Tuesday, June 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Chess

അദാനീ…ഈ നെഞ്ചില്‍ താങ്കളുടെ ബ്രാന്‍ഡ് ഭദ്രമാണ് 

ഇന്നിതാ പ്രജ്ഞാനന്ദ ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സനെ 39 കരുനീക്കങ്ങളില്‍ തോല്‍പിച്ച് വാര്‍ത്തയില്‍ വീണ്ടും ഇടംപിടിച്ചു. ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നും ഇതോടെ മാഗ്നസ് കാള്‍സന്‍ കിരീട സാധ്യത കൂടിയില്ലാതെ പുറത്തായിരിക്കുകയാണ്.  കളിയുടെ ആദ്യകാലങ്ങളില്‍ പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും ഇന്ത്യയ്‌ക്ക് പുറത്തുള്ള മത്സരങ്ങള്‍ക്ക് പോകാന്‍ പണമില്ലായിരുന്നു. അന്ന് ഇരുവര്‍ക്കും സ്പോണ്‍സര്‍മാരും ഇല്ലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2025, 12:27 am IST
in Chess, Sports

ന്യൂദല്‍ഹി: ചെസ്സില്‍ തമിഴ്നാട്ടില്‍ നിന്നും ഒരു കൂട്ടം കൗമാരപ്രതിഭകള്‍ ഉയര്‍ന്ന് വന്നതിന് പിന്നില്‍ കഷ്ടപ്പാടിന്റെ കഥകളുണ്ട്. തമിഴ്നാട്ടിലെ വേലമ്മാള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വനാഥന്‍ ആനന്ദും ചെസ്സും ഹരമായി. അവര്‍ ചെസ്സിലേക്ക് ധീരതയോടെ ചുവടുവെച്ചു. ഒരു പക്ഷേ സ്കൂള്‍ സിലബസിനേക്കാള്‍ അവര്‍ ചെസ് പഠിച്ചു. കളിച്ചു. പതിയെ പതിയെ അവര്‍ ചെസ്സിലെ ലോകപഥങ്ങള്‍ കീഴടക്കി. അതില്‍ ഒരു കുട്ടി ചെസ്സിലെ ലോക ചാമ്പ്യനായി- അതാണ് ഗുകേഷ്. പിന്നീട് മറ്റൊരാള്‍ ഇന്ന് ടാറ്റാ സ്റ്റീല്‍ചെസ്സിലും ഉസ്ബെക്കിസ്ഥാനിലെ ഊസ് ചെസ്സിലും ചാമ്പ്യനായി, തുടര്‍ച്ചയായി ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നതിലൂടെ ലോകവാര്‍ത്തയില്‍ ഇടം നേടിയ പ്രജ്ഞാനന്ദയാണ്.

ഇന്നിതാ പ്രജ്ഞാനന്ദ ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സനെ 39 കരുനീക്കങ്ങളില്‍ തോല്‍പിച്ച് വാര്‍ത്തയില്‍ വീണ്ടും ഇടംപിടിച്ചു. ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നും ഇതോടെ മാഗ്നസ് കാള്‍സന്‍ കിരീട സാധ്യത കൂടിയില്ലാതെ പുറത്തായിരിക്കുകയാണ്.

കളിയുടെ ആദ്യകാലങ്ങളില്‍ പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും ഇന്ത്യയ്‌ക്ക് പുറത്തുള്ള മത്സരങ്ങള്‍ക്ക് പോകാന്‍ പണമില്ലായിരുന്നു. അന്ന് ഇരുവര്‍ക്കും സ്പോണ്‍സര്‍മാരും ഇല്ലായിരുന്നു. ഏറെ കഷ്ടപ്പെട്ടാനാണ് ഒരു ബാങ്കുദ്യോഗസ്ഥനായ പ്രജ്ഞാനന്ദയുടെ അച്ഛന്‍ പ്രജ്ഞാനന്ദയെ കളിക്കാന്‍ വിട്ടിരുന്നത്. ഇവരിരെ കരുനീക്കങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ പിന്നില്‍ നിന്ന വിശ്വനാഥന്‍ ആനന്ദ് ഇവരുടെ കഷ്ടപ്പാടുകള്‍ കണ്ടപ്പോള്‍ ഇവര‍്ക്ക് സ്പോണ്‍സറെ വേണമെന്ന് തീരുമാനിച്ചു. അങ്ങിനെ ആദ്യനാളുകളില്‍ ഒരു ചെറിയ സഹായം എന്ന നിലയില്‍ വിശ്വനാഥന്‍ ആനന്ദിന്റെ തന്നെ വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി (ഡബ്ള്യും എ സിഎ) പ്രജ്ഞാനന്ദയുടെ സ്പോണ്‍സറായി. വലിയ തുകകള്‍ അല്ലെങ്കിലും ചെറിയ ചെറിയ തുകകള്‍ നല്‍കി സഹായിച്ചു. വിദേശ ടൂര്‍ണ്ണമെന്‍റുകളില്‍ കിരീടം നേടുമ്പോള്‍ കിട്ടുന്ന പ്രൈസ് മണിയും ചെലവുകള്‍ക്ക് ഒരു പരിധി വരെ സഹായകരമായി. ആഡംബരമില്ലാത്ത, ചെറിയ ചെറിയ ഹോട്ടലുകളില്‍ മുറികളെടുത്ത് തങ്ങി. സ്വയം .പാചകം ചെയ്ത് ഭക്ഷിച്ചു. പിന്നീട് തമിഴ്നാട്ടിലെ സിമന്‍റ് ഗ്രൂപ്പായ രാംകോ പ്രജ്ഞാനന്ദയുടെ സ്പോണ്‍സറായതോടെ കാര്യങ്ങള്‍ കുറെക്കൂടി സുഗമമായി.

