ന്യൂദല്‍ഹി: ബംഗ്ലാദേശ് രൂപീകരിച്ചത് ഇന്ദിരാഗാന്ധി ചെയ്ത ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് ബിജെപി എംപി നിഷികാന്ത് ദുബെ. മുസ്ലിം ബംഗ്ലാദേശ് രൂപീകരിക്കുമ്പോള്‍ തന്നെ ഒരു ഹിന്ദു ബംഗ്ലാദേശ് കൂടി ഇന്ദിരാഗാന്ധി രൂപീകരിക്കേണ്ടതായിരുന്നുവെന്നും നിഷികാന്ത് ദുബെ പറഞ്ഞു.
ബിജെപിയുടെ വിജയത്തില്‍ മോദി ഫാക്ടര്‍ ഒരു വലിയ ഘടകമാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത 15-20 വര്‍ഷം കൂടി മോദി രാഷ്ടീയത്തില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹമെന്നും നിഷികാന്ത് ദുബെ. അടുത്ത 15-20 വര്‍ഷം കൂടി മോദി തന്നെ ബിജെപിയുടെ നേതൃപദവിയില്‍ ഉണ്ടാകണമെന്നും അദ്ദേഹത്തിന്റെ വികസിത് ഭാരതം കാണാനാകണമെന്നാണ് ആഗ്രഹിക്കുന്നതായും നിഷികാന്ത് ദുബെ പറഞ്ഞു.
2029ലെ തെരഞ്ഞെടുപ്പിലും മോദി നേതൃത്വത്തില്‍ ഉണ്ടാകണമെന്നും അതല്ലെങ്കില്‍ തിരിച്ചടി കിട്ടുമെന്നും നിഷികാന്ത് ദുബെ പറഞ്ഞു.
















