Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സൗരോര്‍ജ പദ്ധതിയെ അട്ടിമറിക്കുന്നവര്‍

പുതിയ നിയമത്തില്‍ നടപ്പാക്കാന്‍ പോകുന്ന വ്യവസ്ഥകള്‍ മനസിലാക്കിയ, പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചവരും സ്ഥാപനങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചവരുമടക്കം അത് ഉപേക്ഷിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. സാധാരണക്കാരായ സംരംഭകര്‍ക്ക് ഭീഷണിയാകുന്ന വ്യവസ്ഥകളാണ് കമ്മിഷന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. 2020 ലെ സോളാര്‍ നിയമമനുസരിച്ച് ഗാര്‍ഹിക സൗരോര്‍ജ ഉപഭോക്താക്കള്‍ക്ക് നെറ്റ് മീറ്ററിങ് രീതിയാണുണ്ടായിരുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2025, 11:09 am IST
in Editorial, Vicharam

കെഎസ്ഇബിയും സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷനും (കെഎസ്ഇആര്‍സി) ചേര്‍ന്ന് കേരളത്തിലെ സൗരോര്‍ജ ഉത്പാദനത്തിന് തുരങ്കം വയ്‌ക്കുന്ന നടപടികളെ വികസന വിരുദ്ധം എന്നു മാത്രം പറഞ്ഞാല്‍ പോര. ഏറെ നീചവും കുത്സിതവുമായ നിലപാടാണത്. രാജ്യത്ത് സൗരോര്‍ജ ശേഷിയും വിനിയോഗവും വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ സൂര്യഘര്‍ മുഫ്തി ബിജ്‌ലി യോജന എന്ന പദ്ധതിയെ അട്ടിമറിക്കാനാണ് കേരളത്തിലെ വൈദ്യുതി ബോര്‍ഡും കെഎസ്ഇആര്‍സിയും ചേര്‍ന്ന് ശ്രമിക്കുന്നത്. സൗരോര്‍ജ ഉത്പാദനം കേരളത്തില്‍ കൂടുന്നതിന്റെ അടിസ്ഥാനത്തില്‍ പുനരുപയോഗ ഊര്‍ജ്ജ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ കെഎസ്ഇആര്‍സി തീരുമാനിച്ചിരുന്നു. കരട് ഭേദഗതി നിയമമുണ്ടാക്കിയപ്പോള്‍ സംസ്ഥാനത്തെ സൗരോര്‍ജ സംരംഭങ്ങളെ മുഴുവന്‍ പിന്നോട്ടടിപ്പിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയും ചെയ്യുന്നതായി മാറി.

പുതിയ നിയമത്തില്‍ നടപ്പാക്കാന്‍ പോകുന്ന വ്യവസ്ഥകള്‍ മനസിലാക്കിയ പുരപ്പുറ സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിച്ചവരും സ്ഥാപനങ്ങളില്‍ പ്ലാന്റുകള്‍ സ്ഥാപിച്ചവരുമടക്കം അത് ഉപേക്ഷിക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത്. സാധാരണക്കാരായ സംരംഭകര്‍ക്ക് ഭീഷണിയാകുന്ന വ്യവസ്ഥകളാണ് കമ്മിഷന്‍ മുന്നോട്ട് വച്ചിട്ടുള്ളത്. 2020 ലെ സോളാര്‍ നിയമമനുസരിച്ച് ഗാര്‍ഹിക സൗരോര്‍ജ ഉപഭോക്താക്കള്‍ക്ക് നെറ്റ് മീറ്ററിങ് രീതിയാണുണ്ടായിരുന്നത്. ഇതനുസരിച്ച് പകല്‍ സമയത്ത് ഗാര്‍ഹിക പുരപ്പുറ ഉപഭോക്താക്കള്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് നല്‍കുകയും രാത്രിയില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള വൈദ്യുതി ഗ്രിഡില്‍ നിന്ന് ഇംപോര്‍ട്ട് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം. മിച്ചം വരുന്ന വൈദ്യുതി ഉപഭോക്താവിന്റെ എനര്‍ജി ബാങ്കില്‍ ബാലന്‍സ് വയ്‌ക്കുകയും അതിന്റെ വില നല്‍കുകയും ചെയ്യും.

