Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാക് ആണവ കേന്ദ്രം ഭാരത ആക്രമണത്തിൽ തകർന്നോ? സാറ്റലൈറ്റ് ചിത്രം ചർച്ചയാകുന്നു; പാകിസ്ഥാന് കിരാനാ ഹിൽസിൽ ആണവകേന്ദ്രമുണ്ടോ? പാക് നേതൃത്വം പ്രതിരോധത്തിൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 01:57 pm IST
in India, World

ന്യൂദൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാന്റെ ”നിർണ്ണായക ആണവ പ്രവർത്തന കേന്ദ്രമായ കിരാന കുന്നുകളിൽ” ഭാരത മിസൈലുകൾ നശമുണ്ടാക്കിയോ? പുതിയ വെളിപ്പെടുത്തലുകൾ ചർച്ചയാകുന്നു. ”പാകിസ്ഥാൻ ആണവ കേന്ദ്രങ്ങളിൽ”ആക്രമണം നടത്തിയെന്ന വാർത്ത ഭാരതം നിഷേധിച്ചിരുന്നു. രണ്ടു മാസത്തിനു ശേഷം ജിയോ- ഇന്റലിജൻസ് വിദഗ്ധനായ ഡാമിയൻ സൈമൺ സാറ്റലൈറ്റ് ദൃശ്യങ്ങളും മറ്റും വിശകലനം ചെയ്ത്, പുതിയ ഉപഗ്രഹ ചിത്രങ്ങൾ ഔദ്യോഗിക നിലപാടിന് വിരുദ്ധമായി തോന്നുന്നുവെന്ന് സാമൂഹ്യ മാധ്യമത്തിൽ അഭിപ്രായപ്പെട്ടിരിക്കുന്നു. മിസൈൽ ആക്രമണത്തിന്റെയും സൗകര്യത്തിലെ നാശനഷ്ടങ്ങളുടെയും തെളിവുകൾ എന്ന് അടയാളപ്പെടുത്തി ദൃശ്യങ്ങൾ കാണിക്കുന്നുമുണ്ട്.

2025 ജൂണിൽ പകർത്തിയ ഗൂഗിൾ എർത്തിൽ നിന്നുള്ളതാണ് പുതിയ ചിത്രങ്ങൾ. പാകിസ്ഥാനിലെ സർഗോധ ജില്ലയിലെ കിരാന കുന്നുകളിലെ സ്ഥലമാണ് ദൃശ്യത്തിൽ. ഡാറ്റ വിശകലനം ചെയ്ത സൈമൺ, സംശയിക്കപ്പെടുന്ന ആക്രമണ സ്ഥലത്ത് ദൃശ്യമായ നാശനഷ്ടങ്ങൾ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സമീപത്തുള്ള സർഗോധ വ്യോമതാവളത്തിലെ അടുത്തിടെ നന്നാക്കിയ റൺവേകളുടെ അടയാളങ്ങളും അദ്ദേഹം പ്രത്യേകം സൂചിപ്പിക്കുന്നുണ്ട്, ഇത് ഓപ്പറേഷനിൽ കേടുപാടുകൾ സംഭവിച്ചതായാണ് സൈമണിന്റെ വിവരണം.

പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയതിന് പ്രതികാരമായി മെയ് 9-10 രാത്രിയിൽ ഭാരതം നടത്തിയ ഓപ്പറേഷൻ സിന്ദൂറിന്റെ അനുബന്ധ വിശകലനമാണ് സൈമൺ നടത്തുന്നത്.

കിരാന ഹിൽസ് പാകിസ്ഥാന്റെ ആണവായുധ അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണെന്ന് പലരും വിശ്വസിക്കപ്പെടുന്ന ഒരു ഉയർന്ന സുരക്ഷാ മേഖലയാണ്. ഭൂഗർഭ സംഭരണ സൗകര്യങ്ങൾ ഇവിടെയുണ്ടെന്നും 1980 കളിൽ സബ്ക്രിട്ടിക്കൽ ആണവ പരീക്ഷണങ്ങൾക്കുള്ള ഒരു സ്ഥലമായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. റഡാർ സ്റ്റേഷനുകൾ, സൈനിക തുരങ്കങ്ങൾ, സർഗോധ (ഇപ്പോൾ മുഷഫ്) വ്യോമതാവളത്തോടുള്ള സാമീപ്യം എന്നിവയാൽ അതിന്റെ തന്ത്രപരമായ മൂല്യം എറെയാണ്. എന്നാൽ, ഇവിടം ” ആണവ പ്രവർത്തന കേന്ദ്രമായി പാകിസ്ഥാൻ ഇതുവരെ ഔദ്യോഗികമായി ഒരു വേദിയിലും പറഞ്ഞിട്ടില്ല. അതിനാൽ ‘ഭാരതം ആണവകേന്ദ്രം ആക്രമിച്ചുവെന്ന് ആരോപിക്കാനും ആക്ഷേപിക്കാനും പാകിസ്ഥാന് ആവുന്നുമില്ല” എന്നതാണ് സ്ഥിതി.

