കൊല്ലം: ആയൂരില്‍ യുവതി ആണ്‍ സുഹൃത്തിന്റെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍.കാരാളികോണം കൊമണ്‍പ്ലോട്ടിലെ അഞ്ജനെയാണ്(21) മരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച രാവിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
നിഹാസ് എന്ന യുവാവിനൊപ്പം അഞ്ജന താമസിക്കാന്‍ തുടങ്ങിയത് ഏഴ് മാസം മുന്‍പാണ്. സ്വകാര്യ ബസിലെ കണ്ടക്ടറാണ് നിഹാസ്.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി നല്‍കിയത് പ്രകാരം പൊലീസ് ഇരുവരെയും വിളിച്ചുവരുത്തിയിരുന്നു.എന്നാല്‍ കോടതിയില്‍ വച്ച് യുവാവിനൊപ്പം പോകാനാണ് താത്പര്യമെന്ന് പെണ്‍കുട്ടി അറിയിച്ചു.
കുറച്ച് ദിവസങ്ങളായി ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് വിവരം. എന്നാല്‍ മരണകാരണം വ്യക്തമല്ല.ചടയമംഗലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.
















