Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സദാനന്ദ വിപ്ലവത്തിന് തിരികൊളുത്തിയ സുബ്രഹ്മണ്യ ശിവം

വേദഗുരു സദാനന്ദ സ്വാമികളുടെ ശിഷ്യനും തമിഴ് ദേശീയ വാദിയുമായ സുബ്രഹ്മണ്യ ശിവം സമാധിയായിട്ട് 2025 ജൂലൈ 23 ന് നൂറു വര്‍ഷം തികയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2025, 12:07 pm IST
in Vicharam, Article
വേദഗുരു സദാനന്ദ സ്വാമികള്‍, സുബ്രഹ്മണ്യ ശിവം

വേദഗുരു സദാനന്ദ സ്വാമികള്‍, സുബ്രഹ്മണ്യ ശിവം

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വേദഗുരു സദാനന്ദ സ്വാമികള്‍ (1877-1924) പരസ്യമായും രഹസ്യമായും ഒരുക്കിയെടുത്ത വിപ്ലവകാരികളില്‍ പ്രധാനി
യാണ് ത്യാഗി സുബ്രഹ്മണ്യ ശിവം. മഹാത്മാ അയ്യന്‍കാളി, ചിറ്റേടത്ത് ശങ്കുപിള്ള, മഹാപ്രസാദ് ആത്മാനന്ദ ഭാരതി, അഴകാനന്ദ സ്വാമികള്‍ തുടങ്ങിയ പ്രമുഖരെ സംഘടനാ രംഗത്തേയ്‌ക്കു നയിച്ച സദാനന്ദ സ്വാമികള്‍, ഭാരതത്തിന് സമ്മാനിച്ച മറ്റൊരു വിപ്ലവ ജ്വാലയായിരുന്നു സുബ്രഹ്മണ്യ ശിവം. 1904 ല്‍ ബ്രഹ്മനിഷ്ഠാ മഠത്തിന്റെ ഭാഗമായി സദാനന്ദ സ്വാമികള്‍ സ്ഥാപിച്ച പുലയ സമാജത്തിലൂടെയാണ് അയ്യന്‍കാളി സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചത്. 1907 ല്‍ സാധുജനപരിപാലന സംഘം സ്ഥാപിച്ചപ്പോള്‍ വെങ്ങാനൂരിലെ അതിന്റെ കേന്ദ്ര ശാഖയ്‌ക്ക് അയ്യന്‍കാളി നല്‍കിയ പേര് ‘സദാനന്ദ വിലാസം’ എന്നായിരുന്നു. 1904 ല്‍ ബ്രഹ്മനി
ഷ്ഠാ മഠത്തിന്റെ ഭാഗമായി മാറിയ സുബ്രഹ്മണ്യ അയ്യര്‍ 1907 ല്‍ ‘ധര്‍മപരിപാലന സമാജം’ സ്ഥാപിച്ചത് ഉജ്വല ചരിത്രമാണ്. സനാതന മാനവികതയുടെ പാഠങ്ങളിലൂടെ ദളിതനെയും ബ്രാഹ്മണനേയും ഒന്നിപ്പിച്ചു നിര്‍ത്തിയ സദാനന്ദ സ്വാമികളെ അക്കാലത്തെ യാഥാസ്ഥിതിക സമൂഹം കടന്നാക്രമിച്ചെങ്കിലും, ദക്ഷിണേന്ത്യയിലെമ്പാടും സദാനന്ദ സ്വാമിയുടെ പ്രഭാവം പ്രകടമായിരുന്നു. സ്വാമിയുടെ സന്ദേശങ്ങള്‍ ആദ്യമായി അച്ചടിപ്പിച്ച് പ്രചരിപ്പിച്ച സമര്‍പ്പിത ശിഷ്യനായിരുന്നു സുബ്രഹ്മണ്യ ശിവം. പില്‍ക്കാലത്ത് സുബ്രഹ്മണ്യ ഭാരതി (1882-1921), വി.ഒ. ചിദംബരം പിള്ള (1872-1936), എന്നീ മഹാത്മാക്കള്‍ക്കൊപ്പം ‘തമിഴ് ദേശീയ ത്രിമൂര്‍ത്തികളി’ല്‍ ഒരാളായി അറിയപ്പെട്ടു. 1907 വരെയും സദാനന്ദ സ്വാമിയുടെ നിഴലായി ഒപ്പമുണ്ടായിരുന്നു. മദ്രാസ് ജയിലില്‍ ആദ്യമായെത്തിയ രാഷ്‌ട്രീയത്തടവുകാരന്‍ കൂടിയായിരുന്നു ശിവം. നിരവധി വിപ്ലവ സമരങ്ങളിലൂടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ ഇതിഹാസ ശക്തിയായി വളര്‍ന്ന സുബ്രഹ്മണ്യ ശിവയുടെ ചരിത്രം അടുത്തകാലത്താണ് തമിഴ് മക്കള്‍ വേണ്ടുംവിധം പഠിച്ചുതുടങ്ങിയത്. (കേരളത്തിലിനിയും സദാനന്ദ സ്വാമിയുടെ ജീവിത വിപ്ലവം ശ്രദ്ധ നേടിയിട്ടില്ല) തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ ജില്ലയിലെ കളക്‌ട്രേറ്റ് സമുച്ചയവും ബസ്സ്റ്റാന്‍ഡും സുബ്രഹ്മണ്യ ശിവത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. പപ്പാരപ്പെട്ടിയിലാണ് സുബ്രഹ്മണ്യ ശിവയുടെ സ്മാരക മണ്ഡപം. മഹാത്മാ അയ്യന്‍കാളിയെപ്പോലെ, കരുത്തിന്റെ ചരിത്രമാണ് ശിവയുടെ ജീവിതം.

