Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനില്‍ അംബാനിയുടെ അക്കൗണ്ട് ഫ്രോഡ് തന്നെ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിബിഐയെ സമീപിക്കുമെന്ന് കേന്ദ്രമന്ത്രി; 31000 കോടി വായ്‌പ വെട്ടിച്ചു

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനിയുടെ അക്കൗണ്ട് ഫ്രോ‍ഡ് തന്നെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചതായി കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി. ഈ കമ്പനിക്ക് നല്‍കിയ 31000 കോടി രൂപയുടെ വായ്‌പ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഒരു പിടി കമ്പനികള്‍ ഉപയോഗിച്ച് അദ്ദേഹം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അത് കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവഞ്ചനയാണെന്നും പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 11:31 pm IST
inIndia, Business
അനില്‍ അംബാനി(ഇടത്ത്) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോഗോ (നടുവില്‍) കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി (വലത്ത്)

അനില്‍ അംബാനി(ഇടത്ത്) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലോഗോ (നടുവില്‍) കേന്ദ്രധനകാര്യസഹമന്ത്രി പങ്കജ് ചൗധരി (വലത്ത്)

മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനിയുടെ അക്കൗണ്ട് ഫ്രോ‍ഡ് തന്നെയാണെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചതായി കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി. ഈ കമ്പനിക്ക് നല്‍കിയ 31000 കോടി രൂപയുടെ വായ്‌പ അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഒരു പിടി കമ്പനികള്‍ ഉപയോഗിച്ച് അദ്ദേഹം ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും അത് കോര്‍പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തികവഞ്ചനയാണെന്നും പറയപ്പെടുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഈ സാമ്പത്തികതട്ടിപ്പിനെതിരെ സിബിഐയെ സമീപിക്കാനുള്ള ഒരുക്കത്തിലാണെന്നും കേന്ദ്ര ധനകാര്യസഹമന്ത്രി പങ്കജ് ചൗധരി അറിയിച്ചു. ലോക് സഭയില്‍ എഴുതി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ ബാങ്ക് അക്കൗണ്ടിന് നല്‍കിയിരുന്ന ഫ്രോഡ് എന്ന വിശേഷണം കഴിഞ്ഞ ദിവസം കാനറ ബാങ്ക് പിന്‍വലിച്ചതോടെ കൈവന്ന പ്രതീക്ഷ ഇതോടെ അസ്തമിച്ചിരിക്കുകയാണ്.

31000 കോടി രൂപയുടെ വായ്‌പ എങ്ങിനെയെല്ലാമാണ് അനില്‍ അംബാനി തന്റെ കീഴിലുള്ള വിവിധ കമ്പനികളിലൂടെ വഴിതിരിച്ചുവിട്ട് ദുരുപയോഗം ചെയ്തതെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. അനില്‍ അംബാനി വിശ്വാസവഞ്ചനയും ഫണ്ട് ദുരുപയോഗവും നടത്തിയെന്നാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അവകാശപ്പെടുന്നത്.

നേരത്തെ ജൂണ്‍ 13നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിനെയും അനില്‍ അംബാനിയെയും ഫ്രോഡ് എന്ന് വിശേഷിപ്പിച്ചിരുന്നു. റിസര്‍വ്വ് ബാങ്കിന്റെ ഫ്രോഡ് റിസ്ക് മാനേജ് മെന്‍റ് നിര്‍ദേശമനുസരിച്ചായിരുന്നു ഇത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് തൃപ്തികരമായ മറുപടിയല്ല അനില്‍ അംബാനി നല്‍കിയതെന്നതിനാലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ അക്കൗണ്ടിനെയും അനില്‍ അംബാനിയെയും ഫ്രോഡ് എന്ന് വിശേഷിച്ചതെന്ന് എസ് ബിഐ വിശദീകരിക്കുന്നു.

വായ്‌പനല്‍കിയ വ്യവസ്ഥകളോട് അനില്‍ അംബാനി വിശ്വസ്തത പുലര്‍ത്തിയില്ല. അക്കൗണ്ടിന്റെ രീതികളില്‍ വ്യക്തമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. ജൂണ്‍ 24നാണ് അംബാനിയെയും റിലയന്‍സ്‍ കമ്മ്യൂണിക്കേഷന്‍സ് അക്കൗണ്ടിനെയും ഫ്രോഡ് എന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിശേഷിപ്പിച്ചത്. അതിന് ശേഷമാണ് സിബിഐയില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നത്.

