Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്നും വിവാദനായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2025, 08:37 am IST
in Kerala
എം.എ ബേബിക്കും പിണറായി വിജയനുമൊപ്പം

എം.എ ബേബിക്കും പിണറായി വിജയനുമൊപ്പം

സമരത്തില്‍ പങ്കെടുക്കാതെ തന്നെ പുന്നപ്ര വയലാര്‍ സമര നായകനായ വ്യക്തിയെന്ന ഖ്യാതിയാണ് വി.എസിനുള്ളതെന്ന് ആദ്യമായി പറഞ്ഞത് പുന്നപ്ര വയലാര്‍ സമരത്തിലെ മുന്നണി പോരാളിയായിരുന്ന കെ.എസ് ബെന്നായിരുന്നു. വി.എസ് സമരമുഖത്തില്ലായിരുന്നുവെന്ന് തെളിവുകള്‍ നിരത്തി ബെന്‍ വാദിച്ചു. പല സമര സേനാനികളും ഇതാവര്‍ത്തിച്ചെങ്കിലും അവരുടെ ശബ്ദത്തിന് അത്ര തൂക്കം പോരായിരുന്നു.

പിന്നിട് പാര്‍ട്ടിയില്‍ പല വെട്ടിനിരത്തലുകള്‍ നടത്തി വി.എസ് പതുക്കെ പടവുകള്‍ ഒന്നൊന്നായി ചവിട്ടിക്കയറി. തന്റെ വഴിയില്‍ തടസമായതിനെ എല്ലാം അദ്ദേഹം നിഷ്‌ക്കരുണം വെട്ടിനിരത്തി. അതില്‍ പല വന്‍ മരങ്ങളും കടപുഴകി വീണു. കെ. ആര്‍. ഗൗരിയമ്മ, എം.വി. രാഘവന്‍ തുടങ്ങി പലരും ആ വെട്ടിനിരത്തലിന്റെ ഇരകളായി.

തയ്യല്‍ക്കാരനില്‍നിന്ന് ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി, ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാന്‍ വരെ എത്തിയ വി. എസിന് പാര്‍ട്ടിയില്‍ ഗോഡ് ഫാദര്‍മാരില്ലായിരുന്നു. സ്വപ്രയത്‌നത്താല്‍ പാര്‍ട്ടിയില്‍ ഇടം കണ്ടെത്തിയ വി. എസിന് അസാമാന്യ ഉള്‍ക്കരുത്തായിരുന്നു. ഈ ഉള്‍ക്കരുത്താണ് പിന്നീട് പാര്‍ട്ടിയിലെ അനീതിക്കെതിരെ ഒറ്റയാള്‍ പട്ടാളമാവാന്‍ കരുത്തേകിയത്. രാജ്യത്തെ ഏത് വിഷയത്തിലും അഭിപ്രായം പറയുന്ന വി.എസിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ എതിര്‍ പക്ഷംപോലും കാതോര്‍ത്തു.

കേരള രാഷ്‌ട്രീയം ഒരു കാലത്ത് വി.എസിനെ ചുറ്റിപ്പറ്റി നിന്നിരുന്ന അവസ്ഥ ഉണ്ടായിരുന്നു. വെട്ടിനിരത്തല്‍ സമരത്തിന്റെ ഉപജ്ഞാതാവായിരുന്നു. കുട്ടനാടന്‍ പാടശേഖരങ്ങള്‍ വ്യാപകമായി മണ്ണിട്ട് നികത്തിയപ്പോള്‍ അതിനെതിരെയുള്ള പുതിയ സമര തന്ത്രമായിരുന്നു വെട്ടിനിരത്തല്‍. കൃഷി നഷ്ടമായതോടെ ജന്മികള്‍ തങ്ങളുടെ പാടം നികത്തി തെങ്ങും, വാഴയും വച്ചു. അത് മുഴുവന്‍ വെട്ടിനിരത്തുന്ന സമരമുറയായിരുന്നു വി.എസിന്റേത്. ഏറെ വിവാദവും, പ്രതിഷേധവും ഉയര്‍ന്നെങ്കിലും പാര്‍ട്ടി സമരവുമായി മുന്നോട്ടു പോയി. പാര്‍ട്ടിയിലെ എതിര്‍ പക്ഷത്തിന് തലവേദനയും, തന്റെ പക്ഷത്തേക്ക് പ്രവര്‍ത്തകരെ ഉറപ്പിച്ച് നിര്‍ത്താനുമുള്ള ചെപ്പടി വിദ്യയാണ് വെട്ടിനിരത്തലെന്ന് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗം കുറ്റപ്പെടുത്തി.