തമിഴ്‌നാട് മധുരപ്രവിശ്യയിലെ ഡിണ്ടിഗലില്‍ ബത്തലഗുണ്ട് വില്ലേജില്‍ നാഗലക്ഷ്മി അമ്മാള്‍-രാജം അയ്യര്‍ ദമ്പതികളുടെ മൂത്ത സന്താനമായി 1884 ഒക്‌ടോബര്‍ 4 ന് എന്‍.ആര്‍. സുബ്രഹ്മണ്യ അയ്യര്‍ ജനിച്ചു. പന്ത്രണ്ടു വയസ്സുവരെ മധുരയില്‍ പ്രാഥമിക വിദ്യാഭ്യാസം. കോയമ്പത്തൂര്‍ ഇംഗ്ലീഷ് സ്‌കൂളില്‍നിന്ന് മെട്രിക്കുലേഷന്‍ പാസായി. സുബ്രഹ്മണ്യത്തിന്റെ കൗമാരകാലം, കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. മുത്തച്ഛനായ ഓതസ്വാമികള്‍, സദാനന്ദ സ്വാമികളുടെ ആരാധകനായിരുന്നു.

1902 ല്‍ തിരുവനന്തപുരത്തെത്തിയ സുബ്രഹ്മണ്യ അയ്യര്‍ സദാനന്ദ സ്വാമികളെ കണ്ട് ശിഷ്യത്വം സ്വീകരിച്ചു. അദ്ദേഹത്തില്‍നിന്ന് ശിവരാജ യോഗം പരിശീലിച്ച സുബ്രഹ്മണ്യ അയ്യര്‍, ബ്രഹ്മനിഷ്ഠാ മഠം ചിത്‌സദാ മിഷന്റെ പ്രധാന പ്രഭാഷകനായി മാറി. 1901 ല്‍ സദാനന്ദ സ്വാമികള്‍ സ്ഥാപിച്ച ബ്രഹ്മനിഷ്ഠാ മഠം മിഷന്‍ ഏറെ ശ്രദ്ധ നേടിയ കാലമായിരുന്നു അത്. 1898 ല്‍ കോഴിക്കോട് തിരുവണ്ണൂര്‍ ക്ഷേത്രത്തിനു സമീപം ദളിത് സമൂഹത്തിലെ കുഞ്ഞുങ്ങളെ അണിനിരത്തി വേദം പഠിപ്പിച്ച സദാനന്ദ സ്വാമികള്‍ ജാതിഭേദത്തെ അടിവേരോടെ അറുത്തുമാറ്റാനാണ് ശ്രമിച്ചത്. സുബ്രഹ്മണ്യ അയ്യര്‍ എന്ന പേരില്‍നിന്ന് ‘അയ്യര്‍’ മാറ്റുകയും പകരം ‘ശിവം’ എന്നു കൂട്ടിച്ചേര്‍ത്ത് ശിഷ്യന് പുതിയ പേര് നല്‍കിയത് സദാനന്ദ സ്വാമികളായിരുന്നു. അതൊരു പുതിയ വിപ്ലവത്തിന്റെ തുടക്കംകൂടിയായിരുന്നു. 1905 ല്‍ സുബ്രഹ്മണ്യം രചിച്ച ‘ങ്യ ാമേെലൃ’ ൊലമൈഴല ീേ വേല ംീൃഹറ ‘ എന്ന ഇംഗ്ലീഷ് കൃതിയിലൂടെയാണ് സദാനന്ദ സ്വാമിയുടെ സന്ദേശങ്ങള്‍ ആദ്യമായി അച്ചടിക്കപ്പെട്ടത്. (സുബ്രഹ്മണ്യശിവം പിന്നീട് തമിഴ് വാദിയായി മാറി) 1907 ല്‍ തിരുവനന്തപുരത്തെ ബ്രഹ്മനിഷ്ഠാ മഠത്തില്‍ ചില പാരമ്പര്യ വാദികള്‍ സൃഷ്ടിച്ച ആഭ്യന്തര കലഹം, സദാനന്ദ സ്വാമിയുടെ സമത്വ കൂട്ടായ്‌മകളില്‍ പ്രതിസന്ധിയുണ്ടാക്കി. 