കണ്ണൂര്‍: ഭര്‍തൃ പിതാവ് ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷെറിന്‍ ജയില്‍ മോചിത.ഷെറിന് സര്‍ക്കാര്‍ ശിക്ഷാ ഇളവ് നല്‍കിയ പശ്ചാത്തലത്തിലാണിത്.ഈ ഉത്തരവ് കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.
പതിനഞ്ച് ദിവസത്തെ പരോളിലായിരുന്ന ഷെറിന്‍ വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയാണ് കണ്ണൂര്‍ വനിതാ ജയിലില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയത്.ഷെറിന്‍ ഉള്‍പ്പെടെ 11പേര്‍ക്ക് ശിക്ഷായിളവ് നല്‍കണമെന്ന മന്ത്രിസഭാ യോഗത്തിന്റെ ശുപാര്‍ശ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചിരുന്നു.
തുടര്‍ന്നാണ് ജയിലില്‍ നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്.മൂന്ന് ദിവസം മുന്‍പാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ഈ ഉത്തരവ് എത്തിയത്.ഷെറിന് ജയിലില്‍ അനധികൃതമായി ആനുകൂല്യങ്ങളും ലഭിച്ചിരുന്നു.ഷെറിന്റെ ഉന്നത ബന്ധങ്ങളാണ് ശിക്ഷാ ഇളവ് ലഭിക്കാന്‍ കാരണമെന്നാണ് ആരോപണം. സംസ്ഥാനത്തെ ഒരു മന്ത്രിയും ഷെറിന് വേണ്ടി ഇടപെട്ടെന്നാണ് വിവരം.
ഭാസകര കാരണവരെ കൊലപ്പെടുത്താന്‍ കാമുകന്‍ ബാസിത് അലിക്ക് സഹായം നല്‍കുകയായിരുന്നു ഷെറിന്‍. ഭാസകര കാരണവരുടെ മകനായ ഷെറിന്റെ ഭര്‍ത്താവ് മാനസിക വെല്ലുവിളി നേരിടുന്ന ആളായിരുന്നു. ഷെറിന്റെ വഴി വിട്ട ബന്ധങ്ങള്‍ മനസിലാക്കിയ ഭാസ്‌കര കാരണവര്‍ വില്‍ പത്രത്തില്‍ നിന്നും ഷെറിനെ ഒഴിവാക്കിയതാണ് കൊലപാതകത്തിന് കാരണം.
















