Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

കണ്ണൂരിലെ ജയില്‍ചാട്ടം ആരുടെ ഒത്താശയില്‍?

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം ആധിപത്യത്തെക്കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ടി.പി. വധക്കേസ് പ്രതികളടക്കം ഒട്ടേറെ സിപിഎം ക്രിമനലുകള്‍ ഇവിടെയാണുള്ളത്. ജയിലിന്റെ ഭരണം തന്നെ ഇവരുടെ കൈകളിലാണെന്നതും പരസ്യമായ രഹസ്യമാണ്. ജയില്‍ അധികൃതര്‍ ഇവരുടെ ആജ്ഞാനുവര്‍ത്തികളാണ്. കൊലക്കേസ് പ്രതിയായ മുന്‍ സിപിഎം ജില്ല സെക്രട്ടറി പി. ജയരാജന്‍ ജയില്‍ ഉപദേശക സമിതി അംഗമായിരിക്കുന്നത് നേരത്തെ വിവാദമായെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2025, 10:30 am IST
inEditorial, Vicharam

കേരള മനസിനെ ഏറെ മുറിവേല്‍പ്പിക്കുകയും നടുക്കുകയും ചെയ്ത സൗമ്യ വധക്കേസിലെ പ്രതിയായ കൊടും ക്രിമിനല്‍ ഗോവിന്ദച്ചാമി എന്ന ചാര്‍ളി തോമസ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തടവുചാടിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. എട്ട് മണിക്കൂറിനു ശേഷം പിടികൂടിയെങ്കിലും സംഭവത്തിന്റെ ഗൗരവം കുറയുന്നില്ല. കൊടുംകുറ്റവാളി എന്ന നിലയില്‍ സെന്‍ട്രല്‍ ജയിലിലെ ഏറ്റവും സുരക്ഷാകരുതലുള്ള ബി ബ്ലോക്കില്‍ ഏകാന്ത തടവുകാരനായിരുന്നു ഇയാള്‍. അതിശക്തമായ സുരക്ഷാക്രമീകരണങ്ങളാണ് അവിടെയുള്ളത്. അതൊക്കെ മറികടന്നും, ജയില്‍ അധികൃതരുടെ കണ്ണുവെട്ടിച്ചും എങ്ങനെ പുറത്തെത്തി എന്നതാണ് അറിയാനുളളത്. ജയില്‍ അധികൃതരുടെ അനാസ്ഥ എന്നതിനപ്പുറം ജീവനക്കാരുടെയും ഭരണകക്ഷി ബന്ധമുള്ള തടവുകാരുടെയും ഒത്താശയോടെയാണ് ഈ ജയില്‍ചാട്ടം എന്ന സംശയം ഉയരുന്നതു സ്വാഭാവികം. ആരുടെയൊക്കെയോ സഹായം ലഭിച്ചിട്ടുണ്ടെന്ന് വ്യക്തം. അത് ആരൊക്കെയെന്നു കണ്ടെത്തിയേ തീരൂ. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ കൂടി ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്.