മെയ് 12 ന് മാധ്യമ പ്രവർത്തകരോട് മറുപടി പറയുമ്പോൾ, കിരാന ഹിൽസിനെക്കുറിച്ച് ചോദിച്ചപ്പോൾ, ഭാരതത്തിന്റെ ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ.കെ. ഭാരതി പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: “കിരാന ഹിൽസിൽ ചില ആണവ ഇൻസ്റ്റാളേഷനുകൾ ഉണ്ടെന്ന് ഞങ്ങളോട് നിങ്ങൾ (മാധ്യമങ്ങൾ) പറഞ്ഞതിന് നന്ദി. ഞങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഞങ്ങൾ കിരാന ഹിൽസിൽ ആക്രമണം നടത്തിയതായി ഇന്നലെ നടത്തിയ എന്റെ ബ്രീഫിംഗിൽ ഞാൻ അറിയിച്ചിട്ടുമില്ല.”
അദ്ദേഹത്തിന്റെ മറുപടി, അന്നുതന്നെ വളരെ വ്യാഖ്യാനങ്ങൾക്ക് വഴിവെച്ചിരുന്നു.
സൈമണിന്റെ വെളിപ്പെടുത്തൽ പാകിസ്ഥാനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.

Tags: Kirana HillsPakistan's nuclear facilityIndian attackSatellite imageNuclear facility locationPakistani leadershipOn the defensiveMilitary tensions
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങള്‍ കൂട്ടത്തോടെ പാകിസ്ഥാനിലെ സര്‍ഗോദയിലേക്ക് പറക്കുന്നു (നടുവില്‍ താഴെ) കിരാന കുന്നുകളില്‍ നടന്ന ആക്രമണത്തിന്‍റെ രേഖാചിത്രം (വലത്ത്) നൂര്‍ഖാന്‍ വ്യോമബേസില്‍ ബ്രഹ്മോസ് മിസൈല്‍ പതിച്ച് ഉണ്ടായ അഗാധഗര്‍ത്തം (ഇടത്ത്)
India

ആണവായുധങ്ങള്‍ ഒളിപ്പിച്ചുവെച്ച പാകിസ്ഥാന്റെ കിരാനഹില്‍സ് ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്തിരുന്നു; സൂചന നല്‍കി ഇന്ത്യന്‍ വ്യോമസേന

India

അഗ്നി 5 സൃഷ്ടിക്കുന്നത് പാകിസ്ഥാന്‍ ആണവായുധം സൂക്ഷിക്കുന്ന കിരാനകുന്നുകളെ തകര്‍ക്കാന്‍ തന്നെ…

പാകിസ്ഥാന്‍ വ്യോമബേസില്‍ യുദ്ധവിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാര്‍ ബ്രഹ്മോസ് ആക്രമണത്തില്‍ തകര്‍ന്ന നിലയില്‍. ആറ് മാസമായിട്ടും ഇവിടുത്തെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായിട്ടില്ല (വലത്ത്)
India

ഓപ്പറേഷന്‍ സിന്ദൂറിന്റെ മുറിവുകളില്‍ നിന്നും മുക്തരാകാതെ പാകിസ്ഥാന്‍; ബ്രഹ്മോസ് ഏല്‍പിച്ച മുറിവുകള്‍ ഇന്നും പാകിസ്ഥാന്റെ ഉറക്കംകെടുത്തുന്നു

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, റിര്‍ച്ചാര്‍ഡ് ബാര്‍ലോ
India

പാക് ആണവ കേന്ദ്രത്തില്‍ ബോംബിടാന്‍ ഇന്ദിര സമ്മതിച്ചില്ല: മുന്‍ സിഐഎ ഉദ്യോഗസ്ഥന്‍

India

അഗ്നി 5 വികസിപ്പിക്കുന്നത് പാകിസ്ഥാന്‍ ആണവകേന്ദ്രമായ കിരാനകുന്നുകളെ തുളയ്‌ക്കാനോ? യുഎസിന്റെ ബോംബിനേക്കാള്‍ മൂന്നിരട്ടിശക്തി;ഇസ്രയേലിന് പോലുമില്ല

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.