ന്യൂയോര്‍ക്ക്: അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിന്റെ ആദ്യ മുസ്ലിം മേയറായി ജയിക്കാന്‍ പൊരുതുന്ന സൊഹ്റാന്‍ മംദാനി പുറമേയ്‌ക്ക് പരിപ്പുവടയും കട്ടന്‍ചായയും പ്രസംഗിക്കുമെങ്കിലും കോടികള്‍ പൊടിച്ച് സ്വന്തം വിവാഹം രഹസ്യമായി നടത്തിയ ആളാണെന്ന സത്യം പുറത്തായി. സമൂഹമാധ്യമങ്ങളിലും വാര്‍ത്താചാനലുകളിലും സൊഹ്റാന്‍ മംദാനിയുടെ ആ വിവാഹവാര്‍ത്ത കത്തിപ്പടരുകയാണ്.
ഹിന്ദുക്കളെ ബസ്റ്റാഡുകള്‍ എന്ന് വിളിക്കുകയും ശ്രീരാമനെ അധിക്ഷേപിക്കുകയും പലസ്തീനും ഗാസയ്‌ക്കും ഹമാസിനും വേണ്ടി ജയ് വിളിക്കുകയും ചെയ്യുന്ന വ്യക്തിയാണ് ന്യൂയോര്‍ക്ക് മേയറായി മത്സരിക്കുന്ന സൊഹ്റാന്‍ മംദാനി. അമ്മ സംവിധായകയും ഹിന്ദു മതസ്ഥയുമായ ഇന്ത്യക്കാരി മീരാ നായരാണെങ്കിലും പിതാവായ മഹ് മൂദ് മംദാനിയുടെ ഇസ്ലാം മതമാണ് സൊഹ്റാന്‍ മംദാനി പരസ്യമായി സ്വീകരിച്ചിരിക്കുന്നത്. ഇദ്ദേഹം ന്യൂയോര്‍ക്കിലെ മേയര്‍ തെരഞ്ഞെടുപ്പിലെ പ്രാഥമിക മത്സരം വിജയിച്ചതോടെയാണ് ശ്രദ്ധേയനായത്.
കമ്മ്യൂണിസ്റ്റാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള ഇദ്ദേഹം മിതമായ നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്ന സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ന്യൂയോര്‍ക്കില്‍ സ്ഥാപിക്കുക, ഫ്രീയായി പാവപ്പെട്ടവര്‍ക്ക് യാത്ര ചെയ്യാനുള്ള ബസുകള്‍ ഏര്‍പ്പെടുത്തുക, കനത്ത കെട്ടിട വാടക ഒഴിവാക്കുക, പാവങ്ങളായ വാടകക്കാര്‍ക്കുള്ള വാടക കുറച്ചു നാളത്തേക്ക് മരവിപ്പിക്കുക തുടങ്ങിയ വാഗ്ദാനങ്ങളാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തുന്നത്. പക്ഷെ ഇദ്ദേഹം പുറമേയ്‌ക്ക് കട്ടന്‍ചായയും പരിപ്പുവടയുമൊക്കെ ഉദ്ഘോഷിക്കുമെങ്കിലും രഹസ്യമായി ആഡംബരപ്രിയനാണെന്നാണ് മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത്. അതിന്റെ പ്രകടമായ ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് സൊഹ്റാന്‍ മംദാനിയുടെ ആഡംബര വിവാഹമാണ്. സിറിയക്കാരിയായ ആര്‍ടിസ്റ്റ് റമ ദുവാജിയെ ആണ് സൊഹ്റാന്‍ മംദാനി വിവാഹം കഴിച്ചത്. പിതാവിന്റെ നാടായ ഉഗാണ്ടയില്‍ നടത്തിയ ഈ വിവാഹം കോടികള്‍ പൊടിച്ചുള്ളതായിരുന്നു. സമ്പന്നനായ പിതാവിന്റെ കുടുംബത്തിന് സ്വന്തമായുള്ള ബുസിഗ ഹില്‍ എന്ന ആഡംബര എസ്റ്റേറ്റിലാണ് കോടികള്‍ പൊടിച്ചുള്ള വിവാഹം നടന്നത്. 20 സ്പെഷ്യല്‍ ഫോഴ്സുകളും മൊബൈല്‍ ജാമേഴ്സും ഉപയോഗിച്ചായിരുന്നു ചടങ്ങുകള്‍. അന്ന് ഉഗാണ്ടയില്‍ ഒരു സുപ്രീംകോടതി ജഡ്ജി മരിച്ചതിനെ തുടര്‍ന്ന് ദു:ഖാചരണം നടന്നുകൊണ്ടിരിക്കെയാണ് അതിനെയെല്ലാം കാറ്റില്‍ പറത്തി സൊഹ്റാന‍് മംദാനിയുടെ കൊട്ടിഘോഷിച്ചുള്ള ആഡംബര വിവാഹം നടന്നത്. പുറമേയ്‌ക്ക് മാത്രമാണ് സൊഹ്റാന്‍ മംദാനി പരിപ്പുവടയും കട്ടന്‍ ചായയും പറയുന്നത്. ഉള്ളില്‍ ആഡംബരപ്രിയനാണ്. ഇക്കാലത്തെ പല കമ്മ്യൂണിസ്റ്റുനേതാക്കളെയും പോലെ ഇരട്ടത്താപ്പുള്ള കമ്മ്യൂണിസ്റ്റാണിയാള്‍. കേരളത്തിലെ കമ്മ്യൂണിസ്റ്റ് യുവനേതാക്കളും യുവമന്ത്രിമാരും അവരുടെ വേണ്ടത്ര യോഗ്യതയില്ലാത്ത ഭാര്യമാരെ കോളെജുകളില്‍ ലക്ചറര്‍മാരും പ്രൊഫസര്‍മാരും ആക്കിമാറ്റുകയും പുറമേയ്‌ക്ക് മെറിറ്റും ജനാധിപത്യവും പ്രസംഗിക്കുന്നത് പോലെതന്നെയത്രെ ഈ സൊഹ്റാന്‍ മംദാനിയും.
















