ന്യൂദല്‍ഹി: മൈസൂര്‍-ധര്‍ഭംഗ ബാഗ്മതി എക്സ്പ്രസ് പാളം തെറ്റിയതിന് പിന്നില്‍ അട്ടിമറിയാണെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അക്രമികള്‍ പാളത്തിലെ ഇന്‍റര്‍ലോക്ക് സംവിധാനത്തിനകത്തെ ചില ഭാഗങ്ങള്‍ ഊരിമാറ്റിക്കളഞ്ഞതാണ് ട്രെയിന്‍ പാളം തെറ്റിയതിന് പിന്നിലെന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.
റെയില്‍വേ സുരക്ഷാകമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഇതോടെ രാഷ്‌ട്രീയ വൈരാഗ്യത്താലും മോദി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനും തീവണ്ടി അപകടങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങളിലേക്ക് വെളിച്ചംവീശുന്നതാണ് ഈ അന്വേഷണ റിപ്പോര്‍ട്ട്. ഇനി ആരാണ് ട്രെയിന്‍ പാളം തെറ്റുന്നതിനായി ട്രാക്കിലെ ഇന്‍റര്‍ലോക്ക് സംവിധാനത്തിലെ ഭാഗങ്ങള്‍ അഴിച്ചുമാറ്റിയത് എന്ന് മാത്രമേ അറിയേണ്ടതായിട്ടുള്ളൂ.
ചെന്നൈയില്‍ സതേണ്‍ റെയില്‍വേയ്‌ക്ക് കീഴിലുള്ള കവരപ്പേട്ടൈ സ്റ്റേഷനില്‍ 2024 ഒക്ടോബര്‍ 11നായിരുന്നു അപകടം സംഭവിച്ചത്.
ട്രെയിന്‍ ജിഹാദ് നടത്താന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പാകിസ്ഥാന്‍ ഭീകരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ട് അധികാനാളായിട്ടില്ല. രാഹുല്‍ ഗാന്ധി പാളങ്ങള്‍ അറ്റകുറ്റപ്പണി നടത്തുന്ന ട്രാക് മെന്‍മാരെ കാണുകയും അവര്‍ക്ക് മതിയായ ശമ്പളം നല്‍കുന്നില്ലെന്ന് പറഞ്ഞ് അവരെ പ്രകോപിപ്പിക്കുകയും ചെയ്തിട്ട് അധികകാലമായിട്ടില്ല. ഇന്ത്യയില്‍ 2024 സെപ്തംബര്‍ ഏഴിനായിരുന്നു രാഹുല്‍ ഗാന്ധിയുടെ ഈ കൂടിക്കാഴ്ച നടന്നത്. ഇത് വലിയ വിവാദമാവുകയും ചെയ്തു. ട്രാക്ക് മെന്‍മാരെ പ്രകോപിപ്പിക്കാനും ജോലിയില്‍ വീഴ്ചവരുത്താന്‍ പ്രേരിപ്പിക്കുന്നതുമായിപ്പോയി രാഹുല്‍ ഗാന്ധിയുടെ ഈ നടപടി എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു. റെയില്‍വേ ട്രാക്കുകളില്‍ കല്ലുകളും ബൈക്കുകളും വരെ കൊണ്ട് വെച്ച് തീവണ്ടി അപകടം ഉണ്ടാക്കാന്‍ നടത്തിയ പലശ്രമങ്ങളും ട്രെയിന്‍ ഓടിക്കുന്ന ലോക്കോ പൈലറ്റുമാരുടെ ശ്രദ്ധകാരണം ഒഴിവായിക്കിട്ടിയിരുന്നു.
















