Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഫിഡെ ലോക വനിതാ ചെസ് ഫൈനല്‍: കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള ആദ്യ മത്സരം സമനിലയില്‍

ഫിഡെ ലോക വനിതാ ചെസ് കിരീടത്തിന് രണ്ട് ഇന്ത്യക്കാരികളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു. ആദ്യ റൗണ്ടിലെ ക്ലാസിക് ചെസ് മത്സരമാണ് സമനിലയില്‍ കലാശിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 08:58 pm IST
inIndia, Sports, Chess
കൊനേരു ഹംപി (ഇടത്ത്) ദിവ്യ ദേശ്മുഖ് (വലത്ത്)

കൊനേരു ഹംപി (ഇടത്ത്) ദിവ്യ ദേശ്മുഖ് (വലത്ത്)

ജോര്‍ജ്ജിയ: ഫിഡെ ലോക വനിതാ ചെസ് കിരീടത്തിന് രണ്ട് ഇന്ത്യക്കാരികളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖും തമ്മിലുള്ള ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞു. ആദ്യ റൗണ്ടിലെ ക്ലാസിക് ചെസ് മത്സരമാണ് സമനിലയില്‍ കലാശിച്ചത്.

ഇതോടെ രണ്ട് പേര്‍ക്കും അര പോയിന്‍റ് വീതമായി. പൊരിഞ്ഞ പോരില്‍ രണ്ടുകൂട്ടരും ഒരു ഇഞ്ച് പോലും വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ഒടുവില്‍ മത്സരം സമനിലയിലേക്ക് പോകുന്നു എന്ന് ഉറപ്പായപ്പോള്‍ മൂന്ന് കരുനീക്കങ്ങള്‍ കൊനേരു ഹംപി ആവര്‍ത്തിച്ചതോടെ ഇരുവരും സമനിലയില്‍ പിരിയുകയായിരുന്നു.

ക്വീന്‍സ് ഗാംബിറ്റ് ആക്സപ്റ്റഡ്

ദിവ്യദേശ്മുഖ് വെള്ളക്കരുക്കളും ഹംപി കറുത്ത കരുക്കളും കൊണ്ടാണ് കളിച്ചത്. ഇരുവരും ക്വീന്‍സ് ഗാംബിറ്റ് ആക്സപ്റ്റഡ് (Queens Gambit Accepted) എന്ന ഓപ്പണിംഗ് ശൈലിയിലാണ് കളിച്ചത്. ആക്രമണശൈലിയില്‍ കളിച്ച് എതിരാളിയെ ഭയപ്പെടുത്തുന്ന രീതി ദിവ്യ ദേശ്മുഖ് ഇവിടെയും പുറത്തെടുത്തു. 11ാം നീക്കത്തില്‍ കുതിരയെ (നൈറ്റ്) ബലികൊടുത്തുകൊണ്ടായിരുന്നു ദിവ്യയുടെ ആക്രമണം. പിന്നീട് സമ്മര്‍ദ്ദം നല്‍കി കൊനേരു ഹംപിയെ വീഴ്‌ത്താനായിരുന്നു ദിവ്യയുടെ ശ്രമം. കൊനേരു ഹംപി കുതിരയെ(Knight)  വെട്ടിയെടുത്തു. കുതിരയെ ബലി കൊടുക്കുക വഴി സി4 (C4 column) എന്ന കോളം തുറക്കുകയും ഹംപിയുടെ ക്വീന്‍ സൈഡില്‍ ആക്രമണം നടത്തുകയും ചെയ്യുക എന്നതായിരുന്നു ദിവ്യയുടെ പ്ലാന്‍. പക്ഷെ പരിചയസമ്പന്നയായ ഹംപി ക്വീന്‍സൈഡിലെ കാലാളുകളെ (പോണ്‍) പുനര്‍ക്രമീകരിച്ച് ഏറെക്കുറെ പ്രതിരോധം തീര്‍ത്തു. മിഡില്‍ ഗെയിമില്‍ എത്തിയപ്പോഴേക്കും രണ്ട് തേരും (റൂക്കുകള്‍-Rooks) രാജ്ഞിയും (ക്വീന്‍) കൊണ്ട് ദിവ്യ ശരിയ്‌ക്കും ഹംപിയെ വിറപ്പിച്ചിരുന്നു. പക്ഷെ ദിവ്യയ്‌ക്ക് പിന്നീടങ്ങോട്ട് അവസരം മുതലാക്കാനായില്ല. ആക്രമണങ്ങളെ മനസംയമനത്തോടെ നേരിടുകയായിരുന്നു ഹംപി. ഇവിടെ ഹംപിയുടെ പരിചയസമ്പന്നതയാണ് ദൃശ്യമായത്. ഒടുവില്‍ മൂന്ന് തവണ കരുനീക്കം ആവര്‍ത്തിക്കുക വഴി ഹംപി സമനില നേടുകയായിരുന്നു.

പരിചയസമ്പന്നത കൊണ്ട് 38 കാരിയായ കൊനേരു ഹംപിയ്‌ക്കാണ് അല്‍പം മുന്‍തൂക്കമെങ്കിലും ശാന്തതയോടെ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവും ക്സാസിക് ചെസ് പോലെ തന്നെ വേഗത കൂടിയ റാപിഡും ബ്ലിറ്റ്സും ഒരുപോലെ കളിക്കാനുള്ള മിടുക്കും ദിവ്യ ദേശ്മുഖിനെ ഒത്ത എതിരാളിയാക്കുന്നു. ഇന്ത്യയുടെ ചെസ് രംഗത്ത് അതിവേഗം കുതിച്ചുയരുന്ന നക്ഷത്രമാണ് 19 കാരിയായ നാഗ് പൂരില്‍ നിന്നുള്ള ദിവ്യ ദേശ്മുഖ്. ആര് ജയിച്ചാലും ഇന്ത്യക്കാരി തന്നെ കിരീടം നേടും എന്നതിനാല്‍ ഇന്ത്യന്‍ ചെസ് ആരാധകര്‍ ആഹ്ളാദത്തിലാണ്. ഫിഡെ ലോക ചെസില്‍ ഒരു ഇന്ത്യന്‍ വനിത കിരീടം നേടുക എന്നത് ചരിത്രമാണ്.

Tags: Koneru Humpy vs Divya DeshmukhDivya DeshmukhKoneru HumpyFIDE Women World CUP 2025FIDE Women's World ChampionshipKoneru vs Divya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

Chess

ലോക ഒന്നാം നമ്പര്‍ മാഗ്നസ് കാള്‍സനെ രണ്ടാമതും വീഴ്‌ത്തി പ്രജ്ഞാനന്ദ; 19 വര്‍ഷം മുന്‍പ് ആനന്ദ് നേടിയ റെക്കോഡിനൊപ്പം പ്രജ്ഞാനന്ദ

Sports

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

Sports

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Sports

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.