Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോണ്‍ഗ്രസ് പുറത്തുനിര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ ബിജെപി രാഷ്‌ട്രപതിയാക്കി, ബ്രഹ്മോസിനും ആകാശിനും പിന്നിലുണ്ട് കലാമിന്റെ കയ്യൊപ്പ്

മിസൈല്‍ മാന്‍ എന്നാണ് എ.പി.ജെ അബ്ദുള്‍ കലാമിനെ വിളിച്ചിരുന്നത്. ബുദ്ധന്‍ വീണ്ടും ചിരിച്ചുവെന്ന് ഇന്ത്യയുടെ ആണവവിസ്ഫോടനത്തെക്കുറിച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ് പേയിയ്‌ക്ക് സന്ദേശം നല്‍കിയതും ഇതേ കലാം തന്നെ. കരുത്തുറ്റ മിസൈലും ആണവായുധങ്ങളും ഉണ്ടെങ്കിലേ ഒരു രാജ്യത്തിന്റെ കരുത്ത് മറ്റ് രാഷ്‌ട്രങ്ങളോട് വിളിച്ചോതാന്‍ കഴിയൂ എന്ന് വിശ്വസിച്ച ശാസ്ത്രജ്ഞനാണ് എ.പി. ജെ. അബ്ദുള്‍ കലാം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2025, 10:15 pm IST
inIndia, Defence

ന്യൂദല്‍ഹി: മിസൈല്‍ മാന്‍ എന്നാണ് എ.പി.ജെ അബ്ദുള്‍ കലാമിനെ വിളിച്ചിരുന്നത്. ബുദ്ധന്‍ വീണ്ടും ചിരിച്ചുവെന്ന് ഇന്ത്യയുടെ ആണവവിസ്ഫോടനത്തെക്കുറിച്ച് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി വാജ് പേയിയ്‌ക്ക് സന്ദേശം നല്‍കിയതും ഇതേ കലാം തന്നെ. കരുത്തുറ്റ മിസൈലും ആണവായുധങ്ങളും ഉണ്ടെങ്കിലേ ഒരു രാജ്യത്തിന്റെ കരുത്ത് മറ്റ് രാഷ്‌ട്രങ്ങളോട് വിളിച്ചോതാന്‍ കഴിയൂ എന്ന് വിശ്വസിച്ച ശാസ്ത്രജ്ഞനാണ് എ.പി. ജെ. അബ്ദുള്‍ കലാം.

ഇന്ത്യയുടെ പല രംഗത്തുള്ള കുതിപ്പിന് ഊര്‍ജ്ജം പകര്‍ന്ന അബ്ദുള്‍ കലാമിനെ രാഷ്‌ട്രപതിയാക്കണമെന്ന് ബിജെപി നിര്‍ദേശിച്ചപ്പോള്‍ അതിനെ എതിര്‍ത്ത് തോല്‍പിക്കാന്‍ ശ്രമിച്ചത് സോണിയാഗാന്ധിയാണ്. അങ്ങിനെ കോണ്‍ഗ്രസ് രാഷ്‌ട്രപതി സ്ഥാനാര്‍ത്ഥിയായ ലക്ഷ്മി സെഗാളിനെ തോല്‍പിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ എ.പി.ജെ. അബ്ദുള്‍ കലാം 2002ല്‍ ഇന്ത്യയുടെ രാഷ്‌ട്രപതിയായി.രാഷ്‌ട്രപതിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിന് തന്റെ കുടുംബാംഗങ്ങള്‍ ദല്‍ഹിയില്‍ എത്തിച്ചേരുന്നതിനുള്ള വിമാനടിക്കറ്റ് സ്വന്തം പോക്കറ്റിലെ പണം കൊണ്ട് അബ്ദള്‍ കലാം വാങ്ങിക്കോടുത്തതാണെന്നത് ഈ മനുഷ്യന്റെ സത്യസന്ധതയ്‌ക്ക് ഒരു ചെറിയ ഉദാഹരണം മാത്രം. 2007ല്‍ രണ്ടാമതും എ.പി.ജെ. അബ്ദുള്‍ കലാമിനെ രാഷ്‌ട്രപതിയാക്കണമെന്ന് എന്‍ഡിഎ ആവശ്യപ്പെട്ടെങ്കിലും സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ ഇതിനെ എതിര്‍ത്തു.അപ്പോഴേക്കും കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയിരുന്നു. അന്ന് സോണിയാഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ കലാം എതിര്‍ത്തു. വിദേശവനിത ഇന്ത്യന്‍ പ്രധാനമന്ത്രിയാകേണ്ട എന്നതായിരുന്നു രാഷ്‌ട്രപതിയായിരുന്ന അബ്ദുള്‍ കലാമിന്റെ നിലപാട്. അങ്ങിനെ മന്‍മോഹന്‍സിങ്ങ് കോണ്‍ഗ്രസ് പ്രധാനമന്ത്രിയായി. അന്ന് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ തമിഴ്നാട്ടിലെ ഡിഎംകെ കേന്ദ്രത്തില്‍ നിര്‍ണ്ണായകശക്തിയായിരുന്നിട്ടും തമിഴ്നാട്ടുകാരനായ കലാം രാഷ്‌ട്രപതിയായി വീണ്ടും വരുന്നതിനെ പിന്തുണച്ചില്ല.