ഭരണത്തിലേറിയാലും, പ്രതിപക്ഷത്തായാലും വി.എസ് പാര്‍ട്ടിക്ക് പലപ്പോഴും തലവേദനയായി. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍, വിഐപി വിവാദം, പിണറായി വിജയനെതിരായുള്ള ലാവ്‌ലിന്‍ കേസ്, ഇടമലയാര്‍ കേസ് തുടങ്ങി വി.എസിന്റെ പല നിയമ പോരാട്ടങ്ങളും, പ്രസ്താവനകളും പാര്‍ട്ടി നേതാക്കളെ തന്നെ പലപ്പോഴും പ്രതിരോധത്തിലാക്കി. കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനെ പോലെ പുത്രവാത്സ്യലത്തില്‍ മുന്നിലായിരുന്നു അച്യുതാനന്ദനും. മക്കളുടെ ഉന്നതിക്കായി തന്റെ സ്ഥാനങ്ങള്‍ അച്യുതാനന്ദന്‍ ഉപയോഗിച്ചിരുന്നതായും പാര്‍ട്ടിക്കുള്ളില്‍ ആക്ഷേപം ഉയര്‍ന്നിരുന്നു.

വി. എസിന് എന്നും സ്വന്തം കാര്യത്തിലാണ് താല്‍പ്പര്യമെന്ന് വി.എസ് വിഭാഗക്കാര്‍ തന്നെ പലപ്പോഴായി ആരോപിച്ചിട്ടുമുണ്ട.് അവസാനകാലത്ത് വിശ്വസ്തരായ പലരും വി.എസിനെ കൈയൊഴിഞ്ഞു പിണറായി പക്ഷത്തേക്ക് ചെക്കേറി. പലപ്പോഴും വിഎസിനെ പിന്തുണച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ അവഗണന നേരിടുമ്പോള്‍ തങ്ങളോടൊപ്പം നില്‍ക്കുകയോ സഹായിക്കുകയോ ചെയ്തില്ലെന്ന ആക്ഷേപമായിരുന്നു പലര്‍ക്കും.

Tags: VS AchuthanandanSpecialFormer Chief Ministercontroversial figure
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലമ്പുഴയില്‍ സുരേഷിനെയും കഴക്കൂട്ടത്ത് പ്രേംകുമാറിനെയും മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala

എന്തായിരുന്നു സഖാവേ എന്നെ മെമ്പർഷിപ്പിലേക്ക് തിരിച്ചെടുക്കാനുള്ള അയോഗ്യത???? ചോദ്യങ്ങളുമായി എ സുരേഷ്

Kerala

മലമ്പുഴയിൽ വിഎസ് അച്യുതാനന്ദന്റെ പി എ ആയിരുന്ന എ സുരേഷിനെ മത്സരിപ്പിക്കാൻ കോൺ​ഗ്രസ് നീക്കം

Kerala

വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷണ്‍: പാര്‍ട്ടി തീരുമാനം കാത്തിരിക്കുകയാണെന്ന് മകന്‍ വി.എ. അരുണ്‍കുമാര്‍

Kerala

വി.എസ്.അച്യുതാനന്ദന്‍: പോരാട്ടത്തിന് രാഷ്‌ട്രത്തിന്റെ അംഗീകാരം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.