Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കപില്‍ സിബലിന്റെ വാദങ്ങള്‍ തോറ്റു, കോണ്‍ഗ്രസും സിപിഎമ്മും എന്‍സിപിയും മോദി സര്‍ക്കാരിനൊപ്പം ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യും

ജസ്റ്റിസ് യശ്വന്ത് വര‍്മ്മയെ ഇംപീച്ച് ചെയ്യരുതെന്നും അദ്ദേഹം മികച്ച ജഡ്ജിയാണെന്നും ഉള്ള കപില്‍ സിബലിന്റെ ന്യായീകരണം പൊളിഞ്ഞു. കോടികള്‍ വിലമതിക്കുന്ന 500 രൂപ നോട്ടുകെട്ടുകള്‍ വീടിന്റെ ഔട്ട് ഹൗസില്‍ നിന്നും കണ്ടെടുത്ത സംഭവത്തില്‍ സുപ്രീംകോടതി വരെ കുറ്റപ്പെടുത്തുകയും ഇംപീച്ച് ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്ത ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യരുതെന്ന ആവശ്യവുമായി രംഗത്തെത്തിയ കപില്‍ സിബലിനെ പ്രതിപക്ഷപാര്‍ട്ടികള്‍ വരെ തള്ളി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2025, 11:32 pm IST
inIndia
കപില്‍ സിബല്‍ (നടുവില്‍) ജസ്റ്റിസ് യശ്വന്ത് വര്‍മ്മ (വലത്ത്)

കപില്‍ സിബല്‍ (നടുവില്‍) ജസ്റ്റിസ് യശ്വന്ത് വര്‍മ്മ (വലത്ത്)

ന്യൂദല്‍ഹി: യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത് സുപ്രീംകോടതിയുടെ കൊളീജിയത്തിനെ തകര്‍ക്കാനാണെന്ന വ്യാജഭീതി പ്രതിപക്ഷപാര്‍ട്ടികള്‍ക്കുള്ളില്‍ പരത്താനുള്ള കപില്‍ സിബലിന്റെ അവസാന ശ്രമം വിജയിച്ചില്ല. സിപിഎം, കോണ്‍ഗ്രസ് എംപിമാര്‍ എല്ലാം ഇംപീച്ച് മെന്‍റിന് അനുകൂലമായി ഒപ്പിട്ടു എന്നത് കപില്‍ സിബലിന് മുഖത്തേറ്റ അടിയായി. രാഹുല്‍ ഗാന്ധി, സുപ്രിയ സുലെ, ശരത് പവാറിന്റെ പാര്‍ട്ടിയായ എന്‍സിപിയുടെ എംപിമാര്‍ എന്നിവരും ഇംപീച്ച് മെന്‍റിന് അനുകൂലമായി ഒപ്പിട്ടു. യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യരുതെന്ന് പറയുന്നത് കപില്‍ സിബലിന്റെ വ്യക്തിപരമായ ഒരു അജണ്ടയാണെന്നും അത് പാര്‍ലമെന്‍റിന് മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അനുവദിക്കില്ലെന്നും പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ പാര്‍ലമെന്‍റ് ഇംപീച്ച് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ ഉള്‍പ്പെടെ 200 എംപിമാര്‍ ഒപ്പിട്ട മെമ്മോറാണ്ടം സ്പീക്കര്‍ ഓം ബിര്‍ളയ്‌ക്ക് സമര്‍പ്പിച്ചു കഴിഞ്ഞു. പാര്‍ലമെ‍ന്‍റാണ് ഏറ്റവും ഉയര്‍ന്ന സ്ഥാപനമെന്നും തെറ്റു ചെയ്ത സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാരെ നീക്കാനുള്ള അധികാരം പാര്‍ലമെന്‍റിനാണെന്നും കേന്ദ്ര പാര്‍ലമെന്‍ററി കാര്യമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടു.