അഗ്നി, പൃഥ്വി, ത്രിശൂല്‍, ആകാശ്, നാഗ് എന്നീ മിസൈലുകള്‍ക്ക് പിന്നില്‍ കലാം

മിസൈല്‍ മാന്‍ എന്നാണ് അബ്ദുള്‍ കലാം വിളിക്കപ്പെട്ടത്. 1990കളില്‍ ഡിആര്‍ഡിഒ (ഡിഫന്‍സ് റിസര്‍ച്ച് ഡലവപ് മെന്‍റ് ഓര്‍ഗനൈസേഷന്‍ ) ഡയറക്ടറായിരുന്ന കാലത്ത് കലാം ഇന്‍റഗ്രേറ്റഡ് ഗൈഡഡ് മിസൈല്‍ ഡവലപ് മെന്‍റ് പ്രോഗ്രാം (ഐ ജിഎംഡിപി) മേധാവിയായി എത്തി. ഇന്ത്യയ്‌ക്കാവശ്യമായ മിസൈലുകള്‍ തദ്ദേശീയമായി വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈ ദൗത്യമാണ് പിന്നീട് അഗ്നി, പൃഥ്വി, ത്രിശൂല്‍, ആകാശ്, നാഗ് എന്നീ മിസൈലുകള്‍ കലാമിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചു. ഈ മിസൈലുകള്‍ പ്രതിരോധരംഗത്ത് ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിച്ചു. ബ്രഹ്മോസ് ക്രൂയിസ് മിസൈലും ആകാശ് ഭൂതല-വ്യോമ മിസൈലും വികസിപ്പിച്ചത്.

കലാം ഡിആര്‍ഡിഒയില്‍ ഇരിയ്‌ക്കുമ്പോള്‍ മിടുക്കരായ യുവാക്കളെ ഉയര്‍ത്തിക്കൊണ്ടുവരികയും പ്രചോദിപ്പിക്കുകയും ചെയ്തു. അതില്‍ ഒരാളാണ് ഡോ. പ്രഹ്ളാദ രാമ റാവു. കലാമാണ് ഡോ. പ്രഹ്ളാദ രാമ റാവുവിനെ ആകാശ് മിസൈല്‍ പദ്ധതിയിലേക്ക് കൊണ്ടുവന്നത്. പിന്നീട് പ്രഹ്ളാദ രാമ റാവു ആകാശ് മിസൈല്‍ പദ്ധതിയുടെ ഡയറക്ടറായി. അധികം വൈകാതെ ഇന്ത്യയുടെ ഭൂമിയില്‍ നിന്നും ആകാശത്തേക്ക് തൊടുക്കാവുന്ന ഹ്രസ്വ-മധ്യദൂര മിസൈലായ ആകാശ് വികസിപ്പിച്ചു.

