സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ലാതെ പലരുടെയും ചര്‍മത്തില്‍ കാണപ്പെടുന്ന വെളുത്ത പാടാണ് ചുണങ്ങ്.പുരുഷന്‍മാര്‍ക്ക് ഇത് കണ്ടുവരുന്നത് പൊതുവെ മുതുകിലാണ്. സ്ത്രീകള്‍ക്കാണെങ്കില്‍ മുഖത്തും കൈയിലും കാലിലുമൊക്കെ കാണാവുന്നതാണ്. ഇതു കാരണം ഇഷ്ടമുള്ള ഡ്രസിടാന്‍ പോലും മടിയുളളവരുണ്ട്.
ഡോക്ടറെ കാണിച്ചു മടുത്തവരും. ആയുര്‍വേദവും അലോപതിയും ഹോമിയോപതിയുമൊക്കെ പരീക്ഷിച്ച് മടുത്തവരാണ് മിക്കവരും. പലര്‍ക്കും ചുണങ്ങ് വരുന്നത് പല രീതിയിലായിരിക്കും. ചിലർക്ക് ചൊറിച്ചിൽ പോലെയാണ് തേമൽ വരുന്നത്. മറ്റുചിലർക്ക് പാമ്പിന്റെ തൊലി പോലെയും കാണാറുണ്ട്. തേമൽ മാറ്റാൻ രണ്ട് നാട്ടുവിദ്യകൾ പരിചയപ്പെടുത്താം.
പാളയങ്കോടൻ വാഴയില ഉപയോഗിച്ച് തേമൽ മാറ്റാനാകും. പാളയങ്കോടൻ വാഴ വീട്ടിലുള്ളവർക്ക് ഇവ പരീക്ഷിക്കാവുന്നതാണ്. പാളയങ്കോടൻ വാഴയിലകൾ വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക. നല്ല കട്ടിയിൽ അരച്ചെടുത്ത ശേഷം തേമലുള്ള ഭാഗങ്ങളിൽ നന്നായി തേച്ചുകൊടുക്കണം. ഒന്നര മണിക്കൂറിന് ശേഷമാണ് കഴുകി കളയേണ്ടത്. കുറച്ച് ദിവസങ്ങൾ ഇത് പരീക്ഷിക്കുമ്പോൾ തന്നെ മാറ്റങ്ങൾ മനസിലാക്കാൻ സാധിക്കും.
ആര്യവേപ്പില ഉപയോഗിച്ചും തേമൽ മാറ്റാനാവും. ആര്യവേപ്പിലയും പച്ചമഞ്ഞളും നന്നായി അരച്ചെടുത്ത് തേമലുള്ള ഭാഗങ്ങളിൽ തേച്ചുപിടിപ്പിക്കണം. ഒന്നര മണിക്കൂറിന് ശേഷം ഇത് കഴുകികളയാവുന്നതാണ്.
