ഇങ്ങിനെയെല്ലാം നാളുകള്‍ തള്ളിനീക്കുന്നതിനിടയിലാണ് പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്പിച്ച് ആദ്യമായി ലോകവാര്‍ത്താമാധ്യമങ്ങളില്‍ ഇടം നേടിയത്. 2023ലെ ഫിഡെ ലോകചെസ് ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനും പ്രജ്ഞാനന്ദയും തമ്മിലുള്ള ഫൈനല്‍ വാര്‍ത്തകളില്‍ ഏറെ ഇടം നേടിയിരുന്നു. വന്‍പോരാട്ടത്തിനൊടുവില്‍ പ്രജ്ഞാനന്ദയ്‌ക്ക് വെള്ളിമെഡല്‍ കൊണ്ട് തൃപ്തനാകേണ്ടിവന്നു. പക്ഷെ പിറ്റേന്ന് വലിയൊരു വാര്‍ത്ത പുറത്തുവന്നതോടെ പ്രജ്ഞാനന്ദ ഞെട്ടി. ഇന്ത്യയുടെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ അദാനി ഗ്രൂപ്പ് പ്രജ്ഞാനന്ദയുടെ സ്പോണ്‍സറായി രംഗത്തെത്തിയിരിക്കുന്നു.

പ്രജ്ഞാനന്ദയുടെ യാത്ര, ഹോട്ടല്‍ ചെലവ്, കോച്ചിംഗിനുള്ള ചെലവ് എന്നിവയെല്ലാം അദാനി വഹിക്കും. കായികരംഗത്ത് ഇന്ത്യയുടെ കീര്‍ത്തി കൊണ്ടുവരുന്ന താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയുടെ ഭാഗമാണ് ഈ സ്പോണ്‍സര്‍ഷിപ്പ് എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി തന്നെ ട്വിറ്ററില്‍ (എക്സില്‍) പ്രജ്ഞാനന്ദയെ സ്പോണ്‍സര്‍ ചെയ്യുന്ന വാര്‍ത്ത പുറത്തുവിട്ടു. അന്ന് വെറും ലോക 13ാം നമ്പര്‍ താരം മാത്രമായിരുന്നു പ്രജ്ഞാനന്ദ. പക്ഷെ പിന്നീടങ്ങോട്ട് ഓരോ ദിവസവും പ്രജ്ഞാനന്ദ തന്റെ കളി മൂര്‍ച്ചപ്പെടുത്തിക്കൊണ്ടിരുന്നു. 2025 പ്രജ്ഞാനന്ദയുടെ വര്‍ഷമാണ്. ടാറ്റാ സ്റ്റീല്‍ ചെസ്, ഊസ് ചെസ്- പ്രജ്ഞാനന്ദയുടെ കിരീടനേട്ടങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ പ്രജ്ഞാനന്ദ ലോകത്തിലെ നാലാം നമ്പര്‍ താരമാണ്. ഇന്നിപ്പോള്‍ ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സനെ വീഴ്‌ത്തി പ്രജ്ഞാനന്ദ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുന്നു. മാഗ്നസ് കാള്‍സന്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നു തന്നെ പുറത്തായിരിക്കുന്നു. സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി പ്രജ്ഞാനന്ദ ധരിയ്‌ക്കുന്ന കോട്ടില്‍ അദാനി മുദ്രയുണ്ട്. അതെ, നെറ്റിയില്‍ വിഭൂതിയണിഞ്ഞ പ്രജ്ഞാനന്ദയുടെ കൈകളില്‍ അദാനിയുടെ സ്പോണ്‍സര്‍ഷിപ്പ് ഭദ്രമാണ്. അദാനിയുടെ ഈ മുദ്ര ലോകത്തോളം പ്രജ്ഞാനന്ദ ഉയര്‍ത്തുമെന്നതും ഉറപ്പാണ്. അല്ലെങ്കിലും ദൈവാനുഗ്രഹത്താല്‍ അദാനിയെടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാറില്ലല്ലോ.

