കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം സാങ്കേതിക തകരാര്‍ മൂലം തിരിച്ചിറക്കി. കൊച്ചിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകേണ്ട അലയ്ന്‍സ് എയര്‍ വിമാനമാണ് തിരികെ ഇറങ്ങിയത്.
ബുധനാഴ്ച വൈകിട്ട് അഞ്ചിനാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് വിമാനം പറന്നുയര്‍ന്നത്.വിമാനത്തില്‍ 40 യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. റണ്‍വേയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനം തകരാറിലായി. തുടര്‍ന്ന് വിമാനം തിരികെ പാര്‍ക്കിംഗ് ബേയിലേക്ക് തിരിച്ചെത്തിച്ചു
സാങ്കേതിക വിഭാഗത്തില്‍ നിന്നുള്ള വിദഗ്ധര്‍ എത്തി തകരാര്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നു. യാത്രക്കാര്‍ സുരക്ഷിതര്‍. തകരാര്‍ പരിഹരിച്ച ശേഷം വ്യാഴാഴ്ച വിമാനം ബെംഗളൂരുവിലേക്ക് പറക്കും.
















