിച്ച് കന്യാകുമാരി; അസ്തമയ വിസ്മയം കാണാന്‍ ത്രിവേണിയില്‍ ജനസാഗരം

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

ചിറ്റാറിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് സംശയം; കാമുകിയുടെ ബന്ധുക്കൾ കസ്റ്റഡിയിൽ, പിടിയിലായവർ നായാട്ട്സംഘത്തിൽ പെട്ടവർ

ഇക്താര ഏകാംഗ നാടകമത്സരം ഹൈദരാബാദിൽ അരങ്ങേറി

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.