Tags: ChesssponsorshipLas Vegas freestyle chessFreestyle chessPraggnanandhaaMagnus carlsenAdaniGautam adaniPragg
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അനുജന്‍ പ്രജ്ഞാനന്ദ നോര്‍വ്വെയില്‍ ചരിത്രം സൃഷ്ടിച്ചതിന്റെ പിറ്റേന്ന് ചേച്ചി വൈശാലിയും ചെസ്സില്‍ ചരിത്രമെഴുതി, ഭസ്മക്കുറിയും ദൈവഭയവുമായി ഈ കുടുംബം

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു
India

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

India

ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ: ഫോർബ്സ് പട്ടിക പുറത്ത് വിട്ടു

Chess

നോര്‍വ്വെ ചെസ്സില്‍ കിരീടം നേടി പ്രജ്ഞാനന്ദ, മാഗ്നസ് കാള്‍സനെ സ്വന്തം രാജ്യത്ത് കെട്ടികെട്ടിച്ച പ്രകടനം, കിട്ടുക 70 ലക്ഷം സമ്മാനത്തുക

വിവിധ പ്രായത്തില്‍ പ്രജ്ഞാനന്ദ.
Chess

മാഗ്നസ് കാള്‍സന്റെ നാട്ടില്‍ കാള്‍സനെ രണ്ട് തവണ തോല്‍പിച്ചു, ഇപ്പോള്‍ ഗുകേഷിനെതിരെയും വിജയം, നോര്‍വ്വെ ചെസ്സില്‍ പ്രജ്ഞാനന്ദ കിരീടത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കോണ്‍ഗ്രസിലെ പാര്‍ട്ടി പദവികള്‍ രാജിവെച്ച കകോലി ഘോഷ് (വലത്ത്)

പാര്‍ലമെന്‍റില്‍ തൃണമൂല്‍ പിളര്‍ന്നു, 20 തൃണമൂല്‍ എംപിമാര്‍ എന്‍ഡിഎയ്‌ക്കൊപ്പമെന്ന് കകോലി ഘോഷ്; എന്‍ഡിഎയുടെ എംപിമാര്‍ 300 ആകും

റെക്കോർഡുകൾക്ക് മുകളിൽ ഇനി മോദി : ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രി ; നെഹ്‌റു പ്രസംഗിച്ചത് 3 വിദേശ പാർലമെന്റുകളിൽ; മോദി 19 ഇടങ്ങളിൽ

17-)0 വയസിൽ സന്യാസി ആകാൻ കൊതിച്ച് ഹിമാലയത്തിൽ ജീവിച്ച നരേന്ദ്രൻ : കഠിനമായ വ്രതാനുഷ്ടങ്ങളോടെ ദുർഗാപൂജ ; നരേന്ദ്രമോദിയുടെ കരുത്തിന് പിന്നിൽ

ടിനി ടോമിന് എതിരായ പരാതി: നടി അന്‍സിബ ഹസനെ മൊഴിയെടുക്കാന്‍ വിളിപ്പിച്ചു

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

തീയതി അറിയിച്ചത് ഇന്ന്: വിദ്യാര്‍ത്ഥികളുടെ ആശങ്കയെ തുടര്‍ന്ന് ചൊവ്വാഴ്ചത്തെ പരീക്ഷ മാറ്റി

കണ്ണൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ യുവാവ് മരിച്ച നിലയില്‍

നന്ദി ഒമാന്‍! ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍ കപ്പലിലെ ജീവനക്കാരെ രക്ഷപ്പെടുത്തി

പിണറായിയെ ഭരണത്തില്‍ നിന്നും തെറിപ്പിച്ച ചെറ്റ പ്രയോഗം…’പുലയന്റെ വീടാണ് ചെറ്റ, അല്ലാതെ മോശം സ്ഥലമല്ല’ പിണറായിയെ പണ്ടേ തിരുത്തിയ സലിംകുമാര്‍

22 പേരുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ തീപ്പിടിത്തം: മുഖ്യപ്രതി ജയ് മിശ്ര കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.