സ്റ്റേറ്റ് ബാങ്ക് 2227 കോടി രൂപയാണ് വായ്‌പ നല്‍കിയത്. മറ്റൊരു 786 കോടി രൂപ ഗ്യാരണ്ടിയായി നല്‍കി. പക്ഷെ മറ്റ് ബാങ്കുകള്‍ കൂടി ചേര്‍ന്ന് ആകെ വായ്‌പയായി നല്‍കിയത് 31580 കോടി രൂപയാണ്. ഈ വായ്‌പ വാങ്ങിയ ശേഷം 13,667 കോടി രൂപ (വായ്‌പയുടെ 44 ശതമാനം തുക) പഴയ വായ്‌പ തിരിച്ചടക്കാനാണ് ഉപയോഗിച്ചത്. 12692 കോടി രൂപ ഇദ്ദേഹം രൂപീകരിച്ച മറ്റ് കമ്പനികളിലേക്ക് തിരിച്ചുവിട്ടു. നിയമപ്രകാരമുള്ള കടം വീട്ടാന്‍ ദേനാ ബാങ്ക് നല്‍കിയ 250 കോടി രൂപ അനില്‍ അംബാനി മറ്റൊരു കമ്പനിയിലേക്ക് തിരിച്ചുവിട്ടു. കോര്‍പറേറ്റ് കമ്പനികള്‍ക്കിടയിലുള്ള ധനക്കൈമാറ്റമാണ് അനില്‍ അംബാനി ചെയ്തത്. ഏകദേശം 41,683 കോടി രൂപ ഇങ്ങിനെ കോര്‍പറേറ്റ് കമ്പനികള്‍ക്കിടയില്‍ അനില്‍ അംബാനി കൈമാറ്റം ചെയ്തു. ഇതില്‍ 28,422 കോടി രൂപയുടെ എങ്ങിനെയെല്ലാം കൈമാറ്റപ്പെട്ടു എന്ന് കണ്ടെത്താന്‍ കഴിഞ്ഞു. ബാക്കിയുള്ള തുക എങ്ങോട്ട് പോയി എന്നതിന് കണക്കില്ല.

അനില്‍ അംബാനിയെ എങ്ങിനെ ബാധിക്കും?
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 2019 മുതല്‍ പാപ്പരത്വ നടപടി നേരിടുകയാണ്. നിയമക്കുരുക്കുകള്‍ ഇനി അനില്‍ അംബാനിയ്‌ക്ക് ചുറ്റും മുറുകാനാണ് സാധ്യത. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ വ്യക്തിപരമായി അനില്‍ അംബാനിക്കെതിരെ പാപ്പരത്വ നടപടികള്‍ക്ക് അനുവാദം ചോദിച്ചിരിക്കുകയാണ്. ഈ കേസ് ഇപ്പോള്‍ നാഷണല്‍ കമ്പനി മുംബൈയിലെ ലോ ട്രിബ്യൂണലിന്റെ പരിഗണനയില്‍ ഇരിക്കുകയാണ്. ഒരു കമ്പനിയെയോ അതിന്റെ പ്രമോട്ടറെയോ ഫ്രോഡായി ഒരു ബാങ്ക് വിശേഷിപ്പിച്ചാല്‍ അയാള്‍ക്ക് പിന്നീട് ബാങ്ക് വായ്‌പ ലഭിക്കാന്‍ ബുദ്ധിമുട്ടാകും. സര്‍ക്കാര്‍ പിന്തുണയുള്ള ധനകാര്യസ്ഥാപനങ്ങളും വായ്‌പ നിഷേധിക്കും. അനില്‍ അംബാനിയ്‌ക്കെതിരെ ശക്തമായ നിയമനടപടികള്‍ ഉണ്ടാകുമെന്ന് മാത്രമല്ല, അത് അറസ്റ്റിലേക്ക് വരെ നീണ്ടേക്കും.

 

Tags: FraudSBIState Bank of IndiaAnil AmbaniPankajChaudharyReliance Communications
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്‍ആര്‍ഐ ക്വാട്ടയില്‍ മെഡിക്കല്‍ സീറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തിരുവല്ല സ്വദേശിക്ക് മൂന്ന് വര്‍ഷം കഠിനതടവ്

India

ഇപിഎഫ്‌ഒയ്‌ക്ക് 1,816 കോടി രൂപയുടെ നഷ്ടമുണ്ടാക്കി; അനില്‍ അംബാനിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി സിബിഐ

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

Kerala

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

Kerala

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.