ന്യൂദല്‍ഹി: ഓട്ടോറിക്ഷക്കാരോടും യൂട്യൂബര്‍മാരോടും സംവദിക്കുന്ന രാഹുല്‍ ഗാന്ധി പതിവുപോലെ മോദിയ്‌ക്കെതിരെ കുത്തിത്തിരിപ്പുണ്ടാക്കാന്‍ യുവവ്യവസായ സംരംഭകരുടെ അടുത്ത് സംവാദത്തിനായി പോയി. പക്ഷെ ഒരു യുവവ്യവസായസംരംഭകന്റെ പ്രതികരണം കേട്ട് കിളിപോയി നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോ വൈറലായി പ്രചരിക്കുകയാണ്. മാനുഫാക്ചറിംഗ് രംഗത്ത് ഇന്ത്യയെ ആഗോളശക്തിയാക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിനെതിരെ കണ്ടന്‍റ് ക്രിയേഷന് പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് ഈ സംവാദം കുരിശായി മാറിയിരിക്കുകയാണ്.
RAHUL GANDHI : Why doesn't Govt help you in Manufacturing?
MAN – I need $3 Billion unsecured loan from Govt to start Factory.
Check Rahul's reaction 😅 pic.twitter.com/4azabR6J1x
— Times Algebra (@TimesAlgebraIND) July 19, 2025
“എന്തുകൊണ്ടാണ് ഉല്‍പന്നങ്ങള്‍ നിര്‍മ്മിക്കുന്ന ബിസിനസിലുള്ള നിങ്ങള്‍ക്ക് വ്യവസായസംരംഭം തുടങ്ങാന്‍ കഴിയാത്തത്? എന്തുകൊണ്ട് സര്‍ക്കാര്‍ നിങ്ങളെ സഹായിക്കുന്നില്ല?”- രാഹുല്‍ ഗാന്ധി ഒരു യുവ വ്യവസായ സംരംഭകനോട് ചോദിച്ചു. മോദി സര്‍ക്കാരിനെതിരെ എന്തെങ്കിലും നമ്പര്‍ വീണുകിട്ടുമെന്ന പ്രതീക്ഷയിലാണ് രാഹുല്‍ ഗാന്ധി. ആ യുവ വ്യവസായസംരംഭകന്റെ മറുപടി ഇതായിരുന്നു:”എനിക്ക് വ്യവസായം ആരംഭിക്കാന്‍ സര്‍ക്കാരില്‍ നിന്നും ഈടില്ലാതെ 200 മുതല്‍ 300 കോടി ഡോളര്‍ വേണം (17,237 കോടി മുതല്‍ 25856 കോടി വരെ) വായ്‌പ കിട്ടണം. എനിക്ക് സെമികണ്ടക്ടര്‍ രംഗത്താണ് ബിസിനസ് തുടങ്ങേണ്ടത്. കേന്ദ്രസര്‍ക്കാര്‍ നവ വ്യവസായസംരംഭകര്‍ക്ക് 10 കോടി വരെ മാത്രമേ ഈടില്ലാത്ത വായ്‌പ നല്‍കുന്നുള്ളൂ.”
എല്ലാം കേട്ട രാഹുല്‍ ഗാന്ധിയുടെ കിളി പോയി. എന്താണ് മറുപടി പറയണമെന്നും അറിയാതെ തരിച്ചുനില്‍കുന്ന രാഹുല്‍ഗാന്ധിയെ വീഡിയോയില്‍ കാണാം. ഈടില്ലാതെ 17,000 കോടി ആരെങ്കിലും കൊടുക്കുമോ? എന്തായാലും ഈ വീഡിയോ പുറത്തുവിട്ടതോടെ രാഹുല്‍ ഗാന്ധിയുടെ യുവവ്യവസായസംരംഭകരോടുള്ള സംവാദം പൊളിഞ്ഞു.
“ഈടില്ലാതെ ഏതെങ്കിലും രാജ്യം വ്യവസായികള്‍ക്ക് വായ്‌പ കൊടുക്കമോ?” “രാഹുല്‍ ഗാന്ധിയ്‌ക്ക് ഇത്ര പോലും വിവരമില്ലേ?” തുടങ്ങിയ കമന്‍റുകളാണ് ഈ വീഡിയോയ്‌ക്ക് വരുന്നത്. “ആ യുവസംരംഭകന്‍ പറഞ്ഞതൊന്നും രാഹുല്‍ ഗാന്ധിക്ക് മനസ്സിലായില്ല” എന്നും ചിലര്‍ പ്രതികരിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍ വ്യവസായമോ വ്യവസായസംരംഭകരെയോ വളര്‍ത്താന്‍ ചെറുവിരല്‍ അനക്കാത്തവന്‍ എന്തിനാണ് കുത്തിത്തിരിപ്പുണ്ടാക്കാന്‍ വേണ്ടി മാത്രം യുവവ്യവസായസംരംഭകരോട് സംവദിക്കുന്നത് എന്ന ചോദ്യവും ചിലര്‍ ഉയര്‍ത്തുന്നുണ്ട്. ഇവന്‍ ശരിയ്‌ക്കും പപ്പു തന്നെ എന്നും ചിലര്‍ സമൂഹമാധ്യമങ്ങളില്‍ വീഡിയോയ്‌ക്ക് താഴെ പരിഹസിയ്‌ക്കുന്നുണ്ട്. കാരണം യുവസംരംഭകന്റെ മറുപടി കേട്ട് ഒന്നും പറയാതെ സ്തംഭിച്ച് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെയാണ് വീഡിയോയില്‍ കാണാനാവുക. ഉല്‍പാദനരംഗത്ത് ഇന്ത്യയെ കുതിപ്പിക്കാന്‍ ഒരുങ്ങുന്ന മോദിയെ വിമര്‍ശിക്കാന്‍ കണ്ടന്‍റ് തേടി ഇറങ്ങിയ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ഒട്ടേറെ പരിഹാസങ്ങളാണ് ഉയരുന്നത്.
കോര്‍പറേറ്റ് നായകരായ അദാനിയെയും അംബാനിയേയും സ്ഥിരം വിമര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് കിട്ടേണ്ടതാണ് കിട്ടിയത്. അവര്‍ക്ക് ഈടില്ലാത്ത വായ്‌പകള്‍ നല്‍കുന്നതിന് ബാങ്കുകളെ വിമര്‍ശിക്കുന്ന ആളാണ് രാഹുല്‍ ഗാന്ധി. ആ രാഹുല്‍ഗാന്ധിയോട് തനിക്ക് ബിസിനസ് തുടങ്ങാന്‍ 17000 മുതല്‍ 25000 കോടി രൂപ വരെ വായ്‌പ വേണമെന്നും അത് മോദി സര്‍ക്കാര്‍ തരുന്നില്ലെന്നും യുവ വ്യവസായ സംരംഭകന്‍ പരാതിപ്പെടുന്നത്. എങ്ങിനെയുണ്ട്?
