ബ്രഹ്മോസും കലാമും

ബ്രഹ്മോസ് 2 ക്രൂയിസ് മിസൈലിന് കലാമിനെ സ്മരിച്ചുകൊണ്ട് ബ്രഹ്മോസ് 2 (കെ) എന്നാണ് പേര് നല്‍കിയത്. ഇന്ത്യയ്‌ക്ക് ഒരു ക്രൂയിസ് മിസൈല്‍ അത്യാവശ്യമാണെന്ന ആശയം കലാമിന്‍റേതായിരുന്നു. ‘ലോകത്ത് ആദ്യമായി ഇന്ത്യ നിര്‍മ്മിച്ചത്’ എന്നറിയപ്പെടുന്ന ഒരു ആയുധം നിര്‍മ്മിക്കുക എന്നത് അബ്ദുള്‍ കലാമിന്റെ ഏറെക്കാലമായുള്ള സ്വപ്നമായിരുന്നു. പക്ഷെ ആ പേര് ഇന്ത്യയ്‌ക്ക് കിട്ടണമെങ്കില്‍ സ്വന്തമായ ഒരു ആയുധം ഇന്ത്യ നിര്‍മ്മിച്ചിരിക്കണം. പക്ഷെ അത് ചെയ്യണമെങ്കില്‍ ഹാര്‍വാഡില്‍ പോയി പഠിയ്‌ക്കണം എന്ന് ജൂനിയര്‍ ശാസ്ത്രജ്ഞനായ ശിവതാണുപിള്ളൈയ്‌ക്ക് അബ്ദുള്‍കലാം നല്‍കിയ ഉപദേശമാണ് പിന്നീട് ബ്രഹ്മോസ് എന്ന ക്രൂയിസ് മിസൈലിന്റെ സൃഷ്ടിയിലേക്ക് നയിച്ചത്.

1991ല്‍ ശിവതാണുപിള്ളൈ കലാമിന്റെ ഉപദേശത്തോടെ ഹാര്‍വാഡില്‍ പോയി. അന്ന് ഗള്‍ഫ് യുദ്ധം നടക്കുന്ന സമയമായിരുന്നു. സ്വാഭാവികമായും ശിവതാണുപിള്ളൈയുടെ ശ്രദ്ധ ഗള്‍ഫ് യുദ്ധത്തിലായി. എന്തൊക്കെ ആയുധങ്ങളാണ് അമേരിക്ക പുറത്തെടുക്കുന്നത് എന്ന് നോക്കിക്കാണുകയായിരുന്നു ശിവതാണുപിള്ളൈ. ആ യുദ്ധത്തില്‍ ഹീറോ ആയത് അമേരിക്കയുടെ ടോമഹോക് മിസൈല്‍ ആയിരുന്നു. അത് ക്രൂയിസ് മിസൈല്‍ ആയിരുന്നു. ശത്രുവിനെ നിസ്സാഹായമാക്കണമെങ്കില്‍ ഇന്ത്യയ്‌ക്കും ഒരു ക്രൂയിസ് മിസൈല്‍ വേണം എന്ന ചിന്ത അന്നാണ് ശിവതാണുപിള്ളൈയുടെ മനസ്സില്‍ ഉണ്ടായത്. ഉടനെ അദ്ദേഹം ഹാര്‍വാഡില്‍ നിന്നും ഇക്കാര്യം അബ്ദുള്‍ കലാമിനെ വിളിച്ചുപറഞ്ഞു. ആദ്യം നിങ്ങള്‍ കോഴ്സ് പൂര്‍ത്തിയാക്കൂ എന്നിട്ട് ചര്‍ച്ച ചെയ്യാം എന്നായിരുന്നു അബ്ദുള്‍ കലാമിന്റെ നിലപാട്. ഒരു ക്രൂയിസ് മിസൈല്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ സഹകരണം ഉറപ്പാക്കിയതിന് പിന്നില്‍ കലാമായിരുന്നു. റഷ്യയുമായി ചേര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് ആരും ഭയപ്പെടുന്ന ഒരു സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ നിര്‍മ്മിക്കാനാകുമെന്ന് ഡിആര്‍ഡിഒ ഡയറക്ടറായിരുന്നു കലാമിന് ഉറപ്പായിരുന്നു. അങ്ങിനെ ഡോ. എ.പി.ജെ അബ്ദുള്‍ കലാമും റഷ്യയുടെ എന്‍.എ. മിഖൈലൊവും ചേര്‍ന്ന് 1998ല്‍ ഒപ്പുവെച്ച കരാറിലൂടെയാണ് ബ്രഹ്മോസ് എയ്റോസ്പേസ് എന്ന സ്ഥാപനം ഉണ്ടാവുന്നത്. ഡിആര്‍ഡിഒയും റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രൊയേനിയയും ചേര്‍ന്നുള്ള സംയുക്ത സംരംഭം. ഹാര്‍വാഡില്‍ കോഴ്സ് പൂര്‍ത്തിയാക്കി തിരിച്ചുവന്ന ശിവതാണുപിള്ളൈയെ ബ്രഹ്മോസ് എയ്റോസ്പേസിന്റെ ചുമതല അബ്ദുള്‍ കലാം ഏല്‍പിച്ചു. ബ്രഹ്മോസ് പൂര്‍ത്തിയാക്കിയത്.ഡോ. ശിവതാണുപിള്ളൈ തന്റെ ‘കലാമിനൊപ്പം 40 വര്‍ഷങ്ങള്‍:പറയാത്ത കഥകള്‍’ (40 Years with Abdul Kalam: Untold stroies) എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.