ഈ മണ്‍സൂണ്‍ കാല സമ്മേളനത്തില്‍ തന്നെ ഇംപീച്ച് നടപടി ആരംഭിക്കുമെന്നാണ് കരുതുന്നത്. രാജ്യസഭയില്‍ 50 എംപിമാരും ലോക് സഭയില്‍ 100 പേരും ഒപ്പിട്ടാല്‍ ഇംപീച്ച് മെന്‍റ് നടപടി ആരംഭിക്കാനാവും. ഇപ്പോള്‍ 200 പേര്‍ ഒപ്പിട്ടതോടെ ഇംപീച്ച് മെന്‍റ് തുടങ്ങാനാവും.  ലോക് സഭയില്‍ നിന്നുള്ള 145 എംപിമാരും രാജ്യസഭയില്‍ നിന്നുള്ള 63 എംപിമാരും ഇംപീച്ച് മെന്‍റിനെ അനുകൂലിച്ച് ഒപ്പിട്ടിട്ടുണ്ട്. ഒരു ജഡ്ജിയെ ആ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാനുള്ള നിയമപരമായ അധികാരം പാര്‍ലെന്‍റിന് മാത്രമേ ഉള്ളൂ. മൂന്ന് ഡസന്‍ കോണ്‍ഗ്രസ് എംപിമാര്‍ വരെ ഇംപീച്ച്മെന്‍റിന് അനുകൂലമായി ഒപ്പിട്ട സ്ഥിതിക്ക് ഇംപീച്ച് മെന്‍റ് നടപടി ആരംഭിക്കുമെന്ന് പാര്‍ലമെന്‍റ് കാര്യമന്ത്രി കിരണ്‍ റിജിജു അറിയിച്ചു.

ജസ്റ്റിസ് യശ്വന്ത് വര‍്മ്മയെ ഇംപീച്ച് ചെയ്യരുതെന്നും അദ്ദേഹം മികച്ച ജഡ്ജിയാണെന്നും ഉള്ള കപില്‍ സിബലിന്റെ ന്യായീകരണം പൊളിഞ്ഞു. കോടികള്‍ വിലമതിക്കുന്ന 500 രൂപ നോട്ടുകെട്ടുകള്‍ വീടിന്റെ ഔട്ട് ഹൗസില്‍ നിന്നും കണ്ടെടുത്ത സംഭവത്തില്‍ സുപ്രീംകോടതി വരെ കുറ്റപ്പെടുത്തുകയും ഇംപീച്ച് ചെയ്യണമെന്ന് നിര്‍ദേശിക്കുകയും ചെയ്ത ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യരുതെന്ന ആവശ്യവുമായി രംഗത്തെത്തിയ കപില്‍ സിബലിനെ പ്രതിപക്ഷപാര്‍ട്ടികള്‍ വരെ തള്ളി.

ദല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജിയായി ഇരിക്കുമ്പോഴാണ് ദല്‍ഹിയിലെ വീടിന്റെ ഔട്ട് ഹൗസില്‍ നിന്നും 1.5 അടിയോളം ഉയരത്തില്‍ കത്തിയതും അല്ലാത്തതുമായ 500 രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ഇതേക്കുറിച്ച് പൊലീസ് നടത്തിയ സംഭവത്തില്‍ നോട്ടുകെട്ടുകള്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടേത് തന്നെയാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇത്രയും ഗുരുതരമായ തെറ്റ് ചെയ്ത ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനെതിരെ നിലകൊള്ളു കപില്‍ സിബല്‍ പറയുന്നത് അദ്ദേഹം ഒരു നല്ല ജഡ്ജിയാണ് എന്നാണ്. ഇതെങ്ങിനെ കപില്‍ സിബലിന് അവകാശപ്പെടാനാകും എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

പാര്‍ലമെന്‍റ് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം കപില്‍ സിബലിനില്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്നയാണ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ പാര്‍ലമെന്‍റിനോട് നിര്‍ദേശിച്ചത്. യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യരുതെന്നും അതിന് മുന്‍പ് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവത്തില്‍ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് മാത്യു നെടുമ്പുര ഫയല്‍ ചെയ്ത ഹര്‍ജി അടിയന്തരമായി വാദം കേള്‍ക്കേണ്ടതില്ലെന്ന് പറഞ്ഞ് ജൂലായ് 20 തിങ്കളാഴ്ച സുപ്രീംകോടതി മാറ്റിവെച്ചതും ജഡ്ജിമാര്‍ക്ക് ധാര്‍മ്മികത വേണമെന്ന അഭിപ്രായം ഉയര്‍ത്തിപ്പിടിക്കാനായിരുന്നു.