1905 ല്‍ കഴ്‌സണ്‍ പ്രഭു നടത്തിയ ബംഗാള്‍ വിഭജനവും ഠാക്കൂര്‍ കഹന്‍ ചന്ദ്രവര്‍മയുടെ വൈകാരിക പ്രസംഗങ്ങളും കടുത്ത ദേശീയതാവാദത്തിലേക്ക് ശിവയെ ആകര്‍ഷിച്ചു. ഭാരത സ്വാതന്ത്ര്യത്തിന് അഹിംസയുടെ വഴിയല്ല, ചടുലമായ പ്രതിരോധമാണ് ശരിയെന്നാണ് സുബ്രഹ്മണ്യ ശിവ വിശ്വസിച്ചത്. ‘ഏതു മാര്‍ഗത്തിലായാലും സമയോചിതമായ ധര്‍മമാണ് പ്രധാനം” എന്ന സദാനന്ദ സന്ദേശം അദ്ദേഹം എപ്പോഴും ഉള്‍ക്കൊണ്ടിരുന്നു. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അതിരൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച സുബ്രഹ്മണ്യ ശിവം, തൂത്തുക്കുടിയിലെ കോറല്‍ മില്‍ക്‌സ് എന്ന ബ്രിട്ടീഷ് കമ്പനിയിലെ തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും സ്വദേശി ഉത്പന്നങ്ങളുടെ പ്രചാരണത്തിന് പ്രാധാന്യം കൊടുക്കുകയും ചെയ്തു. ‘കപ്പലോട്ടിയ തമിഴന്‍’ എന്നു പ്രസിദ്ധി നേടിയ വി.ഒ. ചിദംബരം പിള്ള (1872-1936), ദേശീയ കവി സുബ്രഹ്മണ്യ ഭാരതി(1882-1921) എന്നിവരായിരുന്നു അടുത്ത സുഹൃത്തുക്കള്‍. സദാനന്ദ സ്വാമികള്‍ 1901 ല്‍ ശ്രീമൂലം തിരുനാളിന് മുമ്പാകെ അവതരിപ്പിച്ച ‘പതിനെട്ടിന പദ്ധതി’യിലെ ഒരു നിര്‍ദ്ദേശമാണ് ചിദംബരം പിള്ളയെ സ്വാധീനിച്ചത്. ”നമ്മുടെ രാജ്യത്തെ എല്ലാ ധനവാന്മാരേയും മറ്റും കമ്പനിയായി ഒന്നുചേര്‍ത്ത് അന്യരാജ്യങ്ങളുമായിട്ട് കപ്പല്‍ വഴിയായും കര വഴിയായും വ്യാപാരം നടത്തുകയും ഇതിന്റെ ഉപയോഗത്തിനായി പണ്ടകശാലകളും ബാങ്കുകളും ഓരോ പ്രദേശത്തും ഏര്‍പ്പെടുത്തുകയും ചെയ്യുക” എന്ന സദാനന്ദ നിര്‍ദ്ദേശമാണ് ചിദംബരം പിള്ളയെ സ്വാധീനിച്ചത്. കടല്‍വാണിജ്യത്തില്‍ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കുത്തക ഇല്ലാതാക്കാനായി, സ്വദേശീയ സമുദ്ര വിപണി ലക്ഷ്യം വച്ച് ചിദംബരം പിള്ള തുടക്കമിട്ട ‘സ്വദേശി സ്‌കീം നാവിഗേഷന്‍ കമ്പനി’യുടെ പ്രവര്‍ത്തനങ്ങളില്‍ സുബ്രഹ്മണ്യ ശിവയും പങ്കാളിയായി. 1908 മാര്‍ച്ചില്‍, തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കിയ സുബ്രഹ്മണ്യം, ബിബിന്‍ ചന്ദ്രപാലിന്റെ ജയില്‍ വിമോചന സന്ദര്‍ഭത്തില്‍ ഒരു വമ്പന്‍ തൊഴിലാളി ജാഥയും സംഘടിപ്പിച്ചു.