അബ്ദുള്‍ കലാം വിടപറഞ്ഞിട്ട് ഈ ജൂലായ് 27ന് പത്ത് വര്‍ഷം തികയും. 2015 ജൂലായ് 27നാണ് കലാം ലോകത്തോട് വിടപറഞ്ഞത്. ഐഐഎം ഷില്ലോംഗില്‍ ഒരു പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ നെഞ്ചുവേദനയെത്തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടത്തിയപ്പോള്‍ ഇന്ത്യയ്‌ക്ക് തുണയായതില്‍ കലാമിന്റെ കയ്യൊപ്പ് പതിഞ്ഞ ആകാശും ബ്രഹ്മോസും ഉണ്ടായിരുന്നു.

Tags: DR. APJ Abdul KalamDRDOBrahmos MissileAPJ AbdulKalamMissile manShiv Thanupillai
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫോട്ടോണിക് റഡാറുകള്‍ പ്രകാശ തരംഗം ഉപയോഗിച്ച് ശത്രുവിന്‍റെ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തുന്നു - ചുവന്ന ആരോകളില്‍ യുദ്ധവിമാനങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു (വലത്ത്) ഫോട്ടോണിക് റഡാര്‍ (ഇടത്ത്)
India

ഇനി ഒരു സ്റ്റെല്‍ത്ത് യുദ്ധവിമാനത്തിനും ഇന്ത്യയുടെ കണ്ണുവെട്ടിക്കാനാവില്ല…ചൈനയ്‌ക്കും പാകിസ്ഥാനും ഭീഷണിയായി ഇന്ത്യയുടെ ഫോട്ടോണിക് റഡാര്‍

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

India

ലോകത്ത് ആര്‍ക്കുമില്ലാത്ത മിസൈല്‍ ഈ വര്‍ഷം ഇന്ത്യ അവതരിപ്പിക്കുമെന്ന് മിസൈല്‍ ശാസ്ത്രജ്ഞന്‍…ഏതായിരിക്കും ആ മിസൈല്‍?

Kerala

ബ്രഹ്‌മോസ് എയ്‌റോസ്‌പെയ്‌സിനായി 90 ഏക്കര്‍ കൂടി ഡിആര്‍ഡിഒക്കു നല്‍കാന്‍ തീരുമാനം

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.