കണ്ണൂര്‍ : കണ്ണൂര്‍ സ്വദേശിനിയായ ലേഡി ഡോക്ടര്‍ അബുദാബിയില്‍ താമസസ്ഥലത്ത് മരിച്ച നിലയില്‍. കണ്ണൂര്‍ തളാപ്പ് സുജിത്തിന്‌റെ ഭാര്യയും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഡോ. ധനലക്ഷ്മിയാണ് (54) മരിച്ചത്. മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ ഡന്‌റിസ്റ്റായിരുന്നു. രണ്ടുദിവസമായി ഫോണില്‍ കിട്ടാഞ്ഞതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഷാബിയിലുള്ള താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് എത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ് സുജിത്ത് നാട്ടിലാണ്.
തിങ്കളാഴ്ച ഡോക്ടര്‍ ആശുപത്രിയില്‍ എത്തിയിരുന്നില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. 10 വര്‍ഷത്തിലേറെയായി അബുദാബിയിലെത്തിയിട്ട്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഡോ. ധനലക്ഷ്മി അബൂദാബി മലയാളി സമാജം അംഗമാണ്.
