ഒക്ടോബര്‍ ഒന്നിനു നടപ്പാക്കാനുദ്ദേശിക്കുന്ന നിയമഭേദഗതിയിലൂടെ ഈ വ്യവസ്ഥയില്‍ മാറ്റം വരും. ഇതോടെ സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ച ഉപഭോക്താവിന് നഷ്ടം സംഭവിക്കും. സൗരോര്‍ജം ഗ്രിഡിലേക്ക് സ്വീകരിക്കുന്നതിലൂടെ കെഎസ്ഇബിക്ക് ഉണ്ടാകുന്ന നഷ്ടം പകല്‍ വാങ്ങുന്ന സൗരോര്‍ജം ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റത്തിലൂടെ സംഭരിച്ച് രാത്രി ഉപയോഗിച്ചുകൊണ്ട് നികത്താനാകും എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവഴി, പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതി, സോളാര്‍ ഉത്പാദകര്‍ക്ക് രാത്രി നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാകും. പുരപ്പുറ സൗരോര്‍ജ ഉത്പാദനത്തിന്റെ 79.21 ശതമാനവും പകല്‍ ഗ്രിഡിലേക്ക് എത്തുന്നുണ്ട്. ഈ വൈദ്യുതി മുഴുവന്‍ സംഭരിക്കാന്‍ കഴിഞ്ഞാല്‍ രാത്രിയിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനും കഴിയും.

കേന്ദ്രത്തിന്റെ സൂര്യഘര്‍ പദ്ധതി അട്ടിമറിക്കുക, കെഎസ്ഇബിയിലെ ധൂര്‍ത്തും അഴിമതിയും നിലനിര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് റഗുലേറ്ററി കമ്മിഷന്‍ നിയമ ഭേദഗതി നടപ്പാക്കുന്നതെന്ന് വ്യക്തം. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് കെഎസ്ഇബിയെ അടക്കിഭരിക്കുന്ന ഇടത് തൊളിലാളി യൂണിയനുകളാണ്. ഭേദഗതി നിയമങ്ങളുടെ പബ്ലിക് ഹിയറിങ്ങിനു വേണ്ടി ആറ് തവണ കമ്മിഷന്‍ ഓണ്‍ലൈന്‍ സിറ്റിങ് നടത്തിയിട്ടുണ്ട്. ഈ യോഗങ്ങളിലൊക്കെ പങ്കെടുത്ത സൗരോര്‍ജ ഉപഭോക്താക്കള്‍ ഒന്നടങ്കം ഭേദഗതി നിര്‍ദ്ദേശങ്ങളെ എതിര്‍ത്തപ്പോള്‍ യൂണിയന്‍ പ്രതിനിധികള്‍ മാത്രമാണ് അനുകൂലിച്ചത് എന്ന് ഓര്‍ക്കണം. ഭേദഗതിയെ എതിര്‍ക്കുന്ന കേരള ഡൊമസ്റ്റിക് സോളാര്‍ പ്രൊസ്യൂമേഴ്‌സ് കമ്മ്യൂണിറ്റി എന്ന കൂട്ടായ്‌മയുടെ നേതൃത്വത്തിലുള്ളത് കെഎസ്ഇബിയില്‍ത്തന്നെ ഉന്നത പദവികളിലിരുന്ന് വിരമിച്ചവരാണ് എന്നതിനാല്‍ അവരുടെ വിദഗ്ധാഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. ഭാരതത്തിലെ മറ്റ് പല സംസ്ഥാനങ്ങളിലുമെന്ന പോലെ കേരളത്തിലും ഊര്‍ജ പ്രതിസന്ധിക്ക് പരിഹാരം കാണണമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ സൗരോര്‍ജ പദ്ധതി ഫലപ്രദമായി നടപ്പാക്കുകയാണ് വേണ്ടത്. അതിന് കെഎസ്ഇബിയെ ഇടത് തൊഴിലാളി യൂണിയനുകളുടെ പിടിയില്‍ നിന്ന് മോചിപ്പിക്കേണ്ടതുമുണ്ട്.

 

Tags: ProvisionsentrepreneursRooftop Solar Power PlantsSolar Act of 2020Net Metering SystemDomestic Solar Energy ConsumersThreat to EntrepreneursAbandoningCommissionimplementation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം: കമ്മീഷനെ നിയമിച്ചു

മുഖ്യമന്ത്രിയുടെ പേരില്‍ ജീവനക്കാരുടെ വാട്‌സാപ്പിലേക്കെത്തിയ സന്ദേശം
Kerala

ജീവനക്കാരുടെയും സംരംഭകരുടെയും ഡേറ്റ സര്‍ക്കാര്‍ വിറ്റു; സ്പാര്‍ക്കും മെഡിസെപ്പും സംശയനിഴലില്‍

Kerala

കെഎസ്ആര്‍ടിസി കുപ്പിവെള്ളം ലഭ്യമാക്കും, ഭക്ഷണം നല്‍കുന്ന പദ്ധതിയും ആരംഭിക്കും- ഗണേഷ് കുമാര്‍

Kerala

ഇന്ത്യയിലെ ആദ്യ ‘ഇന്നൊവേഷന്‍ ട്രെയിന്‍’ വരുന്നു: 21 ന് യാത്ര ആരംഭിക്കും, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം

Kerala

തിരുവനന്തപുരം നഗരസഭയില്‍ നടക്കുന്നത് 40 ശതമാനം കമ്മീഷന്‍ ഭരണം,കേന്ദ്ര ഫണ്ട് ദുരുപയോഗത്തില്‍ കേന്ദ്ര അന്വേഷണം വരും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.