ജില്ലാ കളക്ടര്‍ വിഞ്ചിന്റെ ഉത്തരവ് ലംഘിച്ചു നടത്തിയ ജാഥയുടെ പേരില്‍ ചിദംബരംപിള്ളയും സുബ്രഹ്മണ്യവും അറസ്റ്റിലായി. ഭരണകൂട വിരുദ്ധ പ്രവര്‍ത്തനം എന്ന പേരില്‍ പത്തുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു. 1912 ഡിസംബര്‍ 20 ന് പുറത്തുവന്നു. പിന്നീട് ദേശീയതാബോധത്തിന്റെ പ്രചാരണം ലക്ഷ്യം വെച്ച് ജ്ഞാനഭാനു, പ്രപഞ്ച മിത്രന്‍ എന്നീ മാസികകള്‍ ആരംഭിച്ചു. സ്വരാജ്യ സംഘം, ദേശഭക്ത സമാജം എന്നീ സംഘടനകള്‍ സ്ഥാപിച്ചുകൊണ്ട് ബ്രിട്ടീഷ് ഭരണ ഭീകരതയ്‌ക്കെതിരെ നിരന്തരം പ്രവര്‍ത്തിക്കാനും സുബ്രഹ്മണ്യശിവ മടിച്ചില്ല. ബ്രിട്ടീഷുകാരുടെ പ്രഖ്യാപിത ശത്രുവായി നടന്ന കാലത്ത്, പ്രച്ഛന്ന വേഷധാരിയായി പലതവണ കൊട്ടാരക്കര അവധൂതാശ്രമത്തില്‍ സദാനന്ദ സ്വാമിയെ കാണുന്നതിനായി അദ്ദേഹം എത്തിയിരുന്നു. ധര്‍മസംസ്‌കാരത്തെ ആധുനിക കാലാവസ്ഥകളോട് ചേര്‍ത്തുനിര്‍ത്താന്‍ പല വഴികളിലൂടെ സഞ്ചരിച്ച സദാനന്ദ സ്വാമിയുടെ നീക്കങ്ങള്‍ പലരും നിഗൂഢമായിരുന്നു. അതുകൊണ്ടായിരിക്കാം, ‘ധര്‍മ്മ രാജാ’ എന്ന നോവലിലെ ഹരിപഞ്ചാനനന്‍ എന്ന കഥാപാത്രത്തെ സൃഷ്ടിക്കാന്‍ സദാനന്ദ സ്വാമിയെ സി.വി.രാമന്‍പിള്ള മാതൃകയാക്കിയത്.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് ശിവം ആരംഭിച്ച ‘ഇന്ത്യാ ദേശാന്തരി’ എന്ന പത്രം, ബ്രിട്ടീഷ് അധിനിവേശ തന്ത്രങ്ങള്‍ തുറന്നുകാട്ടി. ലാലാ ലജ്പത്‌റായിയ്‌ക്ക് പിന്തുണ നല്‍കിക്കൊണ്ട് മദ്രാസില്‍ അലയടിച്ച നിസ്സഹരണ പ്രസ്ഥാനത്തിന്റെ പേരില്‍ 1921 ല്‍ രണ്ടുതവണ അദ്ദേഹം ജയിലിലായി. ഏറ്റവും വൃത്തിഹീനമായ തടവറയിലേക്ക് തള്ളപ്പെട്ട ശിവത്തിന് ചര്‍മ്മരോഗം പിടിപ്പെട്ടു. ജയിലില്‍ വെച്ച് പല കൃതികളും എഴുതുകയുണ്ടായി. തിരുച്ചിറപ്പള്ളിയിലെ ജയില്‍വാസം രോഗാരിഷ്ടതകള്‍ രൂക്ഷമാക്കി. ദേശത്തിന് വേണ്ടി സമര്‍പ്പിക്കപ്പെട്ട ആത്മീയജീവിതമാണ് തന്റേതെന്ന് വിശ്വസിച്ച സുബ്രഹ്മണ്യ ശിവം, സദാനന്ദ സ്വാമിയുടെ സ്വാധീനത്തിലായിരിക്കാം ‘സ്വതന്ത്രാനന്ദനന്‍’ എന്ന പേര് സ്വീകരിച്ചത്. അനാരോഗ്യത്തിനിടയിലും, 1923 ഫെബ്രുവരി 15 ന് ധര്‍മ്മപുരി പാപ്പാരപ്പെട്ടിയില്‍ ‘ഭാരതമാതാക്ഷേത്ര’ത്തിന് തുടക്കമിടുകയും ആ സ്ഥലത്തിന് ‘ഭാരതപുരം’ എന്ന നാമം നല്‍കുകയും ചെയ്തു. ‘ദേശബന്ധു’ ചിത്തരഞ്ജന്‍ ദാസാണ് ഭാരതമാതാ കോവിലിന് തറക്കല്ലിട്ടത്. പൂജാരിയില്ലാത്ത കോവിലില്‍ ജാതിമതഭേദമില്ലാതെ ആര്‍ക്കും പൂ
ജിക്കാം എന്ന് സുബ്രഹ്മണ്യ ശിവ വ്യക്തമാക്കി. ദളിതര്‍ക്കുവേണ്ടി ക്ഷേത്രങ്ങള്‍ സ്ഥാപി
ച്ച സദാനന്ദ സ്വാമിയുടെ സ്വാധീനം ഇക്കാര്യത്തില്‍ പ്രകടമായിരുന്നു. നിരന്തരമായ നിയമലംഘനങ്ങളുടെ പേരില്‍ വീണ്ടും അറസ്റ്റു ചെയ്യപ്പെട്ട സുബ്രഹ്മണ്യം, അപ്പോഴേക്കും പൂ
ര്‍ണമായും രോഗബാധിതനായി. ഒരു ജയിലില്‍ നിന്ന് മറ്റൊരു ജയിലിലേക്കുള്ള കാല്‍നടയാത്രയുടെ ഫലമായി, രോഗശയ്യയിലായ അദ്ദേഹം 1925 ജൂലൈ 23 ന് സമാധിയായി. സദാനന്ദ സ്വാമികളുടെ ജീവിതംപോലെ തന്നെ, അതിസാഹസികവും ചടുലവുമായ കര്‍മജ്വാലകളിലൂടെയാണ് സുബ്രഹ്മണ്യ ശിവയും സഞ്ചരിച്ചത്. നവോത്ഥാനത്തിന്റെ തീനാളം ജ്വലിപ്പിച്ച സുബ്രഹ്മണ്യ ശിവയുടെ ഇടപെടലുകള്‍, ഈ നൂറാം സമാധി വാര്‍ഷികത്തിലെങ്കിലും നമുക്ക് കണ്ടറിയാന്‍ കഴിയണം.