തെറ്റു ചെയ്ത ഒരാളെ സംരക്ഷിക്കാന്‍ പല ന്യായങ്ങളും നിരത്താന്‍ ശ്രമിക്കുകയാണെന്ന് കപില്‍ സിബലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു അഭിപ്രായപ്പെട്ടിരുന്നു. എല്ലാകാലത്തും സ്വാര്‍ത്ഥമായ അജണ്ടകള്‍ വെച്ചുപുലര്‍ത്തുന്ന വ്യക്തിയാണ് കപില്‍ സിബലെന്നും കിരണ്‍ റിജിജു കുറ്റപ്പെടുത്തി. കേസന്വേഷിച്ച സുപ്രീംകോടതി സമിതി ഭരണഘടനയുടെ 124, 218 വകുപ്പുകള്‍ പ്രകാരം യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യണമെന്നാണ് ആവശ്യമുയര്‍ത്തിയത്. കുറ്റം ചെയ്ത ജഡ്ജിയെ സ്ഥാനത്ത് നിന്നും നീക്കം ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 218ാം വകുപ്പ്.

യശ്വന്ത് വര്‍മ്മ ദല്‍ഹി കോടതിയില്‍ ജഡ്ജിയായിരുന്നപ്പോഴാണ് അദ്ദേഹത്തിന്റെ ദല്‍ഹിയിലെ വീട്ടിലെ സ്റ്റോര്‍ റൂമില്‍ നോട്ടുകെട്ടുകള്‍ക്ക് തീപിടിച്ച സംഭവം ഉണ്ടായത്. ഒരു ജഡ്ജിയുടെ വീട്ടില്‍ നിന്നും ഉറവിടം വെളിപ്പെടുത്താത്ത നിലയില്‍ ഇത്രയ്‌ക്കധികം തുക കണ്ടെത്തിയത് ഗുരുതരമാണെന്നാണ് സുപ്രീംകോടതി അന്വേഷണ സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. എന്നിട്ടും കപില്‍ സിബലിന് അത് ഗുരുതരമായ തെറ്റായി കാണാനാവുന്നില്ല. കത്തിയ നോട്ടുകെട്ടുകള്‍ ഉള്‍പ്പെടെയാണ് 1.5 അടി ഉയരത്തില്‍ നോട്ടുകെട്ടുകള്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായ യശ്വന്ത് വര്‍മ്മയുടെ ദല്‍ഹിയിലെ തുഗ്ലക് റോഡിലെ വീട്ടിലെ സ്റ്റോര്‍റൂമില്‍ നിന്നും കണ്ടെത്തിയത്. മാര്‍ച്ച് 14ന് ജഡ്ജിയുടെ വീട്ടില്‍ തീപിടിത്തമുണ്ടായപ്പോഴാണ് മുറിയില്‍ ഒന്നര അടിയോളം ഉയരത്തില്‍ അടുക്കടുക്കായി വെച്ചിരുന്ന നോട്ടുകെട്ടുകള്‍ക്ക് തീപിടിച്ചതായി കണ്ടെത്തിയത്.

