റായ്‌പൂര്‍: ഛത്തീസ്ഗഡ് മുന്‍മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരായ അഴിമതി ആരോപണ കേസില്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രക്ക് എന്ത് നിക്ഷിപ്ത താല്‍പ്പര്യമാണുള്ളതെന്ന് ബിജെപി വക്താവും രാജ്യസഭാ എംപിയുമായ സുധാന്‍ഷു ത്രിവേദി .ബാഗേലിനെ ന്യായീകരിച്ച് പ്രിയങ്ക നടത്തിയ ട്വീറ്റിനെ സുധാന്‍ഷു രൂക്ഷമായി വിമര്‍ശിച്ചു. അഴിമതി ആരോപണത്തില്‍ ഇഡി കുറ്റപത്രം നേരിടുന്ന റോബര്‍ട്ട് വാദ്ര എന്ന കുടുംബാംഗത്തെ പിന്തുണയ്‌ക്കുന്നത് ന്യായീകരിക്കാം, എന്നാല്‍ ബാഗേലിനെ പ്രതിരോധിക്കുന്നതില്‍ കോണ്‍ഗ്രസിന് എന്ത് കാര്യമാണുള്ളത്.
കര്‍ണാടകയിലെയും തെലങ്കാനയിലെയും കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്ക് മുകളിലും അഴിമതി മേഘങ്ങള്‍ നിറഞ്ഞിരിക്കുന്നുവെന്ന് ത്രിവേദി ആരോപിച്ചു.
ബാഗേല്‍ മുഖ്യമന്ത്രിയായിരിക്കെ ഛത്തീസ്ഗഢില്‍ നടന്ന മദ്യ കുംഭകോണം അന്വേഷിക്കുന്ന ഇ.ഡി. ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച ബാഗേലിന്റെ മകന്‍ ചൈതന്യയെ അറസ്റ്റ് ചെയ്തിരുന്നു. ചൈതന്യയും മറ്റ് ചിലരും സമാന്തരമായി മദ്യം വില്‍പ്പന നടത്തിയിരുന്നതായും അതുവഴി സംസ്ഥാന ഖജനാവിന് വരുമാനനഷ്ടം ഉണ്ടായെന്നുമാണ് കേസ് .
