ഒന്നരമാസം ആസൂത്രണം നടത്തിയതായി, പ്രതി തന്നെ മൊഴി നല്‍കിയിട്ടുമുണ്ട്. സെല്ലിന്റെ ഇരുമ്പഴി മുറിച്ചാണ് പുറത്തിറങ്ങിയത്. ഇരുമ്പ് കമ്പി തുരുമ്പെടുക്കാന്‍ നിത്യവും അതില്‍ ഉപ്പ് തേച്ചിരുന്നു എന്നും പറയുന്നു. മുറിച്ചുമാറ്റാനുള്ള ആയുധം എങ്ങനെ ലഭിച്ചു എന്ന് വ്യക്തമല്ല. മതില്‍ ചാടാനുള്ള വടമുണ്ടാക്കിയത് തുണികള്‍ കൂട്ടിക്കെട്ടിയാണ്. ജയില്‍ വളപ്പില്‍ ഉണങ്ങാനിട്ടിരുന്ന തുണികള്‍ പലദിവസങ്ങളിലായി ശേഖരിച്ച് വെച്ചാണ് വടമുണ്ടാക്കിയത്. ഇതൊന്നും പാറാവുകാരുടെയോ മറ്റ് അധികൃതരുടെയോ കണ്ണില്‍ പെടാതിരുന്നതിലും ദുരൂഹത ഏറെയുണ്ട്. മതില്‍ ചാടാന്‍ ഡ്രം, കന്നാസ് തുടങ്ങിയ വസ്തുക്കളും ഉപയോഗിച്ചിരുന്നു. മറ്റ് ബ്ലോക്കുകളില്‍ നിന്നാണ് ഇതെല്ലാം സംഘടിപ്പിച്ചത്. രണ്ട് മതിലുകള്‍ ചാടിക്കടന്നാണ് ഇയാള്‍ പുറത്തെത്തിയത്. ഒരു മതിലിന് മുകളില്‍ വൈദ്യുതിപ്രവാഹമുള്ള കമ്പിവേലിയുമുണ്ടായിരുന്നു. എന്നാല്‍, മതില്‍ ചാടുന്ന സമയത്ത് വേലിയില്‍ വൈദ്യുതി പ്രവാഹമുണ്ടായിരുന്നില്ലെന്നതും വലിയ ദുരൂഹതയാണ്. ഒരു കൈ മാത്രമുള്ള ഇയാള്‍ ഇത്രയും സാഹസികമായി ജയില്‍ചാടണമെങ്കില്‍ പരസഹായം കൂടിയേ തീരൂ, തിരിച്ചറിയാതിരിക്കാന്‍ നീണ്ട താടി വളര്‍ത്തിയിരുന്നു. ജയിലില്‍ തടവുകാരെ ആഴ്ചതോറും ക്ഷൗരത്തിന് വിധേയരാക്കാറുണ്ടെന്നിരിക്കെ മാസങ്ങളോളം താടി വളര്‍ത്താന്‍ ഇയാളെ എന്തിന് അനുവദിച്ചു? പുലര്‍ച്ചെ 1.15നാണ് ഇയാള്‍ സെല്ലില്‍ നിന്ന് പുറത്തു കടന്ന വിവരം അഞ്ചര മണിക്കൂര്‍ കഴിഞ്ഞാണ് അധികൃതര്‍ അറിയുന്നത്. രാത്രി പാറാവുള്ള അതിസുരക്ഷാ ബ്ലോക്കില്‍ ഒരാള്‍ സെല്ലിന് പുറത്തെത്തിയിട്ടും ആരും അറിഞ്ഞില്ലെന്നതും വിരല്‍ ചൂണ്ടുന്നത് ഉള്ളില്‍ നിന്നുള്ള ഒത്താശയിലേയ്‌ക്കാണ്.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ സിപിഎം ആധിപത്യത്തെക്കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ടി.പി. വധക്കേസ് പ്രതികളടക്കം ഒട്ടേറെ സിപിഎം ക്രിമനലുകള്‍ ഇവിടെയാണുള്ളത്. ജയിലിന്റെ ഭരണം തന്നെ ഇവരുടെ കൈകളിലാണെന്നതും പരസ്യമായ രഹസ്യമാണ്. ജയില്‍ അധികൃതര്‍ ഇവരുടെ ആജ്ഞാനുവര്‍ത്തികളാണ്. കൊലക്കേസ് പ്രതിയായ മുന്‍ സിപിഎം ജില്ല സെക്രട്ടറി പി. ജയരാജന്‍ ജയില്‍ ഉപദേശക സമിതി അംഗമായിരിക്കുന്നത് നേരത്തെ വിവാദമായെങ്കിലും അദ്ദേഹത്തെ ഒഴിവാക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറായിരുന്നില്ല. ജയിലിനുള്ളില്‍ വച്ച് പുറത്തുള്ള ചിലരുമായി നിരന്തരം ബന്ധപ്പട്ടിരുന്നതായും പ്രതി ചാര്‍ളി പോലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ആരുമായാണ് ബന്ധപ്പെടാറുള്ളത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകണം.

സംശയത്തിന്റെ ചൂണ്ടുവിരല്‍ സംസ്ഥാന ആഭ്യന്തരവകുപ്പിനും ഭരിക്കുന്ന പാര്‍ട്ടിക്കും നേരെ നീളുമ്പോള്‍ പോലീസ് അന്വേഷണം ഫലപ്രദമായി നടക്കില്ലെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നും ഉറപ്പിക്കാം. അതിനാല്‍ സമഗ്രമായ അന്വേഷണത്തിന് കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കുകയാണ് വേണ്ടത്.

Tags: Escape RouteKeralite CriminalsOrganized CrimeKerala PoliceKannur Jail EscapeGovindachammiPrison BreakEscape PlanJail SecurityPrisoners Involved
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

അഷ്‌കര്‍, നാദിര്‍ഷാ
Kerala

ഉപരാഷ്‌ട്രപതിയുടെ യാത്രയിലും സുരക്ഷാവീഴ്ച: രണ്ട് പിടിയില്‍, രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി

Kerala

കാലത്തിനൊത്ത് കേരള പൊലീസും, കുറ്റപത്രവും അന്തിമറിപ്പോര്‍ട്ടും ഡിജിറ്റലാകണമെന്ന് നിര്‍ദ്ദേശം

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.