ന്യൂഡല്‍ഹി: കേരള സാങ്കേതിക സര്‍വകലാശാല (കെടിയു),ഡിജിറ്റല്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ താല്‍ക്കാലിക വിസിമാരെ പുറത്താക്കിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സുപീംകോടതിയില്‍ അപ്പീല്‍ നല്‍കി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്നാണ് ഗവര്‍ണറുടെ അപ്പീലിലെ ആവശ്യം.
താത്കാലിക വിസി നിയമനങ്ങള്‍ക്ക് യുജിസി ചട്ടം പാലിക്കണമെന്നാണ് വാദം. താല്‍ക്കാലിക വിസിമാരുടെ കാലാവധി ആറ് മാസത്തില്‍ കൂടരുതെന്നാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.സ്ഥിര വിസി നിയമന കാലതാമസം സര്‍വകലാശാല നടപടികളെ പ്രതികൂലമായി ബാധിക്കുമെന്നും വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങളെയും ദോഷകരമായി ബാധിക്കുമെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
സ്ഥിര വിസി നിയമനത്തില്‍ ഇനിയൊരു കാലതാമസമുണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
