Tags: CentenarySubrahmanya SivamTamil nationalistTamil identityPhilosophical influenceSpiritual mentorshipHistorical reflection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യത്തിലെത്താന്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം അനിവാര്യം: ജെ. നന്ദകുമാര്‍

Kerala

വിശ്വ ഗുരുവിന്റെ ബ്രഹ്മസായൂജ്യ ശതാബ്ദി ഉദ്ഘാടനം ഇന്ന്; മൂന്ന് വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ നടക്കും: സച്ചിദാനന്ദസ്വാമി

module: a; ?hw-remosaic: 0; ?touch: (0.36944443, 0.36944443); ?modeInfo: ; ?sceneMode: Night; ?cct_value: 5375; ?AI_Scene: (-1, -1); ?aec_lux: 457.34576; ?hist255: 0.0; ?hist252~255: 0.0; ?hist0~15: 0.0; ?module: a;
hw-remosaic: 0;
touch: (0.36944443, 0.36944443);
modeInfo: ;
sceneMode: Night;
cct_value: 5375;
AI_Scene: (-1, -1);
aec_lux: 457.34576;
hist255: 0.0;
hist252~255: 0.0;
hist0~15: 0.0;
Kottayam

മലയാള കഥാ അക്കാദമിയും പബ്ലിക് ലൈബ്രറിയും ചേര്‍ന്ന് കോട്ടയത്ത് കഥാപ്രസംഗശതാബ്ദി ആഘോഷിക്കുന്നു

Kerala

വൈക്കം സത്യഗ്രഹത്തിനൊപ്പം ചപ്പാത്തിയും ശതാബ്ദി ആഘോഷിക്കുന്നു, സംഘടിപ്പിക്കുന്നത് കഥ,സാഹിത്യ സംഘടന

Kerala

കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാല ശതാബ്ദിക്ക് 29ന് തുടക്കം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

റോബിന്‍ രാധാകൃഷ്ണന്‍ രാജീവ് ചന്ദ്രശേഖറിനൊപ്പം (ഇടത്ത്) പി.സി. വിഷ്ണുനാഥ് (വലത്ത്)

ബിജെപിയ്‌ക്ക് വേണ്ടി കുണ്ടറ പിടിക്കാന്‍ ബിഗ് ബോസ് താരം ഡോ.റോബിന്‍ രാധാകൃഷ്ണന്‍

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകം: 8 പ്രതികള്‍ക്ക് ജാമ്യം

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.