ചെന്നൈ: നടി ഖുശ്ബു തമിഴ്നാട് ബിജെപി വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. ജെപി നദ്ദ ഷാള്‍ അണിയിക്കുന്ന ചിത്രം പങ്കുവെച്ച് ബിജെപിയില്‍ പുതിയ ഉത്തരവാദിത്വം നല്‍കിയതിന് ഖുശ്ബു സമൂഹമാധ്യമപോസ്റ്റിലൂടെ നന്ദി പറഞ്ഞു.
“എന്നെ വിശ്വസിച്ചതിനും എന്നെ ഉത്തരവാദിത്വം ഏല്‍പിച്ചതിനും ബിജെപി ദേശീയ പ്രസിഡന്‍റ് ജെ.പി. നദ്ദയ്‌ക്ക് നന്ദി അറിയിക്കുന്നു. നിങ്ങളുടെ പിന്തുണയും പ്രോത്സാഹനവാക്കുകളുമാണ് എന്റെ ലോകം”.- ഖുശ്ബു സമൂഹമാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം പങ്കുവെച്ച ഖുശ്ബു അദ്ദേഹത്തിനും നന്ദി പറഞ്ഞു. തമിഴ്നാട് പ്രസിഡന്‍റ് നൈനാര്‍ നാഗേന്ദ്രന് നന്ദി പറഞ്ഞ ഖുശ്ബു തന്നില്‍ അര്‍പ്പിതമായ ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റുമെന്നും അഭിപ്രായപ്പെട്ടു.
ദേശീയ വനിതാകമ്മീഷന്‍ അംഗമായിരുന്ന ഖുശ്ബു ആരോഗ്യപ്രശ്നങ്ങളാല്‍ രാജിവെയ്‌ക്കുകയായിരുന്നു. ഈ ഒരു ഇടവേളയില്‍ അവര്‍ അമിതമായ വണ്ണം കുറച്ച് വീണ്ടും ആരോഗ്യവതിയായിട്ടുണ്ട്.
