തന്നെ കുടുക്കാന്‍ വേണ്ടി നടന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് യശ്വന്ത് വര്‍മ്മ നല്‍കുന്ന മറുപടി. പക്ഷെ സുപീംകോടതി അന്വേഷണ സമിതിക്ക് ഈ വിശദീകരണം ബോധ്യപ്പെട്ടിട്ടില്ല. “പക്ഷെ അന്വേഷണത്തില്‍ നോട്ടുകെട്ടുകള്‍ വര്‍മ്മയുടെ വീട്ടിലെ മുറിയില്‍ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. അതേ സമയം ഇത്രയും തുകയുടെ നോട്ടുകെട്ടുകള്‍ എവിടെ നിന്നു ലഭിച്ചു എന്ന കാര്യം യശ്വന്ത് വര്‍മ്മയ്‌ക്ക് വിശദീകരിക്കാന്‍ കഴിഞ്ഞതുമില്ല. പകരം അദ്ദേഹം കുറ്റം നിഷേധിക്കുക മാത്രമാണ് ചെയ്യുന്നത്.”- സുപ്രീംകോടതി സമിതി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു.

ദല്‍ഹി ഹൈക്കോടതിയില്‍ ജസ്റ്റിസായിരുന്ന ദല്‍ഹിയിലെ വീടിന്റെ ഔട്ട് ഹൗസില്‍ തീപിടിത്തമുണ്ടായ മാര്‍ച്ച് 14-15ന് രാതിയില്‍ ജഡ്ജിയുടെ മകള്‍ ഉള്‍പ്പെടെ 17 പേര്‍ വീട്ടില്‍ ഉണ്ടായിരുന്നു. വീട്ടിലെ സ്റ്റോര്‍ റൂമില്‍ നിന്നാണ് പണം കണ്ടെത്തിയത്. രഹസ്യമായ നിലയിലുള്ള ഈ മുറിയുടെ പൂര്‍ണ്ണ നിയന്ത്രണം ജഡ്ജി വര്‍മ്മയുടെ കയ്യില്‍ തന്നെയാണെന്നും സുപ്രീംകോടതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നോട്ടുകെട്ടിന് അടുത്തുണ്ടായിരുന്ന ഒരു മദ്യം സൂക്ഷിക്കുന്ന അറയുണ്ടായിരുന്നു. ഇതാണ് തീ ആളിക്കത്താന്‍ കാരണമായത്. വീട്ടില്‍ ഉണ്ടായിരുന്ന ജീവനക്കാര്‍ കത്തിയ നോട്ടുകെട്ടുകള്‍ മാറ്റാന്‍ ശ്രമിച്ചതായും സുപ്രീംകോടതി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കത്തിയ നോട്ടുകെട്ടുകള്‍ അടുക്കിവെച്ചതിന് 1.5 അടിയോളം ഉയരമുണ്ടായിരുന്നു. പാതി കത്തിയ നോട്ടുകെട്ടുകള്‍ അടുക്കിവെച്ചതും 1.5 അടിയോളം ഉയരമുണ്ടായിരുന്നു.

Tags: PMModiSupreme CourtKiran RijijuKapil sibalYashwant VarmaYeshwant VarmaImpeachement
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍എസ് എ ചുമത്തി അറസ്റ്റ് ചെയ്തതിന് തന്റെ ശമ്പളത്തില്‍ നിന്നും അഞ്ച് ലക്ഷം രൂപ ആകൃതി ചൗധരിക്ക് നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ പൊരുതാന്‍ മേധ രൂപം

India

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

Education

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

India

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

Kerala

ഒര്‍ജിനല്‍ വക്കാലത്ത് നല്‍കിയില്ല, കണ്ണൂര്‍ സര്‍വകലാശാലയ്‌ക്ക് രണ്ട് അഭിഭാഷകര്‍; സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍

പുതിയ വാര്‍ത്തകള്‍

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

32 വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി അടൂരിന്റെ നായകനാവുന്ന ‘പദയാത്ര’യുടെ ട്രെയ്ലര്‍ പുറത്ത്

‘ ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടാന്‍ സഹായിക്കൂ ‘ ; താലിബാന്റെ പിടിയിലായി ട്രാവല്‍ വ്ലോഗര്‍ ബാക്ക്പാക്കര്‍ അരുണിമ

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.